ഒഡീഷ ∙ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഡ്രൈവർക്ക് മരണം. കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവർ സായ് കൃഷ്ണ (44) സുരക്ഷിതമായി ബസ് നിർത്തി. ഉടനെ അദ്ദേഹത്തെ കോരാപുട്ടിലെ എസ്എൽഎൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്‌ഥിരീകരിച്ചു.
Also Read കൊല്ലം തങ്കശ്ശേരിയിൽ തീപിടിത്തം; 3 വീടുകൾ കത്തിനശിച്ചു
ആന്ധ്രാപ്രദേശിലെ വിജയനഗരത്ത് നിന്ന് ഒഡീഷയിലെ മൽക്കൻഗിരിയിലേക്ക് പോവുകയായിരുന്ന ഒഡീഷ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ഒഎസ്ആർടിസി) ബസിലാണ് സംഭവം. മുപ്പതിലധികം യാത്രക്കാർ ബസിലുണ്ടായിരുന്നു. സായ് കൃഷ്ണയെ ആശുപത്രിയിലേക്കു മാറ്റിയതിനെ തുടർന്ന് ബസിന്റെ ചുമതല ഏറ്റെടുത്ത സഹഡ്രൈവർ യാത്രക്കാരെ മൽക്കൻഗിരിയിൽ എത്തിച്ചു. ഒഎസ്ആർടിസി വിജയനഗരം ഡിപ്പോയിലായിരുന്നു സായ് കൃഷ്ണയുടെ ജോലി. ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @OSRTC_Odisha എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
MORE PREMIUM STORIES
English Summary:
Bus Driver Dies After Heart Attack in Odisha: Sai Krishna, 44, safely stopped the bus after experiencing severe chest pain before passing away at the hospital. The incident occurred on an OSRTC bus traveling from Vizianagaram to Malkangiri, with a co-driver ensuring passengers reached their destination.