ബ്രയാൻ കൗണ്ടി, ഓക്‌ലഹോമ∙ ഓക്‌ലഹോമ ഹൈവേ പട്രോളും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റും ചേർന്ന് നടത്തിയ 12 മണിക്കൂർ നീണ്ട ഓപ്പറേഷനിടെ 76 കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തു. സ്റ്റേറ്റ് ഹൈവേ 69ലെ ബ്രയാൻ കൗണ്ടിയിൽ വച്ചാണ് പരിശോധന നടന്നത്. അതിർത്തി സുരക്ഷയും നിയമപാലനവും ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷനിൽ 160ൽ അധികം വാഹനങ്ങൾ പരിശോധിച്ചു. ഇതിന്റെ ഭാഗമായാണ് 76 കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തത്.
- ‘സ്‌നേഹം കവർന്നു, കുടുംബം തകർന്നു?’; പ്രണയബന്ധത്തിന് കനത്ത വില നൽകി സെലിബ്രിറ്റി, ചർച്ചയായി കോടതി നടപടി US News
- പണവും ലഹരിയും നൽകി ലൈംഗിക ദുരുപയോഗം: മുൻ അധ്യാപികയ്ക്ക് ശിക്ഷ വിധിച്ച് കോടതി US News
കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തതിന് പുറമെ, നിയമലംഘനങ്ങളുടെ പേരിൽ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 160 പൗണ്ട് കഞ്ചാവ് അനധികൃതമായി കടത്തിയതിനും തോക്കും ബോഡി ആർമറും കൈവശം വച്ചതിനുമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. English Summary:
Oklahoma highway patrol operation led to the arrest of 76 immigrants. The operation, conducted jointly with ICE, involved checking 160 vehicles and resulted in drug and weapon seizures. |