search

അൽഹിലാൽ ടീമിന്റെ ‘കുപ്പായം’ അണിഞ്ഞ് വിമാനം കരിപ്പൂരിലും; കോഴിക്കോട് –റിയാദ് സെക്ടറിൽ സർവീസ്

Chikheang Yesterday 11:14 views 486
  



കരിപ്പൂർ ∙ അൽഹിലാൽ ടീമിന്റെ ‘കുപ്പായത്തിൽ’ ഫുട്ബോൾ ആവേശവുമായി ഫ്ലൈനാസ് വിമാനം കരിപ്പൂരിലും. സൗദിയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ അൽ ഹിലാലിന്റെ പ്രചാരണത്തിനായി ഫ്ലൈനാസ് വിമാനക്കമ്പനി ദൃശ്യഭംഗി വരുത്തിയ വിമാനമാണ് കോഴിക്കോട് –റിയാദ് സെക്ടറിൽ സർവീസിനെത്തിയത്. അൽ ഹിലാൽ ടീമിന്റെ ഔദ്യോഗിക യാത്രകൾക്കാണ് പ്രധാനമായും വിമാനം ഉപയോഗിക്കുക. അല്ലാത്ത സമയങ്ങളിൽ വിമാനം ആഭ്യന്തര, രാജ്യാന്തര സെക്ടറിൽ സർവീസ് നടത്തും.  

ഇതിന്റെ ഭാഗമായാണ് ഫുട്ബോൾ ആവേശം ഏറെയുള്ള മലബാറിലേക്കും ‘അൽ ഹിലാൽ’ വിമാനം ഉൾപ്പെടുത്തിയത്. കോഴിക്കോട് –റിയാദ് സെക്ടറിൽ ഇനി ഫുട്ബോൾ ആവേശവുമായി യാത്ര ചെയ്യാം. ഫ്ലൈനാസിന് ദിവസവും റിയാദ് –കോഴിക്കോട് സെക്ടറിൽ സർവീസ് ഉണ്ട്.  ബ്രാൻഡഡ് വിമാനത്തിലുള്ള അൽഹിലാൽ ടീമിന്റെ ആദ്യ യാത്ര ഇക്കഴിഞ്ഞ രണ്ടിന് റിയാദ്–ദോഹ സെക്ടറിലായിരുന്നു. മധ്യ–പൂർവദേശത്ത് ഒരു ഫുട്ബോൾ ക്ലബ്ബിന്റെ പേരിൽ ദൃശ്യഭംഗിവരുത്തിയ വിമാനം ആദ്യ സംഭവമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. English Summary:
FlyNas Al Hilal plane brings football fever to Karipur with its Al Hilal-branded aircraft. The flight operates on the Kozhikode-Riyadh sector, offering a unique travel experience for football enthusiasts. The branded plane is mainly used for the team\“s official travels and domestic and international services.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160801