ന്യൂഡൽഹി ∙ എസ്ഐആർ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ നിർത്തി വയ്ക്കണമെന്നാണ് ആവശ്യം. സംസ്ഥാന സർക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്. എസ്ഐആറും തദ്ദേശ തിരഞ്ഞെടുപ്പ് നടപടികളും ഒരേസമയം നടത്തിയാൽ ഭരണസംവിധാനം സ്തംഭിക്കുമെന്നാണ് ഹർജിയിൽ പറയുന്നത്. തിരഞ്ഞെടുപ്പ് നടക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ചൂണ്ടിക്കാട്ടുന്നു. എസ്ഐആർ നടപടികൾ ഡിസംബർ 21 വരെ നിർത്തിവയ്ക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
- Also Read ‘അവരുടെ ഏരിയയല്ലേ, നിൽക്കാൻ കഴിയില്ല’: ബിഎൽഒ അനീഷിന്റെ ഫോൺസംഭാഷണം പുറത്ത്
എസ്ഐആർ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഹർജി ഫയൽ ചെയ്തു. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയും ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. എസ്‌ഐആർ വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ ചേരും. രാവിലെ 10.30ന് ഇന്ദിരാഭവനിലാണ് യോഗം. കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നേതാക്കളുടെ യോഗമാണ് ചേരുന്നത്. പിസിസി അധ്യക്ഷന്മാർ, നിയമസഭാ കക്ഷി നേതാക്കൾ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. English Summary:
Kerala Seeks postpone of SIR Survey in Supreme Court: Kerala government approaches the Supreme Court requesting a halt to the SIR survey. This is because conducting the survey and local body elections simultaneously will paralyze the administrative system. |
|