search

കൊല്ലം തങ്കശ്ശേരിയിൽ തീപിടിത്തം; 3 വീടുകൾ കത്തിനശിച്ചു

deltin33 8 hour(s) ago views 337
  



കൊല്ലം∙ തങ്കശ്ശേരി ആൽത്തറ തൈക്കുളങ്ങര ഭാഗത്ത് തീപിടിത്തത്തിൽ 3 വീടുകൾ കത്തിനശിച്ചു. താമസക്കാർക്ക് ആർക്കും പരുക്കില്ല. രാത്രി 8 മണിയോടെയാണ് സംഭവം. മുരുകൻ എന്നയാളുടെ വീടിനാണ് ആദ്യം തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവസമയത്ത് വീട്ടുകാരെല്ലാം പുറത്തായിരുന്നു. ഈ വീട്ടിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. സമീപത്തുള്ള അനി, കൃഷ്ണൻകുട്ടി എന്നിവരുടെ വീടുകൾക്കും തീപ്പിടിക്കുകയായിരുന്നു. എല്ലാം അടുത്തടുത്തുള്ള ഷീറ്റ് മേഞ്ഞ വീടുകളാണ്.  

  • Also Read അള്ള് എറിഞ്ഞ് കാർ പഞ്ചറാക്കി ആക്രമണം, വിവാഹസംഘത്തിന്റെ കാർ ത‍ടഞ്ഞ് വൻ കവർച്ച; 24 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചു   


3 വീടുകളും പൂർണമായും കത്തിനശിച്ചു. ഭിന്നശേഷിക്കാരനായ കൃഷ്ണൻകുട്ടിയെ വീട്ടിൽ നിന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് പുറത്തെത്തിച്ചത്. ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളിൽ നിന്ന് 5 യൂണിറ്റ് അഗ്നിരക്ഷാ സേന എത്തിയാണ് അരമണിക്കൂർ കൊണ്ട് തീ അണച്ചത്. ഗാർഹികോപകരണങ്ങളെല്ലാം കത്തിച്ചാമ്പലായി. English Summary:
Kollam fire accident: Three houses were completely destroyed in a fire accident in Thangassery, Kollam. No casualties were reported, and the cause of the fire is under investigation.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469935