search

ബിഎൽഒ ജോലി ഫോം വിതരണത്തിൽ ഒതുങ്ങുന്നില്ല; അധികസമ്മർദത്തിന് ഡേറ്റ എൻട്രിയും

cy520520 Yesterday 11:15 views 861
  



തിരുവനന്തപുരം ∙ എസ്ഐആറിന്റെ ഭാഗമായി എന്യൂമറേഷൻ ഫോം വിതരണം ചെയ്ത ശേഷം പൂരിപ്പിച്ചു വാങ്ങിയാൽ മാത്രം പോരാ, അവ മൊബൈൽ ആപ്പിൽ ഡേറ്റ എൻട്രി നടത്തി ഫോട്ടോ ഉൾപ്പെടെ സ്കാൻ ചെയ്യേണ്ട ഉത്തരവാദിത്തവും ബൂത്ത് ലവൽ ഓഫിസർമാർക്ക് (ബിഎൽഒ). സ്കാൻ ചെയ്യാൻ പ്രത്യേക ഉപകരണങ്ങളോ ഡേറ്റ എൻട്രി നടത്താൻ കൂടുതൽ ജീവനക്കാരെയോ നൽകിയിട്ടില്ല. ആയിരത്തിൽപരം വീടുകളിൽ പല തവണ കയറിയിറങ്ങിയ ശേഷമാണ് ഫോം വിതരണം ചെയ്യുന്നത്.

  • Also Read പ്രതിഷേധത്തിനുനേരെ കണ്ണടച്ച് കമ്മിഷൻ; ജോലിഭാരമൊഴിയാതെ ബിഎൽഒമാർ, ഫോംവിതരണവും തിരിച്ചുവാങ്ങലും പ്രതിസന്ധിയിൽ   


ഇതിന്റെ പുരോഗതി ബിഎൽഒ കൃത്യമായി തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള ആപ്പിൽ രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ അനുഭവിക്കുക അധികസമ്മർദമാണ്. വിതരണം ചെയ്യാനുള്ള ഫോമുകളുടെ എണ്ണം ഗ്രാഫ് രൂപത്തിൽ പിങ്ക് നിറത്തിലാണ് ആപ്പിലുള്ളത്. ഫോം വീടുകളിലെത്തിച്ചു നൽകിയ ശേഷം ആപ്പിൽ രേഖപ്പെടുത്തുമ്പോൾ പിങ്ക് നിറം കുറഞ്ഞു വരും. പിന്നീട് പൂരിപ്പിച്ച ഫോമുകൾ തിരിച്ചു വാങ്ങുമ്പോൾ അതു രേഖപ്പെടുത്തണം. അതിന് അനുസരിച്ച് പിങ്ക് നിറം നീലയായി മാറും. പൂരിപ്പിച്ച ഫോം പരിശോധിച്ച് സ്കാൻ ചെയ്ത് വിവരങ്ങൾ എൻട്രി ചെയ്യുമ്പോൾ എല്ലാം പച്ച നിറമായി മാറും. വിവരങ്ങൾ എൻട്രി ചെയ്യും മുൻപ് 2002ലെ എസ്ഐആർ പട്ടികയും 2025ലെ പുതിയ പട്ടികയുമായി ഒത്തുനോക്കുകയും വേണം. English Summary:
Increased Pressure on BLOs: BLO duties involve much more than just form distribution. They include data entry and scanning, adding to the workload. This requires careful comparison with previous voter lists and using a specific app to track progress, turning the form colors to green when finished.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156462