search

ലേബർ കോഡ്: ചട്ടങ്ങൾ ആദ്യം, ചർച്ച പിന്നാലെ; സർക്കാർ –ട്രേഡ് യൂണിയൻ ബന്ധത്തിലും ‘കരട്’

cy520520 3 hour(s) ago views 831
  



തിരുവനന്തപുരം ∙ കേന്ദ്രം പാസാക്കിയ ലേബർ കോഡിനെക്കുറിച്ചു സംസ്ഥാനത്തെ ട്രേഡ് യൂണിയനുകളുമായി തൊഴിൽമന്ത്രി വി.ശിവൻകുട്ടി ചർച്ച നടത്തിയത്, കരടുചട്ടം വിജ്ഞാപനം ചെയ്ത് 6 മാസത്തിനു ശേഷം. 2021 ഡിസംബർ 15നും 30നുമായി 4 ലേബർ കോഡിന്റെയും കരടുചട്ടങ്ങൾ വിജ്ഞാപനം ചെയ്തപ്പോൾ അഭിപ്രായം അറിയിക്കാൻ 45 ദിവസമാണ് അനുവദിച്ചത്. എന്നാൽ, യൂണിയൻ നേതാക്കളുമായി ചർച്ചയ്ക്കു ശിൽപശാല വിളിച്ചതു 2022 ജൂലൈയിൽ. കരടുചട്ടം തയാറാക്കിയത് ഈ യോഗത്തിൽ ട്രേഡ് യൂണിയനുകളെ അറിയിച്ചിരുന്നെന്നു മന്ത്രി ശിവൻകുട്ടിയും, ചർച്ച നടത്തിയതല്ലാതെ കരട് വിജ്ഞാപനം ചെയ്ത വിവരം അറിയിച്ചിട്ടില്ലെന്നു യൂണിയൻ നേതാക്കളും നിലപാടെടുത്തതോടെ കരടുചട്ടം സർക്കാർ–ട്രേഡ് യൂണിയൻ ബന്ധത്തിൽ കരടായി.

  • Also Read പുഴയോരത്ത് വലിച്ചെറിഞ്ഞത് 11 കുട്ടികൾക്കുള്ള സഹായം; ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർക്കു കാരണം കാണിക്കൽ നോട്ടിസ്   


ലേബർ കോഡ് പ്രാബല്യത്തിലാക്കി കഴിഞ്ഞ ശനിയാഴ്ച കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയപ്പോൾ, കേരളത്തിൽ ചട്ടം രൂപീകരിക്കുന്നതു ട്രേഡ് യൂണിയനുകളുമായി വിശദമായ ചർച്ചയ്ക്കു ശേഷമായിരിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ, ചർച്ചയില്ലാതെ കേരളം കരടുചട്ടമിറക്കിയെന്ന ‘മലയാള മനോരമ’ വാർത്തയ്ക്കു പിന്നാലെയാണു 4 വർഷം മുൻപു കരട് പുറത്തിറക്കിയെന്നു മന്ത്രി മാധ്യമങ്ങൾക്കു മുൻപിൽ സമ്മതിച്ചത്.  

ഇന്നു ട്രേഡ് യൂണിയനുകളുടെ യോഗം ചേരാനിക്കെയാണ്, കരടുചട്ടങ്ങൾ വിജ്ഞാപനം ചെയ്തിരുന്നുവെന്നും സർക്കാർ അത് അംഗീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയത്. കേന്ദ്രസർക്കാർ സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ മേൽ ചെലുത്തിയ സമ്മർദത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥതലത്തിൽ തയാറാക്കിയതാണു കരടെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

  • Also Read ഖൽബിലെ കോട്ടയിൽ ആരു കയറും?; കോഴിക്കോടിന്റെ കോട്ട കാക്കാൻ എൽഡിഎഫ്; അട്ടിമറിക്കായി യുഡിഎഫും ബിജെപിയും   

    

  • അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
      

         
    •   
         
    •   
        
       
  • നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
      

         
    •   
         
    •   
        
       
  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിൽക്കണ്ടു ചർച്ച നടത്തിയശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ, ‘ഉദ്യോഗസ്ഥരെടുത്ത തീരുമാനം ഞാനും കൂടി അറിഞ്ഞുകൊണ്ടായിരിക്കുമല്ലോ’ എന്നു നിലപാടു മാറ്റി. ട്രേഡ് യൂണിയനുകളുടെ യോഗത്തിൽ ചർച്ച ചെയ്യാനാണു കരടുണ്ടാക്കിയതെന്നും അവിടെ കരട് ചർച്ച ചെയ്തെന്നും മന്ത്രി പറഞ്ഞു.  

  • Also Read കളം രാഷ്ട്രീയച്ചൂടിൽ; വികസനവും രാഷ്ട്രീയവും ചർച്ച, പ്രചാരണപ്പോരാട്ടത്തിൽ 3 മുന്നണികളും   


എന്നാൽ, കരടു രൂപീകരിക്കാൻ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥതലത്തിൽ സമ്മർദം ചെലുത്തുന്നുണ്ടെന്നല്ലാതെ, കരടു രൂപീകരിച്ച കാര്യം മന്ത്രി ഒരുഘട്ടത്തിലും പറഞ്ഞിട്ടില്ലെന്ന് ഇതേ യോഗത്തിൽ പങ്കെടുത്ത എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ‘മനോരമ’യോടു പ്രതികരിച്ചു. ചട്ടം രൂപീകരിക്കരുതെന്നാണ് ഇടതുമുന്നണിയുടെയും സർക്കാരിന്റെയും നിലപാടെന്നും അതിനു വിരുദ്ധമായി ഉദ്യോഗസ്ഥർ കരടുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതെങ്ങനെ സംഭവിച്ചെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.   

കരടു തയാറാക്കിയതായി കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്നാണു മന്ത്രി വിശദീകരിച്ചത്. കേന്ദ്ര സമ്മർദത്തെത്തുടർന്നാണു കരട് രൂപീകരിച്ചതെങ്കിൽ 4 വർഷമായിട്ടും ഇക്കാര്യം കേന്ദ്രം തിരക്കിയില്ലേ എന്ന ചോദ്യമുണ്ട്. രാജ്യവ്യാപകമായി കേന്ദ്രത്തിലെ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ലേബർ കോഡിനെതിരെ പ്രതിഷേധിച്ച ദിവസം തന്നെയാണ്, കേരളത്തിൽ ഇതെച്ചൊല്ലി ഇടതുമുന്നണിക്കുള്ളിൽ തന്നെ ഭിന്നത രൂപപ്പെട്ടത്. കരടുചട്ടവുമായി മുന്നോട്ടുപോകേണ്ടെന്ന് ഇന്നലെ തൊഴിൽവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി ശിവൻകുട്ടി നിർദേശിച്ചു. English Summary:
Kerala Labour Code: Labor Code controversy has emerged in Kerala regarding the implementation of central labor laws. The focus remains on discussions with trade unions before finalizing any rules, amidst disagreements over the draft\“s preparation and communication. This situation highlights the tensions between the state and central government, emphasizing the importance of stakeholder engagement in policy implementation.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156184