മലപ്പുറം∙ മുൻ എംഎൽഎ പി.വി.അൻവറിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി.) പരിശോധന നടത്തി. മലപ്പുറം ഒതായിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. അൻവറിന്റെ സഹായിയുടെ വീട്ടിലും പരിശോധന നടത്തി. സ്ഥലത്തിന്റെ രേഖകൾ ഉപയോഗിച്ച് വായ്പ എടുത്തതുമായി ബന്ധപ്പെട്ടാണ് പരിശോധന. കഴിഞ്ഞ ദിവസം വിജിലൻസും പരിശോധന നടത്തിയിരുന്നു.
- Also Read ‘പിണറായിസം അവസാനിപ്പിക്കണം’: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് അൻവർ
ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച അൻവർ ഇപ്പോൾ തൃണമൂല്‍ കോൺഗ്രലിലാണ്. നിലമ്പൂരിലെ എംഎൽഎ ആയിരുന്ന അൻവർ കഴിഞ്ഞ തവണ നിലമ്പൂരിൽ പരാജയപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അൻവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. English Summary:
ED Raid: P.V. Anvar\“s residence in Malappuram was raided by the Enforcement Directorate (ED). The raid was conducted at his residence in Othayi, Malappuram, and also at the residence of his assistant. |
|