കൊച്ചി ∙ വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കുന്നുകര അയിരൂർ കരയിൽ തെറ്റമ്മേൽ വീട്ടിൽ ജിഷ്ണുവിനെ (മഹേഷ്–29) ആണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പൊലീസ് മേധാവി എം.ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ജി.പ്രിയങ്ക ആണ് ഉത്തരവിട്ടത്. ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ ന്യായവിരോധമായി സംഘം ചേരൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ അയിരൂരിൽ അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ഇയാളും സംഘവും അതിക്രമിച്ച് കയറി അതിഥി തൊഴിലാളിയെയും വീട്ടുടമസ്ഥനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനും വീടിന്റെ വാതിൽ ചവിട്ടി പൊളിച്ച് നാശനഷ്ടങ്ങൾ ഉണ്ടാക്കിയതിനും ചെങ്ങമനാട് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ചെങ്ങമനാട് പൊലീസ് ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എ.പി.ദിനി, അസി. സബ് ഇൻസ്പെക്ടർമാരായ കെ.എസ്.ഷാനവാസ്, ദീപ എസ്. നായർ, സിവിൽ പൊലീസ് ഓഫിസർ എബ്രഹാം ജിസൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. English Summary:
KAAPA Act imposed on Attempt to Murder Case Accused. The accused, Jishnu (Mahesh), was imprisoned at Viyyur Central Jail following a report from the Rural District Police Chief and an order from the District Collector due to multiple cases including attempted murder and assault. |
|