search

ശബരിമല സ്വർണക്കൊള്ള: 10 മണിക്കൂർ നീണ്ട ശാസ്ത്രീയ പരിശോധന പൂർത്തിയായി, മലയിറങ്ങാൻ എസ്ഐടി

deltin33 Yesterday 11:15 views 367
  



ശബരിമല ∙ സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ സന്നിധാനത്തെ പരിശോധന പൂർത്തിയായി. 10 മണിക്കൂർ നീണ്ട പരിശോധന പുലർച്ചെയാണ് പൂർത്തിയായത്. പരിശോധനയ്ക്കായി ശ്രീകോവിലിൽനിന്ന് അഴിച്ചെടുത്ത പാളികൾ തിരികെ സ്ഥാപിച്ചു. എസ്ഐടി സംഘം ഇന്ന് മടങ്ങുമെന്നാണ് വിവരം.

  • Also Read മരക്കൂട്ടം വരെ ക്യൂ, പാർക്കിങ് ഗ്രൗണ്ട് നിറഞ്ഞു; തിരക്ക് കൂടുന്നത് അനുസരിച്ച് കൂടുതൽ കെഎസ്ആർടിസി ബസ്സുകൾ   


കട്ടിളപാളികളിലും ശ്രീകോവിലിനു ചുറ്റുമുള്ള സ്വർണം പൂശിയ പാളികളില്‍നിന്നും സാംപിളുകൾ ശേഖരിച്ചു. കാലപ്പഴക്കം പരിശോധിക്കുന്നത് പാളികൾ വ്യാജമാണോ എന്ന് അറിയുന്നതിൽ നിർണായകമാണ്. 1998ൽ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞു നൽകിയതും അതിനു ശേഷം 2019ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കൊണ്ട് സ്വർണം പൂശിച്ചതും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക ആയിരുന്നു പരിശോധനയുടെ ലക്ഷ്യം. കുറ്റക്കാർക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കാനാണ് ഹൈക്കോടതിയുടെ നിർദേശ പ്രകാരം സാംപിൾ ശേഖരിച്ചത്. പരിശോധനയുടെ ഫലം പ്രത്യേക സംഘം കോടതിയെ അറിയിക്കും.

  • Also Read പിണറായിയിൽ നിർത്തിയ സ്ഥാനാർഥിയെ സിപിഎമ്മിന് ഇഷ്ടപ്പെട്ടില്ല; വാശിക്കു മുൻപിൽ കീഴടങ്ങി സിപിഐ   


ഇന്നലെ ഉച്ചപ്പൂജയ്ക്കു തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ദേവന്റെ അനുജ്ഞവാങ്ങിയായിരുന്നു തുടക്കം. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം, ശബരിമല സ്പെഷൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറ് വശത്തെ മൂലയിലുള്ള സ്വർണപ്പാളി ആദ്യം ഇളക്കിയെടുത്തു. പിന്നീട് 3 മൂലയിലെയും കൂടി ഇളക്കി. 1998ൽ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് ശ്രീകോവിൽ സ്വർണം പൊതിഞ്ഞതിന്റെ സാംപിൾ ശേഖരിക്കാനായിരുന്നു ഇത്. പിന്നീട് 2019ൽ ഘടിപ്പിച്ച കട്ടിളപ്പാളി ഇളക്കി എടുത്തു തൂക്കം നോക്കി. കേസിൽ ഉൾപ്പെട്ട ഭാഗത്തിന്റെ വിസ്തീർണം പ്രത്യേകം രേഖപ്പെടുത്തി.
    

  • പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
      

         
    •   
         
    •   
        
       
  • ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ദ്വാരപാലക ശിൽപങ്ങളിലെയും കട്ടിളയിലെയും ചെമ്പുപാളികളുടെയും സാംപിൾ ശേഖരിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം പൂശി നൽകിയ ദ്വാരപാലക ശിൽപത്തിലെ പീഠമാണ് പരിശോധനയ്ക്കായി അഴിച്ചെടുത്തത്. ഓരോ ഭാഗം അഴിക്കുമ്പോഴും പൊലീസ് ഫൊട്ടോഗ്രഫർ അതിന്റെ ചിത്രങ്ങൾ എടുത്തു. ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരാണ് ഇവയുടെ തൂക്കം പരിശോധിച്ച് രേഖപ്പെടുത്തിയ ശേഷം ശാസ്ത്രീയ പരിശോധനയ്ക്കായി എക്സിക്യൂട്ടീവ് ഓഫിസിനു സമീപം ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും മുറിയിലാണ് ശാസ്ത്രീയ പരിശോധനയ്ക്കുള്ള ലാബ് ക്രമീകരിച്ചിരുന്നത്. ശേഖരിച്ച സാംപിളുകൾ ഫിസിക്കൽ, കെമിക്കൽ, സ്പെക്ട്രോസ്കോപിക് അനാലിസിസ്, മൈക്രോ സ്ട്രക്ചർ തുടങ്ങിയ പരിശോധനകൾക്കു വിധേയമാക്കി. സ്വർണത്തിന്റെ കാലപ്പഴക്കവും ശുദ്ധിയും (പ്യൂരിറ്റി) കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു പുറമേ ദേവസ്വം ബോർഡ് മുൻ കമ്മിഷണറും മുൻ പ്രസിഡന്റുമായ എൻ.വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാർ എന്നിവർ റിമാൻഡിലാണ്. മറ്റുപ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാകും ഇനിയുള്ള പ്രതികളെ പ്രത്യേക സംഘം ചോദ്യം ചെയ്യുക.

  • Also Read കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’   


അതിനിടെ സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജയശ്രിയുടെ അറസ്റ്റ് സിംഗിൾ ബെഞ്ച് തൽക്കാലത്തേക്കു തടഞ്ഞിട്ടുണ്ട്. സ്വർണക്കൊളളയിൽ പങ്കില്ലെന്നും മേലുദ്യോഗസ്ഥ നിർദേശമനുസരിച്ച് ഫയലിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നുമാണ് ഹർജിയിലെ പ്രധാന വാദം. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. English Summary:
Sabarimala gold scam investigation: Sabarimala gold scam investigation is currently underway. The special team is conducting scientific tests to determine the purity and age of the gold plating. The investigation aims to gather strong evidence against the accused.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470111