തിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. സ്വർണപ്പാളികൾക്കായി ഉണ്ണികൃഷ്ണൻപോറ്റി അപേക്ഷ നൽകിയത് സർക്കാരിനാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഫയൽ ദേവസ്വം ബോർഡിന്റെ മുന്നിലെത്തിയതെന്നുമാണ് പത്മകുമാറിന്റെ മൊഴി.
Also Read പത്മകുമാറിന്റെ അറസ്റ്റ്: പ്രതിരോധങ്ങളെല്ലാം പാളി സിപിഎമ്മും എൽഡിഎഫും; അയ്യപ്പസംഗമത്തിന്റെ ലക്ഷ്യങ്ങളും അവതാളത്തിൽ
സർക്കാർ ഇടപെടൽ ഉണ്ടായോ എന്നു പരിശോധിക്കാനാണ് കടകംപള്ളിയെ ചോദ്യം ചെയ്യുക. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്തശേഷം കടകംപള്ളിക്ക് നോട്ടിസ് നൽകാനാണ് ആലോചന. പോറ്റിക്ക് ദേവസ്വം മന്ത്രിയുമായി പരിചയം ഉണ്ടായിരുന്നെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. പോറ്റിയുടെ കൊള്ളയെക്കുറിച്ച് അറിവുണ്ടായിരുന്നോ, അതോ മന്ത്രിയുടെ മുന്നിലെത്തിയ നിവേദനം ബോർഡിനു കൈമാറുക മാത്രമായിരുന്നോ എന്നീ കാര്യങ്ങൾ പരിശോധിക്കും.
Also Read ഹാജരാകാതെ 3 തവണ ഒഴിഞ്ഞുമാറി; പത്മകുമാറിന് കുരുക്കായത് മറ്റു പ്രതികളുടെ മൊഴികൾ
ദേവസ്വം ബോർഡിന്റെ ഒരു തീരുമാനത്തിലും മന്ത്രിക്കോ വകുപ്പിനോ പങ്കില്ലെന്നാണ് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞത്. ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ മുന്നിൽ എത്തിയിട്ടില്ല. ബോർഡിന്റെ തീരുമാനങ്ങൾ ബോർഡിന്റേതു മാത്രമാണ്. പാളികൾ ഇളക്കാൻ പറയാനും പൂശാൻ പറയാനും മന്ത്രിക്ക് അധികാരമില്ലെന്നും കടകംപള്ളി പറഞ്ഞു.
2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
MORE PREMIUM STORIES
പത്മകുമാറിനു കുരുക്കായത് അദ്ദേഹം ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെ ദേവസ്വം കമ്മിഷണറായിരുന്ന എൻ.വാസു, എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന സുധീഷ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബു എന്നിവരുടെ മൊഴികളാണെന്നാണ് സൂചന. പത്മകുമാറിന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തു.
Also Read ‘ഒരു രൂപയ്ക്കും സ്വർണം വാങ്ങാം’: ഇന്ത്യക്കാരുടെ കയ്യിൽ 45 ടൺ; സെബി ഇടപെട്ടത് എന്തിന്? ഡിജിറ്റൽ ഗോൾഡ് വാങ്ങിയവർ കുരുക്കിലായോ?
ദേവസ്വം ബോർഡിന്റെ അറിവോടെയാണ് സ്വർണപ്പാളിക്കു പകരം ‘ചെമ്പുപാളി’ എന്നു രേഖപ്പെടുത്തിയതെന്ന് എൻ.വാസുവും ഉന്നതങ്ങളിലെ അറിവോടെയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു സ്വർണപ്പാളി കൊടുത്തുവിട്ടതെന്നു സുധീഷ് കുമാറും മുരാരി ബാബുവും അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. English Summary:
Kadakampally Surendran to be Questioned in Sabarimala Gold Theft Case: Kadakampally Surendran is likely to be questioned in the Sabarimala gold theft case. The Special Investigation Team (SIT) plans to question him based on the statement of former Devaswom Board President A. Padmakumar.