search

നായ്ക്കളുടെ ആത്മഹത്യാപാലം

deltin33 Yesterday 11:14 views 625
  



ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമാണെങ്കിലും സ്വന്തമായ സ്വത്വവും സംസ്കാരവും മിത്തുകളുമുള്ള സ്ഥലമാണു സ്കോട്‌ലൻഡ്. ഇവിടെ ഡംബാർട്ടൻ എന്ന മേഖലയ്ക്കു സമീപം വളരെ ഒരു വിചിത്രമായ പാലമുണ്ട്. ഓവർടൻ ബ്രിജ് എന്നാണ് ഇതിന്റെ പേര്. 1895ൽ പണിത ഈ പാലം ഓവർടൻ ഹൗസ് എസ്റ്റേറ്റിലേക്കു ബന്ധിപ്പിക്കുന്നതാണ്. വളരെ വിചിത്രമായ ഒരു പ്രതിഭാസം ഈ പാലത്തെ ചുറ്റിപ്പറ്റിയുണ്ട്.

  • Also Read കാർപാത്തിയൻ പുഷ്പനാഥ്   


1950 മുതലുള്ള കാലയളവിൽ നൂറ്റൻപതിലേറെ  നായ്ക്കളാണ് പലപ്പോഴായി ഈ പാലത്തിൽ നിന്നു താഴേക്കു ചാടിയത്. ഇവയിൽ പലതിനും ഗുരുതരമായ പരുക്കും മരണവുമൊക്കെ സംഭവിച്ചു. നിരന്തരമായി ഇതു തുടർന്നതോടെയാണു ഡോഗ് സൂയിസൈ‍ഡ് ബ്രിജ് അഥവാ പട്ടികൾ ആത്മഹത്യ ചെയ്യുന്ന പാലമെന്ന വിശേഷണം ഈ പാലത്തിനു വന്നുചേർന്നു.

നായ്ക്കൾക്ക് ആത്മഹത്യാചിന്തയൊന്നും വരാൻ ഒരു സാധ്യതയുമില്ലെന്നു ശാസ്ത്രജ്ഞർ പറയുന്നു. മനുഷ്യരെപ്പോലെ സങ്കീർണമായ മനോനിലകളോ വികാരങ്ങളോ മൃഗങ്ങൾക്കില്ല. എന്നിട്ടും നായ്ക്കളെന്തിനു പാലത്തിൽനിന്നു താഴേക്കു ചാടുന്നു? അതും പലപ്പോഴും പാലത്തിലെ ഒരേ സ്പോട്ടിൽ നിന്നാണ് ഈ ചാട്ടം.
    

  • \“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“
      

         
    •   
         
    •   
        
       
  • എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്
      

         
    •   
         
    •   
        
       
  • എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഓവർട്ടനിലെ ഈ ദുരൂഹതയെപ്പറ്റി പല സിദ്ധാന്തങ്ങൾ പ്രചരിച്ചിട്ടുണ്ട്. എന്തോ ഒരു അതീന്ദ്രിയശക്തി അവിടെയെത്തുന്ന നായ്ക്കളെ താഴേക്കു ചാടാൻ പ്രേരിപ്പിക്കുന്നുണ്ടെന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാൽ എന്താണ് അതെന്നുള്ളത് ദുരൂഹതയായി നിലനിന്നു. ആർക്കും അതിന്റെ കാരണം കണ്ടെത്താനായില്ല.ഈ പാലവുമായി ബന്ധപ്പെട്ട് ഒരു പ്രേതശക്തിയുണ്ടെന്നാണു ചിലരുടെ വിശ്വാസം. അതാകാം നായ്ക്കളെ ചാട്ടത്തിനായി പ്രേരിപ്പിക്കുന്നതെന്ന് ഇതിന്റെ പ്രയോക്താക്കൾ പറയുന്നു.

എന്നാൽ വസ്തുനിഷ്ഠമായ സിദ്ധാന്തങ്ങളും ചിലർ മുന്നോട്ടുവച്ചിട്ടുണ്ട്.

യൂറോപ്പി‍ൽ കാണപ്പെടുന്ന മിങ്ക്, അല്ലെങ്കിൽ അതുപോലെയുള്ള മറ്റൊരു ജീവി ഈ പാലത്തിന് അടിയിൽ സ്ഥിരമായി മൂത്രമൊഴിക്കുന്നുണ്ടെന്നും അതിന്റെ ഗന്ധമാണ് നായ്ക്കളെ ചാടിപ്പിക്കുന്നതെന്നുമുള്ള സിദ്ധാന്തം അതിലൊന്നാണ്. മിറാഷ് പോലെ എന്തെങ്കിലുമൊരു അയഥാർഥ കാഴ്ചാനുഭവം നായ്ക്കൾക്ക് ഇവിടെ അനുഭവപ്പെടുന്നുണ്ടാകമെന്നും അതിനാലാകാം ചാട്ടമെന്നും മറ്റൊന്ന്.

2010ൽ സ്കോട്‌ലൻഡിലെ മൃഗ സംരക്ഷണ സമിതി കാര്യങ്ങൾ അന്വേഷിക്കാനായി ഒരു പ്രത്യേക പ്രതിനിധിയെ ഓവർടൻ ബ്രിജിലേക്ക് അയച്ചു. അയാൾക്കും കാരണമൊന്നും കണ്ടെത്താനായില്ല. എന്നാൽ പാലത്തിൽ എന്തോ വിശദീകരിക്കാനാകാത്ത വിചിത്രതയുണ്ടെന്ന് അയാൾ റിപ്പോർട്ടിൽ എഴുതിച്ചേർത്തു.

എന്താകും ആ വിചിത്രത? ദുരൂഹതയിലേക്ക് ഇന്നും പാലം കെട്ടി ഓവർടൻ ബ്രിജ് സ്കോട്‌ലൻഡിൽ ഇപ്പോഴും സ്ഥിതി ചെയ്യുന്നു. English Summary:
Scotland\“s Overtoun Bridge: The Unsolved Mystery of Scotland\“s Overtoun Dog Suicide Bridge
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470102