തിരുവനന്തപുരം∙ കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞു പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. തിരുവനന്തപുരം കല്ലറ സ്വദേശി തെങ്ങും കോട് വി.പി. സദനത്തിൽ അഖിൽ രാജ് ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 9:15 നായിരുന്നു അപകടം. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിനു വിട്ടുനൽകും. English Summary:
Auto Driver Dies After Wild Boar Collision in Thiruvananthapuram: The accident and subsequent death have brought attention to road safety concerns in the region. |