search

ഷെയ്ഖ് ഹസീന: ഉരുക്കുവനിതയുടെ ഉയിർപ്പും കിതപ്പും; നാടകീയ ജീവിതം നിർണായക വഴിത്തിരിവിൽ

LHC0088 11 hour(s) ago views 1002
  



ആരാധകർക്കും അനുയായികൾക്കും ഷെയ്ഖ് ഹസീന ആധുനിക ബംഗ്ലദേശിന്റെ ശിൽപിയാണ്. എന്നാൽ വിമർശകർക്കാകട്ടെ, അധികാരോൻമത്തയായ സ്വേച്ഛാധിപതിയും. ഈ ഉരുക്കുവനിതയുടെ ചിറകിലേറിയാണ് ബംഗ്ലദേശ് ദാരിദ്ര്യത്തിൽനിന്നു വികസനത്തിലേക്കു കുതിച്ചത്. എന്നാൽ, ലോകത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന വനിതാ പ്രധാനമന്ത്രിയുടെ മുന്നിൽ ഇപ്പോൾ ചോദ്യചിഹ്നംപോലെ തൂക്കുകയർ തൂങ്ങുന്നു.

  • Also Read ‘ഷെയ്ഖ് ഹസീനയ്‌ക്കെതിരായ വിധി ഇരകൾക്ക് സുപ്രധാനം.... വധശിക്ഷയിൽ ഖേദിക്കുന്നു’: ഐക്യരാഷ്ട്ര സംഘടന   


1947 സെപ്റ്റംബർ 28ന് കിഴക്കൻ പാക്കിസ്ഥാനിലായിരുന്നു ഹസീനയുടെ ജനനം. ബംഗ്ലദേശിനെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച ഷെയ്ഖ് മുജിബുർ റഹ്മാന്റെ മകൾ. ധാക്ക സർവകലാശാലയിൽ നിന്ന് ബംഗാളി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ആണവ ശാസ്ത്രജ്ഞനായ എം.എ.വാജെദ് മിയയെ ഹസീന വിവാഹം കഴിച്ചു. സജീബ്, സൈമ എന്നിവരാണു മക്കൾ. 1975 ഓഗസ്റ്റിലെ സൈനിക അട്ടിമറി ഹസീനയുടെ ജീവിതം മാറ്റിമറിച്ചു. പിതാവും മാതാവും 3 സഹോദരന്മാരും മറ്റ് ഒട്ടേറെ കുടുംബാംഗങ്ങളും അതിൽ കൊല്ലപ്പെട്ടു.

ഹസീനയും ഇളയ സഹോദരി റെഹാനയും വിദേശത്തായിരുന്നതുകൊണ്ടു മാത്രം രക്ഷപ്പെട്ടു. അന്നും ഇന്ത്യയാണ് ഹസീനയ്ക്ക് അഭയമേകിയത്. 6 വർഷത്തിനു ശേഷം, 1981 മേയിൽ ഹസീന ബംഗ്ലദേശിലേക്കു മടങ്ങി. അവാമി ലീഗിനെ നയിക്കാൻ ഹസീന തിരിച്ചെത്തിയപ്പോൾ, രാഷ്ട്രീയ എതിരാളി കാത്തിരിപ്പുണ്ടായിരുന്നു: കൊല്ലപ്പെട്ട പ്രസിഡന്റ് സിയാവുർ റഹ്മാന്റെ വിധവ ഖാലിദ സിയ. ‘പോരാടുന്ന ബീഗങ്ങൾ’ എന്നാണ് ഇരുവരും അറിയപ്പെട്ടത്. അതിനു ശേഷമുള്ള ബംഗ്ലദേശ് ചരിത്രം ഇരുവരും തമ്മിലുള്ള രാഷ്ട്രീയ, പ്രത്യയശാസ്ത്ര പോരാട്ടങ്ങളുടേതായിരുന്നു. 1996ൽ വാശിയേറിയ തിരഞ്ഞെടുപ്പിൽ സിയയെ പരാജയപ്പെടുത്തി ഹസീന ആദ്യമായി പ്രധാനമന്ത്രിയായി.
    

  • പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
      

         
    •   
         
    •   
        
       
  • ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


2001ൽ അധികാരം നഷ്ടമായെങ്കിലും 2008ൽ വൻ ഭൂരിപക്ഷത്തോടെ തിരിച്ചെത്തി. ‘ഹസീന വാഴ്ച’യുടെ തുടക്കമായിരുന്നു അത്. 2008, 2014, 2018 തിരഞ്ഞെടുപ്പുകളിൽ ഹസീനയുടെ അവാമി ലീഗ് വിജയക്കൊടി പാറിച്ചു. ഹസീനയുടെ ഭരണകാലത്ത് ബംഗ്ലദേശിന് അതിവേഗത്തിൽ സാമ്പത്തിക വളർച്ചയുണ്ടായി. അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു. ദാരിദ്ര്യത്തിന്റെ പിടി അയഞ്ഞു തുടങ്ങി. നേട്ടങ്ങൾക്കൊപ്പം ആരോപണങ്ങളും ഉയർന്നു. വിയോജിപ്പുകളെ അടിച്ചമർത്തുന്നു, മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങിടുന്നു, പ്രതിപക്ഷ നേതാക്കളെ തുറുങ്കിലടയ്ക്കുന്നു എന്നിങ്ങനെ ആരോപണങ്ങൾ പലതുണ്ടായി. വിദ്യാർഥിപ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടമായ ഹസീനയ്ക്ക് ഒരിക്കൽക്കൂട‌ി ഇന്ത്യ അഭയമേകി. ഹസീനയ്ക്ക് ഇപ്പോൾ ബംഗ്ലദേശ് ഒരു ചോദ്യചിഹ്നമായി തോന്നുന്നുണ്ടാകും; കുതറുന്തോറും മുറുകുന്ന തൂക്കുകയർ പോലെ.

പ്രക്ഷുബ്ധം, 15 മാസങ്ങൾ

ഓഗസ്റ്റ് 5, 2024 ∙ വിദ്യാർഥി പ്രക്ഷോഭത്തിനു പിന്നാലെ ഷെയ്ഖ് ഹസീന അധികാരത്തിൽനിന്നു പുറത്താകുന്നു. തുടർന്ന് ഇന്ത്യയിലേക്ക്.

ഓഗസ്റ്റ് 8 ∙ മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാർ നിലവിൽ.

ഓഗസ്റ്റ് 14 ∙ ബംഗ്ലദേശിലെ ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഹസീനയെയും സംഘത്തെയും വിചാരണ ചെയ്യുമെന്ന് ഇടക്കാല സർക്കാർ പ്രഖ്യാപനം.

ഒക്‌ടോബർ 17 ∙ മാനവരാശിക്കെതിരെയുള്ള കുറ്റങ്ങൾ ചുമത്തി ഷെയ്ഖ് ഹസീനയ്ക്കും അവാമി ലീഗിലെ 45 പേർക്കും ഐസിടി–ബിഡി അറസ്റ്റ് വാറന്റ്.  

ജൂൺ 1 ∙ വിചാരണയ്ക്ക് തുടക്കം. നിരായുധരായ സാധാരണക്കാരെ ലക്ഷ്യമിട്ട് അക്രമം നടന്നതായി പ്രോസിക്യൂട്ടർ.  

ജൂൺ 19 ∙ മുൻ സുപ്രീം കോടതി ജഡ്ജി എ.വൈ. മൊഷിയുസമൻ അമിക്കസ് ക്യൂറി.

ജൂലൈ 2 ∙  കോടതിയലക്ഷ്യത്തിന് ഹസീനയ്ക്ക് 6 മാസം ത‌‌ടവുശിക്ഷ വിധിക്കുന്നു  

ജൂലൈ 10 ∙ ഹസീന, മുൻ ആഭ്യന്തര മന്ത്രി അസദുസമൻ ഖാൻ കമൽ, മുൻ പൊലീസ് മേധാവി ചൗധരി അബ്ദുല്ല അൽ മമൂൻ എന്നിവർക്കെതിരെ കുറ്റം ചുമത്തി.  

ഓഗസ്റ്റ് 3 ∙ ഹസീനയുടെ അസാന്നിധ്യത്തിൽ വിചാരണയ്ക്കു തുടക്കം.  

ഒക്ടോബർ 23 ∙ ട്രൈബ്യൂണൽ വാദം കേൾക്കൽ പൂർത്തിയായി.

നവംബർ 13 ∙ വിധി പ്രഖ്യാപിക്കാൻ നവംബർ 17നു തീയതി കുറിച്ചു  

നവംബർ 17, 2025 ∙ ഹസീനയ്ക്കും അസദുസമൻ ഖാൻ കമലിനും വധശിക്ഷ വിധിക്കുന്നു. മമൂ‍ന് 5 വർഷം തടവുശിക്ഷ. English Summary:
Sheikh Hasina\“s Rule: Sheikh Hasina\“s journey is marked by resilience and significant political shifts in Bangladesh. From her early life to her current challenges, her story reflects the nation\“s complex history. As a key figure in Bangladesh\“s development, she faces critical junctures that will determine her future and the country\“s political landscape.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158690