deltin33 • The day before yesterday 11:20 • views 240
നോർത്ത് കാരോലൈന ∙ താനുമായി പ്രണയബന്ധത്തിലായ ആളുടെ ഭാര്യയ്ക്ക് 15 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുഎസിലെ നോർത്ത് കാരോലൈന കോടതി ഉത്തരവിട്ടതോടെ പ്രമുഖ ടിക്ടോക് താരം ബ്രെനേ കെന്നാർഡ് നിയമക്കുരുക്കിൽ. കെന്നാർഡിന്റെ മാനേജരുടെ ഭാര്യ അകിര മോണ്ടേഗാണ് കേസ് നൽകിയത്.
- സൗദിയിൽ വൻ അഗ്നിബാധ; മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കടകൾ കത്തിനശിച്ചു Gulf News
- വർഷാവസാനം പ്രവാസികൾക്ക് ഇരട്ടി മധുരം: മൂല്യത്തകർച്ചയിൽ റെക്കോർഡിട്ട് രൂപ, ശമ്പളം കിട്ടുന്നതുവരെ നിലനിന്നാൽ വൻ നേട്ടം Gulf News
2024 മേയിൽ നൽകിയ പരാതിപ്രകാരം, കെന്നാർഡ് അകിരയുടെ ഭർത്താവായ ടിം മോണ്ടേഗുമായി പ്രണയത്തിലായിരുന്നു. കെന്നാർഡ് കടന്നുവരുന്നതിനു മുൻപ് തങ്ങളുടെ ദാമ്പത്യം സ്നേഹവും സുസ്ഥിരതയും നിറഞ്ഞതായിരുന്നുവെന്നും നിലവിലെ സാഹചര്യം സന്തോഷവും കുടുംബവും തകർത്തുവെന്നും അകിര പരാതിയിൽ പറയുന്നു.
സംഭവം തനിക്ക് കടുത്ത ‘അപമാനവും’ ‘മാനസികവും വൈകാരികവുമായ വേദനയും’ ഉണ്ടാക്കി. ഇതിന്റെ ഫലമായി ഇപ്പോൾ ചികിത്സ തേടുകയാണെന്നും അവർ വ്യക്തമാക്കി. നഷ്ടം ഗുരുതരമാണെന്ന് വിലയിരുത്തിയ കോടതി അകിരയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ജീവിതപങ്കാളിയെയും കുട്ടികളുടെ പിതാവിനെയും നഷ്ടപ്പെട്ട അകിരയ്ക്ക് ഈ വിധി വലിയ ആശ്വാസം നൽകുന്നെന്ന് അവരുടെ അഭിഭാഷക റോബൊനെറ്റ ജോൺസ് പറഞ്ഞു.
ടിമ്മിനെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോകളും ചിത്രങ്ങളും കെന്നാർഡ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയെന്നും ഈ പോസ്റ്റുകളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും അകിര പരാതിയിൽ പറയുന്നു. പിന്തുണയ്ക്കായി വേണമെന്ന് പറഞ്ഞ്, ജോലിയുമായി ബന്ധപ്പെട്ട യാത്രകളിൽ ഭർത്താവിനെ കെന്നാർഡ് പലപ്പോഴും നിർബന്ധിച്ച് കൂടെക്കൂട്ടാറുണ്ടായിരുന്നെന്നും പരാതിയിലുണ്ട്.
അതേസമയം, കോടതി വിധിയോട് ബ്രെനേ കെന്നാർഡ് വിയോജിച്ചു. ടിം മോണ്ടേഗുമായുള്ള തന്റെ വിവാഹബന്ധം അവസാനിച്ചതായി അകിര പറഞ്ഞിരുന്നുവെന്നും ഈ ബന്ധത്തിന് അവർ സമ്മതം നൽകിയിരുന്നുവെന്നും കെന്നാർഡ് അവകാശപ്പെട്ടു. ഭർത്താവുമായുള്ള ബന്ധം അവസാനിച്ചെന്ന് കരുതിയതിനാൽ ഇതിൽ കുഴപ്പമില്ലെന്ന് അകിര തന്നോട് പറഞ്ഞിരുന്നതായും കെന്നാർഡ് കൂട്ടിച്ചേർത്തു.
അമേരിക്കൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ടിക് ടോക് കണ്ടന്റ് ക്രിയേറ്ററുമാണ് ബ്രെനെ കെന്നാർഡ്. ലിപ്-സിങ്ക് വിഡിയോകൾ, ജീവിതശൈലി വിവരണങ്ങൾ, നർമം നിറഞ്ഞ ക്ലിപ്പുകൾ, അനുഭവങ്ങൾ പങ്കുവെക്കുന്ന പോസ്റ്റുകൾ എന്നിവയിലൂടെയാണ് ഇവർ വ്യാപകമായ പ്രശസ്തി നേടിയത്. 1998 ഡിസംബർ 31ന് മേരിലാൻഡിലെ ബാൾട്ടിമോറിൽ ജനിച്ച ബ്രെനെ, 2020 ജനുവരിയോടെ പ്രശസ്തിയിലേക്ക് ഉയർന്നു. ടിക് ടോക് അക്കൗണ്ടിലൂടെ ചുരുങ്ങിയ കാലം കൊണ്ട് 30 ലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടിയ ഇവരുടെ വിഡിയോകൾക്ക് ദശലക്ഷക്കണക്കിന് ലൈക്കുകളും ലഭിച്ചു.
ഡെവൺ മെയോ എന്ന വ്യക്തിയായിരുന്നു ഇവരുടെ ഭർത്താവ്. ഇരുവരും ചേർന്ന് സമൂഹമാധ്യമങ്ങളിൽ ചെയ്തിരുന്ന പ്രോജക്റ്റുകളിലൂടെ മാസംതോറും വലിയ വരുമാനവും നേടിയിരുന്നു. ബ്രാൻഡ് സ്പോൺസർഷിപ്പുകൾ, പരസ്യവരുമാനം എന്നിവയിലൂടെ പ്രതിമാസം 85,000 ഡോളറിലധികം (ഏകദേശം 71 ലക്ഷം രൂപ) ഇവർ സമ്പാദിക്കുന്നതായാണ് റിപ്പോർട്ടുകൾ.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം lifeofbrenay എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന്) English Summary:
Brenay Kennard is embroiled in an alienation of affection lawsuit. A North Carolina court has ordered her to pay $1.8 million to Akira Montague, the wife of the man Kennard had an affair with, for the damages caused to her marriage. The verdict highlights the legal consequences of infidelity in certain US states. |
|