അടിമാലി∙ ഇടുക്കി അടിമാലി പണിക്കൻകുടിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അവശനിലയിൽ കണ്ടെത്തിയ നാലുവയസ്സുകാരനായ മകനും മരിച്ചു. പറുസിറ്റി പെരുമ്പള്ളിക്കുന്നേൽ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (30), മകൻ ആദിത്യൻ (4) എന്നിവരാണ് മരിച്ചത്.
- Also Read പത്മകുമാർ പറഞ്ഞ \“ദൈവതുല്യര്‍\“ ആരൊക്കെ? നേതാവിന്റെ അറസ്റ്റോടെ സിപിഎം കൂടുതൽ പ്രതിരോധത്തിൽ
രഞ്ജിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷം ഉള്ളിൽ ചെന്ന നിലയിൽ അവശനിലയിലാണ് ആദിത്യനെ കണ്ടെത്തിയത്. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
- Also Read ‘എത്ര പേരുടെ വോട്ട് ഒഴിവാക്കിയിട്ടുണ്ടാകും’; ഉദ്യോഗസ്ഥര്‍ സ്വീകരിച്ച നടപടികള്‍ നിയമവിരുദ്ധം, പോരാട്ടത്തിന് കോൺഗ്രസ്
English Summary:
Woman and Child Found Dead in Idukki: The tragic death of a woman and her son in Panickankudi, Adimali. The woman was found hanging, while her son died after being taken to the hospital in critical condition. |