ശബരിമലയിൽ നാൽപതോളം തവണ ദർശനം നടത്തിയിട്ടുണ്ട്. കുട്ടിക്കാലത്ത് അമ്മാവനൊപ്പമാണ് ആദ്യമായി മല കയറിയത്. ജയതിലകൻ എന്നു പേരുള്ള അദ്ദേഹത്തെ ഞാൻ ‘ജയമാമൻ’ എന്നാണു വിളിച്ചിരുന്നത്. എനിക്കേറ്റവും അടുപ്പമുള്ളയാൾ. ഫാക്ടിൽ എൻജിനീയറായിരുന്നു. അവധി വരുമ്പോഴെല്ലാം ഉദ്യോഗമണ്ഡലിൽ മാമന്റെ അടുത്തുപോയി നിൽക്കും.
അക്കാലത്തെ മനോഹരമായ ഓർമയാണ് ശബരിമലയ്ക്കു പോകാൻ മാലയിടുന്നതും വ്രതം നോക്കുന്നതും കെട്ടുനിറയ്ക്കുന്നതും ശരണം വിളിച്ചു മലയ്ക്കു പോകുന്നതുമെല്ലാം. ജയമാമന്റെ സുഹൃത്തുക്കളുമൊക്കെയായി പത്തുപന്ത്രണ്ടു പേരുള്ള ടീമായിട്ടാകും പോകുന്നത്. ജയമാമന്റെ പത്നി ലതമാമി പത്തു മുന്നൂറ് ഇഡ്ഡലിയുണ്ടാക്കി പൊതിഞ്ഞു തന്നു വിടും. അതാണ് സന്നിധാനം വരെയുള്ള ആഹാരം. ലതമാമിയുടെ ഇഡ്ഡലി ഞങ്ങൾ അയ്യപ്പന്മാർക്കിടയിൽ പ്രശസ്തമാണ്. മലയ്ക്കു പോകാൻ തീരുമാനിക്കുമ്പോൾത്തന്നെ മാമിയുടെ ഇഡ്ഡലിയുണ്ടാകുമല്ലോ എന്ന ചിന്ത മനസ്സിലെത്തും. വ്രതം നോക്കിയിരുന്ന കാലത്തെല്ലാം മാമൻ സ്വാമി അയ്യപ്പന്റെ കഥകൾ പറഞ്ഞുതരുമായിരുന്നു.
എന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ് ശബരിമലയുമായി ബന്ധപ്പെട്ടാണുള്ളത്. തിരുവനന്തപുരത്ത് ഞാനൊരു പ്രോഗ്രാം കണ്ടക്ട് ചെയ്യുകയാണ്. നല്ല തടിയും ഭാരവുമുള്ള സമയം. യേശുദാസ് സാർ പങ്കെടുക്കുന്നുണ്ട്. എന്നെക്കണ്ട് ദാസേട്ടൻ ചോദിച്ചു, ‘കുട്ടാ ഈ ബിരിയാണിയൊക്കെ ഒന്നു കുറച്ചു കൂടേ..?’ ഞാനൊരു ബിരിയാണി പ്രിയനാണ്. ദാസേട്ടനോട് എന്തു മറുപടി പറയണമെന്നറിയാതെ നിന്നു. തുടർന്ന് അദ്ദേഹം ഒരു പുസ്തകം സമ്മാനിച്ചു. അതിന്നും നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്. ഒരാളുടെ രക്തഗ്രൂപ്പ് അനുസരിച്ച് ഏതൊക്കെ ഭക്ഷണം കഴിക്കാം, ഏതൊക്കെ ഒഴിവാക്കണം എന്ന വിവരമായിരുന്നു അതിൽ.
- പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
- ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
- ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
MORE PREMIUM STORIES
ഞാനന്ന് മൂന്നു നേരവും ചിക്കൻ കഴിക്കുന്നയാളാണ്. എന്റെ ബ്ലഡ് ഗ്രൂപ്പനുസരിച്ച് ആദ്യം ഒഴിവാക്കേണ്ടത് ചിക്കനാണെന്നു കണ്ടു. ആ വർഷം ശബരിമലയിലെത്തിയപ്പോൾ ഭഗവാനോടു ഞാൻ പറഞ്ഞു: ‘ഇന്നു മുതൽ ഒരു തീരുമാനമെടുക്കുന്നു; ഇനി മുതൽ മാംസം തൊടുന്നില്ല’. പിന്നീട് ഇന്നുവരെ മാംസം കഴിച്ചിട്ടില്ല. ആ തീരുമാനത്തിനു നിദാനമായത് അയ്യപ്പനാണ്. ഭഗവാനോടുള്ള സ്നേഹത്തിന്റെ പ്രധാനഘടകവും ഇതായി മാറി.
- Also Read മരക്കൂട്ടം വരെ ക്യൂ, പാർക്കിങ് ഗ്രൗണ്ട് നിറഞ്ഞു; തിരക്ക് കൂടുന്നത് അനുസരിച്ച് കൂടുതൽ കെഎസ്ആർടിസി ബസ്സുകൾ
പൊതുവേ ഈശ്വരന്മാരോട് വലിയ സ്നേഹമുള്ളയാളാണ് ഞാൻ. അവരോടു സംസാരിക്കുകയും പിണങ്ങുകയും ഇണങ്ങുകയുമൊക്കെ ചെയ്യാറുണ്ട്. അയ്യപ്പനുമായി പലപ്പോഴും പിണങ്ങുകയും പിന്നീട് തിരിച്ചുവരികയും ചെയ്തിട്ടുണ്ട്. സ്വാമിക്കു മുന്നിൽ തീരുമാനം അറിയിച്ചതിനുശേഷം പിണങ്ങാൻ ഇടം കിട്ടിയിട്ടില്ല. ആരോഗ്യത്തിനും എന്റെ മുന്നോട്ടുള്ള പ്രയാണത്തിനുമൊക്കെ ആ തീരുമാനം ഗുണം ചെയ്തതായാണ് അനുഭവം.
പൂജപ്പുരയിലെ എന്റെ വീടിനടുത്തുള്ള ചെങ്കള്ളൂർ മഹാദേവക്ഷേത്രത്തിൽ മണ്ഡലകാലത്ത് അതിരാവിലെ സ്പീക്കറിൽ ഭക്തിഗാനങ്ങൾ കേൾക്കും.
- Also Read ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
‘ഗംഗയാറു പിറക്കുന്നു ഹിമവൻമലയിൽ.. പമ്പയാറു പിറക്കുന്നു ശബരിമലയിൽ’, ‘ആ ദിവ്യനാമം അയ്യപ്പാ, ഞങ്ങൾക്കാനന്ദദായക നാമം..’ ‘നിന്നെ കണ്ടു കൊതി തീർന്നൊരു കണ്ണുകളുണ്ടോ, നിന്നെ തൊഴുതു തൃപ്തിയടഞ്ഞ കൈകളുണ്ടോ’, ‘ശബരിമലയിൽ തങ്കസൂര്യോദയം, ഈ സംക്രമപ്പുലരിയിൽ അഭിഷേകം’ തുടങ്ങിയ പാട്ടുകളൊക്കെ അന്നാണു കേട്ടു തുടങ്ങുന്നത്. പലയാവർത്തി കേട്ടതോടെ ഈ ഗാനങ്ങളെ പ്രണയിക്കാനും സ്നേഹിക്കാനും തുടങ്ങി. പലതും കാണാപ്പാഠമായി.
അന്നു കേട്ടതിലേറെയും ദാസേട്ടനാണ് പാടിയിരിക്കുന്നത്. അദ്ദേഹത്തെ ഇഷ്ടപ്പെടാനും ഇതു കാരണമായി. എന്റെ സംഗീതത്തിന്റെ വളർച്ചയ്ക്കും ഈ രീതിയിൽ അയ്യപ്പൻ കാരണക്കാരനായെന്നു പറയാം. പിന്നീട് അയ്യപ്പൻ പാട്ടുകൾ കംപോസ് ചെയ്യാനും അവസരമുണ്ടായി.
ശബരിമല എനിക്ക് ആത്മീയാനുഭൂതിയുടെ സന്നിധി കൂടിയാണ്. ലക്ഷക്കണക്കിനു ഭക്തർ ഒരുമിച്ചുകൂടി എല്ലാം ഭഗവാനിൽ സമർപ്പിക്കുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത വലിയൊരു അനുഭൂതി ഉടലെടുക്കുന്നു. ആ അനുഭൂതിയെയാണ് ഓരോരുത്തരും തൊഴുന്നത്. തത്വമസി – അത് നീ ആകുന്നു– എന്നാണു സങ്കൽപം. ഇവിടെ മാത്രമാണ് ഭക്തനെയും ദൈവത്തെയും ‘സ്വാമി’യെന്നു വിളിക്കുന്നത്.
ഈ സന്നിധിയിൽ ജാതിയുടെയോ മതത്തിന്റെയോ വേർതിരിവുകളില്ല. ശാന്തിയുടെയും ഭക്തിയുടെയും ഒരുമയുടെയും ഇടമായി മാത്രം ശബരിമല മാറുന്നു. എല്ലാത്തരം ഉച്ചനീചത്വങ്ങളും ഇല്ലാതായതുകൊണ്ടാണ് അയ്യപ്പന്റെ സന്നിധാനം പൂങ്കാവനമായി മാറുന്നത്.
(സംഗീതസംവിധായകനും ഗായകനുമാണ് ലേഖകൻ) English Summary:
M. Jayachandran\“s Sabarimala Journey: A Tale of Devotion, Transformation, and Music |
|