search

‘എത്ര പേരുടെ വോട്ട് ഒഴിവാക്കിയിട്ടുണ്ടാകും’; ഉദ്യോഗസ്ഥര്‍ സ്വീകരിച്ച നടപടികള്‍ നിയമവിരുദ്ധം, പോരാട്ടത്തിന് കോൺഗ്രസ്

deltin33 3 hour(s) ago views 301
  



തിരുവനന്തപുരം∙ കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ട് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നു പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും വോട്ട് ഒഴിവാക്കാനുണ്ടായ നടപടിക്രമങ്ങളിലെ ഉദ്യോഗസ്ഥ ഇടപെടലുകള്‍ കൂടുതല്‍ നിയമപോരാട്ടങ്ങളിലേക്ക്. വൈഷ്ണയുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ വഴിയൊരുക്കിയ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കും. ഇതു സംബന്ധിച്ചുള്ള ആലോചനകള്‍ നടക്കുകയാണെന്നും ഉടന്‍ തന്നെ പരാതി നല്‍കുമെന്നും മുതിര്‍ന്ന നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് വൈഷ്ണ പ്രതികരിച്ചു.  

  • Also Read വോട്ട് വെട്ടാൻ ഉദ്യോഗസ്ഥരും, ‘വൈഷ്ണയുടെ വോട്ട് ഒഴിവാക്കാം’ എന്ന ശുപാർശ; തെളിവായത് തിരിച്ചറിയൽ രേഖകൾ   


വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി ഇടപെടല്‍ മൂലം തന്റെ മുന്നിലെത്തിയ വിഷയം പരിശോധിച്ച് ഉത്തരവിടുകയാണ് ചെയ്തതെന്നുമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാന്‍ പറഞ്ഞത്. ഉദ്യോഗസ്ഥരോടു വിശദീകരണം തേടുമോ, നടപടി എടുക്കുമോ എന്ന ചോദ്യത്തിന് കോടതിയുടെ അവസാന തീരുമാനത്തിനുശേഷം പരിഗണിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അര്‍ഹതയുള്ള എല്ലാവരെയും വോട്ടര്‍പട്ടികയില്‍ ഉള്‍ക്കൊള്ളിക്കുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.  

  • Also Read ഏകപക്ഷീയമായി തീരുമാനമെടുത്തു, ഇആർഒയുടേത് നിയമവിരുദ്ധ നടപടി; കമ്മിഷനു മുൻപിൽ വൈഷ്ണയെ തുണച്ചത് എന്തെല്ലാം ?   


ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഹിയറിങ് നടത്തിയ ശേഷം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ തന്നെ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയിലേക്കു കടക്കാന്‍ പാകത്തിലുള്ള വീഴ്ചകളാണ് അക്കമിട്ടു നിരത്തിയിരുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് കോണ്‍ഗ്രസ് പരാതിയുമായി മുന്നോട്ടു പോകുന്നത്. വൈഷ്ണ ഹൈക്കോടതിയില്‍ വരെ എത്തി വോട്ട് തിരിച്ചുപിടിച്ചെങ്കിലും ഇത്തരത്തില്‍ പരാതി നല്‍കി എത്ര പേരുടെ വോട്ട് ഒഴിവാക്കിയിട്ടുണ്ടാകാം എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. സിപിഎം പ്രവര്‍ത്തകന്‍ പരാതി നല്‍കിയപ്പോള്‍ മുതല്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ച നടപടികള്‍ നിയമവിരുദ്ധമാണെന്നാണ് ഹിയറിങ് നടത്തിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമായിരിക്കുന്നത്. രാഷ്ട്രീയ ഗൂഢാലോചനയും സമ്മര്‍ദവുമാണ് ഇത്തരമൊരു ക്രിമിനല്‍ പ്രവൃത്തിക്കു പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്.
    

  • 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടി‌ൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
      

         
    •   
         
    •   
        
       
  • മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വോട്ടര്‍പട്ടികയില്‍ വൈഷ്ണയുടെ പേരിനൊപ്പമുള്ള വീട്ടുനമ്പര്‍ ശരിയല്ലെന്നു കാട്ടി സിപിഎം ബ്രാഞ്ച് അംഗമാണ് ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍ ആയ കോര്‍പ്പറേഷന്‍ അഡീഷനല്‍ സെക്രട്ടറി വി.സജികുമാറിനു പരാതി നല്‍കിയത്. തുടര്‍ന്ന് കോര്‍പ്പറേഷന്‍ സൂപ്രണ്ട് ജി.ആര്‍.പ്രതാപചന്ദ്രന്‍ നടത്തിയ ഹിയറിങ്ങിലും മുന്‍വിധിയോടെ വൈഷ്ണയുടെ വാദങ്ങള്‍ അപ്പാടെ തള്ളി പേര് ഒഴിവാക്കുകയായിരുന്നു. ക്ലര്‍ക്ക്, ബില്‍ കലക്ടര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ജി.എം.കാര്‍ത്തിക നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വീട്ടുനമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതാണെന്ന വൈഷ്ണയുടെ സത്യവാങ്മൂലം മുഖവിലയ്ക്ക് എടുക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയാറായില്ല. മുന്‍കൂട്ടി അറിച്ചിരുന്ന സമയത്ത് എത്താതിരുന്ന പരാതിക്കാരന് വൈഷ്ണ പോയതിനു ശേഷം എത്തി മൊഴി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കി. വൈഷ്ണയുടെ അസാന്നിധ്യത്തില്‍ ഇയാള്‍ നല്‍കിയ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം വൈഷ്ണയുടെ പേര് ഒഴിവാക്കാം എന്ന് ശുപാര്‍ശ നല്‍കുകയായിരുന്നു.  

  • Also Read ഏകപക്ഷീയമായി തീരുമാനമെടുത്തു, ഇആർഒയുടേത് നിയമവിരുദ്ധ നടപടി; കമ്മിഷനു മുൻപിൽ വൈഷ്ണയെ തുണച്ചത് എന്തെല്ലാം ?   


ഇത്തരം വിഷയങ്ങളില്‍ അപ്പലേറ്റ് അതോറിറ്റി ജില്ലാ കലക്ടറാണ്. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഹിയറിങ് നടത്തിയത്. ഉദ്യോഗസ്ഥര്‍ നടത്തിയ എല്ലാ നടപടികളും നിയമവിരുദ്ധമായാണെന്ന് കമ്മിഷന്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈഷ്ണയുടെ പേര് ഒഴിവാക്കിയത് റദ്ദാക്കി പേര് ഉള്‍പ്പെടുത്താന്‍ ഉത്തരവിട്ടത്. തികച്ചും അര്‍ഹതയുള്ള ഒരാള്‍ക്കു വോട്ടില്ലാതാക്കാന്‍ ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായ നടപടികള്‍ കൈക്കൊണ്ടുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനു തന്നെ വ്യക്തമായ സ്ഥിതിക്ക് വിശ്വാസ്യത വീണ്ടെടുക്കാനുള്ള കര്‍ശന നടപടികള്‍ അനിവാര്യമാകുമെന്നാണ് സൂചന. English Summary:
Vaishna Suresh Vote Removal Case: Kerala Election Dispute focuses on the controversy surrounding UDF candidate Vaisna Suresh\“s voter reinstatement after High Court intervention.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469809