search

പുഴയോരത്ത് വലിച്ചെറിഞ്ഞത് 11 കുട്ടികൾക്കുള്ള സഹായം; ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർക്കു കാരണം കാണിക്കൽ നോട്ടിസ്

Chikheang 1 hour(s) ago views 868
  



കൊല്ലങ്കോട് (പാലക്കാട്) ∙ പുഴയോരത്തു കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ 13 ധനസഹായ അപേക്ഷകളിൽ 11 എണ്ണവും സഹായത്തിന് അർഹമാണെന്നു കണ്ടെത്തി. പാലക്കാട് നഗരത്തിനു സമീപം യാക്കര പുഴപ്പാലത്തിനടുത്തു കുറ്റിക്കാട്ടിലാണു പട്ടികവർഗ വിദ്യാർഥികളുടെ അപേക്ഷകൾ കഴിഞ്ഞ ദിവസം വൈദ്യുതി ജീവനക്കാർ കണ്ടെത്തിയത്. അർഹമായ അപേക്ഷകൾ പട്ടികവർഗ ഡയറക്ടറേറ്റിലേക്കു കൈമാറിയതായി ജില്ലാ പട്ടികവർഗ ഓഫിസർ എം.ഷമീന അറിയിച്ചു.  

  • Also Read ലേബർ കോഡ്: ചട്ടങ്ങൾ ആദ്യം, ചർച്ച പിന്നാലെ; സർക്കാർ –ട്രേഡ് യൂണിയൻ ബന്ധത്തിലും ‘കരട്’   


എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ പട്ടികവർഗ വിദ്യാർഥികൾക്കുള്ള ധനസഹായത്തിനു ഗോത്രമേഖലയായ പറമ്പിക്കുളത്തെ കുരിയാർകുറ്റി, കടവ്, എർത്ത് ഡാം ഉന്നതികളിലെയും മുതലമട ചെമ്മണാംപതിയിലെയും വണ്ടാഴി പഞ്ചായത്തിലെ മംഗലംഡാമിലെയും കുട്ടികൾ നൽകിയ അപേക്ഷകളാണ് കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. വൈദ്യുതി ജീവനക്കാർ കാടുവെട്ടുന്നതിനിടെ കണ്ട അപേക്ഷകൾ വീണ്ടെടുത്തു രക്ഷിതാക്കൾ ജില്ലാ കലക്ടർക്കു കൈമാറി. ഇതു പരിശോധിച്ചപ്പോഴാണ് 11 എണ്ണവും അർഹമാണെന്നു തെളിഞ്ഞത്.  

സംഭവത്തിൽ കൊല്ലങ്കോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസറായിരുന്ന അജീഷ് ഭാസ്കരനു കാരണം കാണിക്കൽ നോട്ടിസ് നൽകി. ജില്ലാ കലക്ടർ എം.എസ്.മാധവിക്കുട്ടിയുടെ നിർദേശത്തിൽ ജില്ലാ പട്ടികവർഗ ഓഫിസർ എം.ഷമീനയാണു 3 ദിവസത്തിനകം മറുപടി ആവശ്യപ്പെട്ടു നോട്ടിസ് നൽകിയത്. പട്ടികവർഗ വകുപ്പ് ഡയറക്ടർ ഡോ.മിഥുൻ പ്രേംരാജും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ടി പ്രമോട്ടർമാർ വഴി നൽകിയ അപേക്ഷകൾ കൊല്ലങ്കോട്ടെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിൽ എത്തിച്ചുവെന്നാണു പ്രാഥമിക സൂചന. ഇവ ആരാണു കുറ്റിക്കാട്ടിൽ തള്ളിയതെന്നു വ്യക്തമാകാനുണ്ട്.

  • Also Read ഖൽബിലെ കോട്ടയിൽ ആരു കയറും?; കോഴിക്കോടിന്റെ കോട്ട കാക്കാൻ എൽഡിഎഫ്; അട്ടിമറിക്കായി യുഡിഎഫും ബിജെപിയും   

    

  • അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
      

         
    •   
         
    •   
        
       
  • നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
      

         
    •   
         
    •   
        
       
  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സഹായിച്ചില്ലെങ്കിലും നിരാലംബരാക്കരുത്: കാതോലിക്കാ ബാവാ

മംഗളൂരു∙ പാലക്കാട് യാക്കരയിൽ പട്ടികവർഗ വിദ്യാർഥികൾ സ്കോളർഷിപ്പിനായി നൽകിയ അപേക്ഷകൾ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവം അത്യന്തം ഖേദകരമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. മനുഷ്യൻ ദയനീയതയിലാണ് മറ്റുള്ളവരെ ആശ്രയിക്കുന്നത്. അവരെ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇത്തരത്തിൽ നിരാലംബരാക്കരുതെന്നും വിഷയത്തിൽ ഫലപ്രദമായ ഇടപെടൽ ഉണ്ടാകണമെന്നും ബാവാ പറഞ്ഞു. ബ്രഹ്മവാർ ഭദ്രാസനത്തിലെ റെഞ്ചിലാടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശയ്ക്ക് എത്തിയതായിരുന്നു ബാവാ. English Summary:
Tribal Students Applications Discarded: Tribal student scholarship applications were found discarded near a river, sparking an investigation. This incident in Palakkad highlights concerns regarding the handling of financial aid applications for tribal students. Authorities are taking action to address the situation and ensure proper procedures are followed.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160295