search

‘വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കാലം അവസാനിച്ചു, ഇനി കേരളത്തിന്റെ ഊഴം’

Chikheang 7 hour(s) ago views 838
  



തിരുവനന്തപുരം ∙ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കാലം അവസാനിച്ചതായും പ്രവർത്തന മികവിലൂന്നിയ രാഷ്ട്രീയത്തിന്റെ പുതിയ യുഗം വരവായെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിഹാർ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഒരിക്കൽ കൂടി തെളിയിക്കുന്നത് അതാണ്. രാജ്യം മുഴുവൻ മാറുകയാണെന്നും ഇനി കേരളത്തിന്റെ ഊഴമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

  • Also Read ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി, ബിആർഎസ് സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്ത് കോൺഗ്രസ്; ഒഡീഷയിൽ ബിജെപിയുടെ മിന്നും വിജയം   


‘‘2014 ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവായതുപോലെ, 2025 കേരള രാഷ്ട്രീയത്തിലും ഒരു മാറ്റത്തിനു തുടക്കമിടും. ബിഹാറിലെ ജനങ്ങളെപ്പോലെ പുരോഗതിയും വളർച്ചയും അഴിമതിരഹിത ഭരണവുമാണ് മലയാളികളും ആഗ്രഹിക്കുന്നത്. പൊള്ളയായ വാഗ്ദാനങ്ങളും എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും മുന്നോട്ടു വയ്ക്കുന്ന കപട മതേതരത്വമല്ല നാടിന് ആവശ്യം.

  • Also Read എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി   


ബിഹാർ തിരഞ്ഞെടുപ്പ് നൽകുന്ന സന്ദേശം വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപിയും എൻഡിഎയും മുന്നോട്ടു വയ്ക്കുന്ന പ്രവർത്തന മികവിന്റെ രാഷ്ട്രീയത്തിന് വീണ്ടും പിന്തുണ നൽകിയ ബിഹാറിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ. ഒപ്പം  കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോൺഗ്രസിന്റെയും ആർജെഡിയുടെയും ജംഗിൾ രാജ് രാഷ്ട്രീയത്തെ  തള്ളിക്കളഞ്ഞതിനും അഭിനന്ദനങ്ങൾ’’ – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
    

  • സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
      

         
    •   
         
    •   
        
       
  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
BJP State President on Kerala\“s Political Future: Kerala politics is undergoing a shift away from vote bank politics towards a performance-based approach, according to BJP State President Rajeev Chandrasekhar. He believes the Bihar election results demonstrate this trend, suggesting that Kerala will soon follow suit, favoring progress, development, and corruption-free governance.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160466