കൊച്ചി ∙ മലയാള മനോരമ ഒരുക്കുന്ന ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവത്തിന് ഉദ്ഘാടനവേദിയിൽ മമ്മൂട്ടിയും സമാപനവേദിയിൽ മോഹൻലാലും താരപ്രഭ പകരും. മുഖ്യപ്രഭാഷകനായി കമൽഹാസനും എത്തുന്നുണ്ട്. ഈ മാസം 27, 28, 29, 30 തീയതികളിൽ കൊച്ചിയിലാണ് ഹോർത്തൂസ് നടക്കുക.
27ന് വൈകിട്ട് ആറിന് രാജേന്ദ്രമൈതാനത്തെ വേദിയിൽ ഹോർത്തൂസിനു തിരിതെളിക്കുന്നത് മമ്മൂട്ടിയാണ്. 30ന് വൈകിട്ട് സമാപനവേദിയിൽ അടുത്ത ഹോർത്തൂസിന്റെ വിളംബരം നിർവഹിക്കുന്നത് മുഖ്യാതിഥിയായി എത്തുന്ന മോഹൻലാൽ. 29നാണ് കമൽഹാസൻ വേദിയിലെത്തുന്നത്.
സിനിമയിൽനിന്ന് ചെറിയ ഇടവേളയെടുത്ത ശേഷം മമ്മൂട്ടി കൊച്ചിയിലെ വേദിയിൽ ജനങ്ങൾക്കൊപ്പമെത്തുന്നത് ആദ്യമാണ്. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാര പ്രഭയിലാണ് മോഹൻലാൽ വരുന്നത്. രാജ്യസഭാംഗത്വം ലഭിച്ചശേഷം കമൽഹാസന്റെ കേരളത്തിലെ ആദ്യ പരിപാടിയാണ് ഹോർത്തൂസിലേത്.
2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
MORE PREMIUM STORIES
അകലെയാണെങ്കിലും യേശുദാസിന് ആദരം
യുഎസിൽ കഴിയുന്ന മലയാളത്തിന്റെ മഹാഗായകൻ യേശുദാസിന് പിൻമുറക്കാർ സംഗീതാദരം അർപ്പിക്കുന്ന ചടങ്ങിന് 30 ന് വൈകിട്ട് ദർബാർ ഹാൾ മൈതാനം വേദിയാകും. രാജേന്ദ്രമൈതാനവും സുഭാഷ് പാർക്കുമടക്കം 7 വേദികളിലായി കൊച്ചിയുടെ കായലോരത്ത് നാനൂറിലേറെ ഹോർത്തൂസ് സെഷനുകളുണ്ടാകും. സായാഹ്നങ്ങൾക്കു പ്രഭ പകരാൻ കലാ സാംസ്കാരിക പരിപാടികളുമുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രതിഭകളുടെ നീണ്ട നിര തന്നെ വേദിയിലെത്തും. English Summary:
Manorama Hortus: Mammootty, Mohanlal, Kamal Haasan Light Up Kochi Festival Stage