search

എസ്ഐആർ: ഫോം പൂരിപ്പിച്ചു മടക്കിവാങ്ങുന്നത് പുരോഗമിക്കുന്നു; ‘കാണാമറയത്ത്’ 80,000 പേർ

deltin33 Yesterday 11:18 views 242
  



തിരുവനന്തപുരം ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു മടക്കിവാങ്ങുന്ന നടപടികൾ ആരംഭിച്ചപ്പോൾ, കണ്ടെത്താനാകാത്ത വോട്ടർമാരുടെ എണ്ണം വർധിക്കുന്നു. 80,000 ൽ പരം പേരെ ഇതു വരെ കണ്ടെത്താനായില്ല. താമസംമാറിയവർ, മരിച്ചവർ, സ്ഥലത്തില്ലാത്തവർ എന്നിങ്ങനെ 3 വിഭാഗങ്ങളിലുള്ളവരെയാണ് പൊതുവേ പട്ടികയിൽനിന്നു നീക്കുന്നത്.  

  • Also Read ശബരിമല സ്വർണക്കൊള്ള: പരസ്പരം പഴിചാരി വാസുവും പത്മകുമാറും   


താമസം മാറിയവരെയും മരിച്ചവരെയും കുറച്ചുള്ള വിവരങ്ങൾ ബൂത്ത് ലവൽ ഓഫിസർമാർക്കു (ബിഎൽഒ) ലഭിക്കുന്നുണ്ടെങ്കിലും സ്ഥലത്തില്ലാത്തവർ എന്ന വിഭാഗത്തിലെ പലരെയും കണ്ടെത്താനാകുന്നില്ല. നിശ്ചിത കാലത്തേക്ക് മക്കളുടെ പഠനം, ജോലി തുടങ്ങിയ കാര്യങ്ങൾക്കായി ഒരു സ്ഥലത്തു വന്നു താമസിക്കുകയും അക്കാലത്ത് വോട്ടർപട്ടികയിൽ പേരു ചേർക്കുകയും ചെയ്തവരാണ് ഇവരിൽ വലിയൊരു വിഭാഗം എന്നു കണ്ടെത്തിയിട്ടുണ്ട്.

വാടകയ്ക്കു താമസിച്ച ശേഷം മാറിപ്പോകുകയോ സ്ഥലവും വീടും വിറ്റു പോകുകയോ ചെയ്ത ഇവരുടെ പേരുകൾ വർഷങ്ങളായി പല ബൂത്തുകളിലെയും പട്ടികകളിലുണ്ട്. ഇവരെക്കുറിച്ച് ഇപ്പോഴുള്ള അയൽക്കാർക്കും നാട്ടുകാർക്കും ജനപ്രതിനിധികൾക്കും അറിയില്ല. അതേസമയം, വിദേശത്തു പഠന, ജോലി ആവശ്യത്തിനു പോയവർ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ടോ എന്ന അന്വേഷണം നടത്തിയാണ് ബിഎൽഒമാർ ഫോം നൽകുന്നത്. എസ്ഐആറിന്റെ ഭാഗമാകണമെങ്കിൽ ഇന്ത്യൻ പൗരനാകണമെന്നതു നിർബന്ധമാണ്.
    

  • 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടി‌ൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
      

         
    •   
         
    •   
        
       
  • മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഡിജിറ്റൈസേഷൻ വൈകും; ഐടി ഹബ് ആയില്ല

ബിഎൽഒമാർക്ക് തിരികെ വാങ്ങുന്ന എന്യൂമറേഷൻ ഫോമിലെ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്യാനായി ഐടി ഹബ് എന്ന ആശയം സിഇഒ ഓഫിസ് അവതരിപ്പിച്ചെങ്കിലും പ്രാവർത്തികമായിട്ടില്ല. ഫോം തിരികെ വാങ്ങുന്ന നടപടികൾക്കൊപ്പം ഡേറ്റ എൻട്രിയും വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതും നടക്കില്ലെന്ന് ബിഎൽഒമാർ പറയുന്നു.  

ഫോമിലെ വിവരങ്ങൾ പരിശോധിച്ചുവേണം എൻട്രി ചെയ്യാൻ. ബിഎൽഒമാരുടെ ഫോണിലുള്ള കേന്ദ്ര കമ്മിഷന്റെ ആപ്പിലാണ് ഇതു നടത്തേണ്ടത് എന്നതിനാൽ മറ്റൊരാൾക്കു ചെയ്യാനാകില്ല. ആപ്പിന്റെ പ്രവർത്തനം തടസ്സപ്പെടുന്നതും പ്രശ്നമാണ്. അതേസമയം, തങ്ങളുടെ ബൂത്തുകളുടെ ഡിജിറ്റൈസേഷൻ 100% പൂർത്തിയാക്കിയ ബിഎൽഒമാർക്ക് ‘താങ്ക് യൂ ബിഎൽഒ – യു മെയ്ഡ് ഇറ്റ് 100%’ എന്ന ഡിജിറ്റൽ പ്രചാരണം ഇന്ന് ആരംഭിക്കുമെന്ന് സിഇഒ അറിയിച്ചു. ഇത്തരം ബിഎൽഒമാർക്ക് വ്യക്തിഗത ഡിജിറ്റൽ അഭിനന്ദന സർട്ടിഫിക്കറ്റും ബാഡ്ജും നൽകി അവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ കമ്മിഷൻ അപ്‌ലോഡ് ചെയ്യുന്ന നടപടിയാണിത്.  

പണിമുടക്കി ആപ്

പാലക്കാട് ∙ എസ്ഐആറിന്റെ ഭാഗമായി പൂരിപ്പിച്ചു തിരികെവാങ്ങിയ എന്യൂമറേഷൻ ഫോമിലെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആപ് പണിമുടക്കുന്നത് ബിഎൽഒമാരെ വലയ്ക്കുന്നു. എത്ര ഫയലുകൾ അപ്‌ലോഡ് ചെയ്തുവെന്ന വിവരം സ്ഥിരീകരിക്കുന്ന സംവിധാനവും 2 ദിവസമായി പ്രവർത്തിക്കുന്നില്ല.

അതിനാൽ എത്രത്തോളം ഫോം എൻട്രികൾ പൂർത്തിയാക്കി എന്നതു ബിഎൽഒമാർക്ക് സ്ഥിരീകരിക്കാനാവുന്നില്ല. ഒരു വോട്ടറുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ കുറഞ്ഞത് 10 മിനിറ്റ് വേണ്ടിവരും. ഇത്തരത്തിൽ ആയിരത്തോളം ഫോമിലെ വിവരങ്ങളാണ് ഓരോ ബിഎൽഒയും അപ്‌ലോഡ് ചെയ്യേണ്ടത്. 2002ൽ വോട്ടില്ലാത്തവരുടെ ബന്ധുക്കളുടെ വിവരങ്ങൾ കണ്ടെത്തി ആപ്പിൽ രേഖപ്പെടുത്തുന്നതും ബിഎൽഒമാർക്ക് അധിക ജോലിയാണ്. English Summary:
Kerala\“s Voter List Revision: Over 80,000 Untraceable Voters Emerge
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470081