search

ചാക്കു തേടി നടന്നു, മൃതദേഹം വലിച്ചിഴച്ച് കുഴഞ്ഞു, കളവ് പറഞ്ഞു; മുറിക്കുള്ളിൽ തളംകെട്ടിയ രക്തം, ഒടുവിൽ ജോർജ് പെട്ടു

LHC0088 Yesterday 11:20 views 880
  



കൊച്ചി ∙ പാതിരാത്രിയോടെ കൊലപാതകം നടത്തിയ ശേഷം പുലർച്ചെ വരെ ചാക്കിനു വേണ്ടി അന്വേഷണം. ഒടുവിൽ ചാക്ക് ലഭിച്ചിട്ടും മൃതദേഹം അതിൽ കയറ്റി വലിച്ചു കൊണ്ടു പോകാൻ കഴിയാതിരുന്നതോടെ ആരോ തന്റെ വീട്ടുമുറ്റത്തു മൃതദേഹം കൊണ്ടിട്ടെന്ന നാട്യം. എന്നാൽ, വീട്ടിനുള്ളിലെ മുറിയിൽ തളം കെട്ടിയ രക്തവും മൃതദേഹം വീട്ടിൽ നിന്നു പുറത്തേക്കു വലിച്ചിഴച്ചതിന്റെ രക്തപ്പാടും കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തതോടെ ലൈംഗിക തൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിൽ കോന്തുരുത്തി പ്രതിഭ നഗർ കൊടിയന്തറ കെ.കെ ജോർജ് (61) കുറ്റം സമ്മതിക്കുകയായിരുന്നു.  

  • Also Read ജോർജ് കടുത്ത മദ്യപാനി, തർക്കമുണ്ടായത് സ്ത്രീ കൂടുതൽ പണം ചോദിച്ചതോടെ; പാതിവഴി വരെ മൃതദേഹം വലിച്ചിഴച്ചു, പിന്നെ തളർന്നുറങ്ങി   


വീട്ടിലെത്തിച്ച സ്ത്രീയെ തർക്കത്തെ തുടർന്ന് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ചാക്കിൽകെട്ടി ഉപേക്ഷിക്കാൻ ശ്രമിച്ച സംഭവത്തിൽ ജോർജിനെ സ‍ൗത്ത്‌ പൊലീസാണ് അറസ്റ്റു ചെയ്തത്. പാലക്കാട്‌ ശ്രീകൃഷ്ണപുരം സ്വദേശി ബിന്ദുവിനെ (43) പ്രതി വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ കമ്പിപ്പാര കൊണ്ടു തലയ്‌ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. മദ്യപിച്ചാൽ അല്ലറ ചില്ലറ പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ള ജോർജിനെ കൊലപാതകിയായി കണ്ടതിന്റെ ഞെട്ടലിലായിരുന്നു ഇന്നലെ കോന്തുരുത്തിക്കാർ.

  • Also Read ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും ട്രംപുമല്ല, ജി20യിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം ‘പർപ്പിൾ’   


∙ മണി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
മാലിന്യ ശേഖരണത്തിന് രാവിലെ 6.15ന് ഹരിതകർമ സേനാംഗം മണി എത്തുമ്പോൾ തന്റെ വീട്ടിലേക്കുള്ള വഴിയിൽ കുത്തിയിരിക്കുകയായിരുന്നു ജോർജ്. തന്റെ വീടിനു മുന്നിൽ ആരോ മൃതദേഹം കൊണ്ടിട്ടു എന്നാണു മണിയോട്‌ പറഞ്ഞത്. കൗൺസിലറും നാട്ടുകാരും എത്തിയപ്പോൾ തന്നെ പിടിച്ചെഴുന്നേൽപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇവർ ജോർജിനെ അകത്താക്കി ഗേറ്റ് പൂട്ടിയ ശേഷം പൊലീസിനെ വിളിച്ചു.
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മൃതദേഹത്തിന്റെ കഴുത്തിൽ കയർ കെട്ടി വലിച്ചിഴച്ചു കൊണ്ടു പോകാനും ശ്രമിച്ചതായി പൊലീസ് പറയുന്നു. ഫ്ലാറ്റ്, ഹോസ്റ്റൽ എന്നിവയുടെ ഇടയിലൂടെ കഷ്ടിച്ച് ബൈക്കിന് കടന്നുപോകാവുന്ന വീതിയിൽ 20 മീറ്ററോളം നീളമുള്ള വഴിയാണു ജോർജിന്റെ വീട്ടിലേക്കുള്ളത്. ഇതിന്റെ പകുതി ദൂരം വരെ മൃതദേഹം വലിച്ചിഴച്ച് എത്തിച്ചു. കയറും കൊല നടത്താൻ ഉപയോഗിച്ച കമ്പിപ്പാരയും കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം നടന്ന വീട്ടിൽ നിന്ന് അര കിലോമീറ്റർ അകലെയുള്ള ടി.കെ.സന്തോഷ് എന്നയാളുടെ അപ്പക്കടയിൽ നിന്നാണു ചാക്കുകൾ വാങ്ങിയത്. നാട്ടിൽ മറ്റു പലരും വിവിധ ആവശ്യങ്ങൾക്കായി ചാക്കുകൾ വാങ്ങാറുള്ളതിനാൽ സംശയം തോന്നിയില്ലെന്ന് ഇവർ പറയുന്നു.

  • Also Read പങ്കാളിയെ വീട്ടിൽ പൂട്ടിയിട്ടു, കേബിൾ കൊണ്ട് മർദനം, ദേഹമാകെ മുറിവ്; യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ, വധശ്രമത്തിന് കേസ്   


മകളുടെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്നലെ വൈകിട്ട് പൊൻകുന്നത്തേക്കു ചെല്ലുമെന്നാണു ഭാര്യയോടു ജോർജ് പറഞ്ഞത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭാര്യ ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് വിളിച്ചില്ലെന്നാണു ഭാര്യ പറയുന്നത്. 25 കൊല്ലം മുൻപ് വയനാട്ടിൽ നിന്ന് എത്തിയതാണു ജോർജും കുടുംബവും. 15 കൊല്ലം മുൻപാണ് ഇപ്പോൾ താമസിക്കുന്ന വീടു വാങ്ങിയത്. ഓടിട്ട ഈ വീടു പകുത്ത് 2 മുറി ഇതര സംസ്ഥാനക്കാർക്കു വാടകയ്ക്കു നൽകിയിട്ടുണ്ട്. കൊല നടക്കുമ്പോൾ ഇതര സംസ്ഥാനക്കാർ വീട്ടിലുണ്ടായിരുന്നു. എന്തോ വീഴുന്ന ഒച്ച കേട്ടെങ്കിലും പുറത്തിറങ്ങിയില്ല എന്നാണ് ഇവർ പൊലീസിനോടു പറഞ്ഞത്. പ്രായമായ ആളുകളെ പരിചരിക്കുന്ന ജോലിയാണ് ജോർജിന്. ജോലി കഴിഞ്ഞു കയ്യിൽ പണമെത്തിയാൽ പിന്നെ തുടരെ മദ്യപിക്കുകയാണു രീതിയെന്നു നാട്ടുകാർ പറയുന്നു. English Summary:
How George, Who Beat a Sex Worker to Death in Kochi, Was Caught: Kochi murder case reveals gruesome details of a sex worker\“s murder and the perpetrator\“s failed attempt to dispose of the body. The accused, KK George, has confessed to the crime after police discovered incriminating evidence at his residence.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158761