കൂട്ടിലങ്ങാടി ∙ മൊട്ടമ്മൽ കണ്ണച്ചെമ്പാട്ട് വീട്ടിൽ വീണ്ടും പിഎസ്‍സി ഒന്നാം റാങ്കിന്റെ മധുരം. കൂട്ടിലങ്ങാടി മൊട്ടമ്മൽ കെ.സി.നാസിം ഹസ്സനാണ് പിഎസ്‍സി 2023ൽ നടത്തിയ ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ ലാബ്) ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയുടെ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ ഒന്നാമനായത്. നാസിമിന്റെ സഹോദരി ഫാത്തിമ നാജിയ 2022ൽ ജില്ലയുടെ എൽപിഎസ്ടി റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. നാജിയ നിലവിൽ മങ്കട പള്ളിപ്പുറം ഗവ.യുപി സ്കൂൾ അധ്യാപികയാണ്.
പഠനത്തിൽ മിടുക്കനായ നാസിം എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയിരുന്നു. തുടർന്ന് എൻട്രൻസ് പരീക്ഷ എഴുതി കോഴിക്കോട് ഗവ.എൻജിനീയറിങ് കോളജിൽ നിന്നു കെമിക്കൽ എൻജിനീയറിങ്ങിൽ ബിടെക് നേടി ഒരു വർഷമായി എറണാകുളം എഫ്എസിടിയിൽ അപ്രന്റിസ്ഷിപ് ചെയ്ത ശേഷമാണ് പിഎസ്‍സി പരീക്ഷ എഴുതിയത്. കൊല്ലം ജില്ലയിലെ ഗവ.ബേസിക് ട്രെയ്നിങ് സെന്ററിലാണ് നിയമനം പ്രതീക്ഷിക്കുന്നത്. മൊട്ടമ്മൽ കണ്ണചെമ്പാട്ടിൽ കുഞ്ഞീതുവിന്റെയും ഫസീനയുടെയും രണ്ടു മക്കളിൽ ഇളയവനാണ് നാസിം. രണ്ടു മക്കളും ഒന്നാം റാങ്കുകാരായി സർക്കാർ ജോലി നേടിയ സന്തോഷത്തിലാണ് ഇവർ. English Summary:
PSC Rank Holder success story from Koottilangadi. A young man, K.C. Nasim Hassan, secured the first rank in the PSC 2023 Laboratory Assistant exam, following in his sister\“s footsteps who also achieved first rank in 2022. This achievement highlights the family\“s dedication to education and their success in securing government jobs in Kerala. |
|