search

ലേബർ കോഡ്: ബിഎംഎസിന്റേത് ഉൾപ്പെടെ എതിർപ്പു ഫലിച്ചില്ല; പിടിമുറുക്കി കേന്ദ്രം

LHC0088 Yesterday 11:19 views 512
  



ന്യൂഡൽഹി∙ ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വലിയ വിജയത്തിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ ലേബർ കോഡുകൾ പ്രാബല്യത്തിലാക്കിയത്; പാസാക്കി അഞ്ചു വർഷത്തിനുശേഷം. സംഘപരിവാർ പ്രസ്ഥാനമായ ബിഎംഎസിന്റേത് ഉൾപ്പെടെയുള്ള എതിർപ്പ് അവഗണിക്കപ്പെട്ടു. ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ ഉറപ്പാക്കാൻ അങ്ങനെ വേണമെന്നാണ് സർക്കാർ നിലപാട്.  

നാലു കോ‍ഡുകളിലെയും പല വ്യവസ്ഥകളോടും ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾക്ക് എതിർപ്പാണ്. വേതനം, സാമൂഹിക സുരക്ഷ എന്നിവ സംബന്ധിച്ച കോഡുകൾ മികച്ചവയാണെന്നും അവ മാത്രം നടപ്പാക്കണമെന്നുമാണ് ബിഎംഎസ് ആവശ്യപ്പെട്ടത്. എന്നാൽ, ഭാഗികമായി നടപ്പാക്കുന്നതു തൊഴിലുടമകൾക്കു സ്വീകാര്യമാവില്ലെന്നായിരുന്നു സർക്കാർ വിലയിരുത്തൽ.

ലേബർ കോഡുകൾക്കെതിരെ രംഗത്തുവരുന്നത് ഒഴിവാക്കണമെന്ന് പല സംഘടനകളോടും സർക്കാർ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. തൊഴിലാളി മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ ഫണ്ട് ഉൾപ്പെടെയുള്ളവയിൽ പരിശോധനയും നിയന്ത്രണമുണ്ടാകാനുള്ള സാധ്യതയും സൂചിപ്പിക്കപ്പെടുന്നു.   
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വ്യവസായ ബന്ധം, തൊഴിലിടത്തിലെ സുരക്ഷ എന്നിവയിൽ പല വ്യവസ്ഥകളും മാറ്റണമെന്ന് ഇന്നലെ കേന്ദ്ര തൊഴിൽ മന്ത്രിയുമായി നടത്തിയ ചർച്ചയിലും ബിഎംഎസ് ആവശ്യപ്പെട്ടിരുന്നു. പണിമുടക്കാനുള്ള അവകാശം, തൊഴിലാളി യൂണിയനുകളുടെ പ്രവർത്തനത്തിനുള്ള നിയന്ത്രണം തുടങ്ങി വ്യവസായ ബന്ധ കോഡിലെ 12 വ്യവസ്ഥകളെ ബിഎംഎസ് അനുകൂലിച്ചിട്ടില്ല. തൊഴിലിട സുരക്ഷാ കോഡിലെ കരാർ നിയമന സംബന്ധിച്ചതുൾപ്പെടെ 12 വ്യവസ്ഥകളിലും അവർ മാറ്റം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങൾ പരിഗണിക്കാമെന്നും കോഡുകളിൽ മാറ്റം വരുത്താമെന്നും മന്ത്രി ഉറപ്പുനൽകിയെന്ന് ബിഎംഎസ് നേതാക്കൾ സൂചിപ്പിച്ചു.   

എന്നാൽ, കോഡുകൾ തയാറാക്കുന്ന ഘട്ടത്തിലും അവ പാസാക്കിയ ശേഷമുള്ള അഞ്ചു വർഷവും പല ചർച്ചകൾ തൊഴിലാളി സംഘടനകളുമായി നടത്തിയെങ്കിലും നീക്കുപോക്കുകൾക്ക് സർക്കാർ തയാറായില്ലെന്നതു ശ്രദ്ധേയം. സർക്കാരും തൊഴിലുടമകളും തൊഴിലാളി സംഘടനകളും ഒരുമിച്ചു ചർച്ച നടത്തുന്ന ത്രികക്ഷി സംവിധാനമായ ഇന്ത്യൻ ലേബർ കോൺഫറൻസ് (ഐഎൽസി) 2015നുശേഷം നടന്നിട്ടില്ല. അതായത്, മോദി സർക്കാരിന്റെ 11 വർഷത്തെ ഭരണത്തിൽ ആകെ ഒരു പ്രാവശ്യമാണ് ഐഎൽസി ചേർന്നത്. ലേബർ കോഡുകളിലെ പല വ്യവസ്ഥകളും ഐഎൽഒ അംഗീകരിച്ച ധാരണകളുമായി ഒത്തുപോകുന്നതല്ലെന്നും അതു പരിഗണിച്ചാണ് ഐഎൽഎസി ചേരാതിരിക്കുന്നതെന്നും വിമർശനമുണ്ട്.

∙ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും സമഗ്രവും പുരോഗമനപരവുമായ തൊഴിലധിഷ്ഠിത പരിഷ്കാരങ്ങളിൽ ഒന്നാണിത്. പരിഷ്കാരങ്ങൾ വികസിത ഭാരതത്തിലേക്കുള്ള നമ്മുടെ യാത്ര വേഗത്തിലാക്കും. - പ്രധാനമന്ത്രി നരേന്ദ്ര മോദി English Summary:
Labor Codes: Central Government Implements Labor Codes Amidst Widespread Opposition, Ignores BMS Concerns
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158872