search

ബൈക്കപകടം; യുവാവിന്റെ ശസ്ത്രക്രിയയ്ക്കായി സഹായം തേടി കുടുംബം

Chikheang 9 hour(s) ago views 558
  



പാലക്കാട് ∙ ബൈക്കപകടത്തിൽ ഗുരുതര പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മകനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് ഒരമ്മ. കുഴൽമന്ദം സ്വദേശി അഫ്സലാണ് (34) അടിയന്തര ശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത്. 22നു ചിതലിക്കു സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അഫ്സലിനു ഗുരുതരപരുക്കേറ്റത്.  

അപകടത്തിൽ വാരിയെല്ലുകൾക്കും മുഖത്തെയും കൈകാലുകളിലെയും അസ്ഥികൾക്കും പൊട്ടലുണ്ട്. കൂടാതെ ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന ‘ന്യൂമോതോറാക്സ്’,  ‘ഹെമോതോറാക്സ‌്’ എന്നീ അവസ്ഥകളും ഉണ്ട്. അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ചികിത്സയ്ക്കായി 25 ലക്ഷം രൂപയോളം ചെലവ് വരും. കൂലിപ്പണിക്കാരനായ അഫ്സലിന്റെ കുടുംബത്തിന് തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്. മകന്റെ ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണു 54 വയസ്സുകാരിയായ അമ്മ ആത്തിക.

ഫെഡറൽ ബാങ്ക് അക്കൗണ്ട് നമ്പർ: 99980101912553,
കൊടുവായൂർ ബ്രാഞ്ച്
ഐഎഫ്എസ്‌സി കോഡ്: FDRL0001885.
ഗൂഗിൾ പേ: 7907911366
English Summary:
Palakkad bike accident victim Afsal needs urgent financial assistance for his surgery. He sustained severe injuries in a road accident near Chithali and is currently in critical care. His family is appealing for help to raise funds for his treatment.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160577