തിരുവനന്തപുരം∙ ജില്ലാ പഞ്ചായത്ത് പോത്തൻകോട് ഡിവിഷനിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്ന ട്രാൻസ്ജെൻഡർ സ്ഥാനാർഥി അമേയ പ്രസാദ് മത്സരിക്കുന്നതിൽ ആശയക്കുഴപ്പം. വനിതാ സംവരണ സീറ്റിലാണ് അമേയയെ സ്ഥാനാർഥിയാക്കിയിരിക്കുന്നത്. ട്രാൻസ്ജെൻഡറിനു വനിതാ സംവരണ സീറ്റിൽ മത്സരിക്കാൻ കഴിയില്ലെന്നും ഏതെങ്കിലും ജനറൽ സീറ്റിലാണു മത്സരിക്കാൻ കഴിയുകയെന്നുമാണു തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കുന്നത്.
Also Read ഇനിയും ആയില്ല, സ്ഥാനാർഥി: സ്ഥാനാർഥികളുടെ ഔദ്യോഗിക പ്രഖ്യാപനം പൂർണമാകാതെ മുന്നണികൾ
എന്നാൽ താൻ ട്രാൻസ്‌വുമൻ ആയതിനാൽ വനിതാ സംവരണ സീറ്റിൽ മത്സരിക്കാൻ കഴിയുമെന്നാണ് അമേയയുടെ അവകാശവാദം. നിയമപ്രശ്നം മുൻകൂട്ടി കണ്ട് ഡമ്മി സ്ഥാനാർഥിയെന്ന നിലയിൽ പ്രധാനപ്പെട്ട ഒരു വനിതാ നേതാവിന്റെ കൂടി പത്രിക നൽകാൻ തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് എൻ.ശക്തൻ പറഞ്ഞു. അമേയയും ഇന്നു പത്രിക നൽകും. ട്രാൻസ്ജെൻഡർ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് അമേയ. ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ വനിതാ സംവരണ വാർഡായ വയലാറിൽ ട്രാൻസ്ജെൻഡറായ അരുണിമ എം.കുറുപ്പിനെയാണു കോൺഗ്രസ് മത്സരിപ്പിക്കുന്നത്.
കെപിസിസി അംഗവും കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് അരുണിമ. നിയമവശം ചർച്ച ചെയ്ത് സ്ഥാനാർഥിത്വത്തിന്റെ കാര്യത്തിൽ ഇന്നു തീരുമാനമെടുക്കുമെന്നും ഡമ്മി സ്ഥാനാർഥി കൂടി പത്രിക നൽകുമെന്നും ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ് പറഞ്ഞു. ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർ മത്സരിക്കുന്നതിനെ സാങ്കേതികത്വം പറഞ്ഞ് എതിർക്കില്ലെന്നാണു സിപിഎമ്മിന്റെ തീരുമാനം. എന്നാൽ പരാതിയില്ലെങ്കിലും, തിരഞ്ഞെടുപ്പു കമ്മിഷനു നിയമപരമായ മാനദണ്ഡങ്ങൾ സ്വന്തം നിലയ്ക്കു പരിഗണിക്കേണ്ടിവരും.
വനിതാ സംവരണ സീറ്റിൽനിന്നു മത്സരിക്കാൻ കഴിയുക വനിതകൾക്കാണ്. ട്രാൻസ്ജെൻഡറിനു ജനറൽ സീറ്റിൽനിന്നേ മത്സരിക്കാനാകൂ.
അനുകുമാരി,കലക്ടർ, ജില്ലാ ഇലക്‌ഷൻ ഓഫിസർ
ട്രാൻസ്ജെൻഡറിൽ ട്രാൻസ്‍മെനും ട്രാൻസ്‍വുമനുമുണ്ട്. ഞാൻ ട്രാൻസ്‍വുമനാണെന്നുള്ള എല്ലാ രേഖയുമുണ്ട്. അപ്പോൾ വനിതാ സംവരണവാർഡിൽ നിൽക്കാമല്ലോ. തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നാണു ലഭിച്ച ഉപദേശം.
അമേയ പ്രസാദ്
മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
MORE PREMIUM STORIES
English Summary:
Election Commission vs. Transwomen Candidates: Transgender candidate faces election hurdle in Kerala. The transgender candidate\“s eligibility to contest from a women\“s reserved seat is under scrutiny, leading to legal and political debates. The election commission is evaluating the compliance in the local body elections.