search

‘ഇമ്രാൻ ഖാനെ ഉപദ്രവിക്കാൻ ആരും ധൈര്യപ്പെടില്ല; പൊതുജനം അദ്ദേഹത്തിന്റെ പിന്നിലുണ്ട്’: സഹോദരി നൊറിൻ നിയാസി

Chikheang Yesterday 11:25 views 308
  



ലാഹോർ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ ജയിൽവാസ വ്യവസ്ഥകളെ വിമർശിച്ചു സഹോദരി നൊറിൻ നിയാസി രംഗത്ത്. അദ്ദേഹത്തെ ശാരീരികമായി ഉപദ്രവിക്കാനുള്ള അധികാരികളുടെ ശ്രമം രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുമെന്നും സഹോദരി പറഞ്ഞു.  

  • Also Read ‘പിതാവിന്റെ ഫോൺ വിളികളില്ല, ജീവനു തെളിവുമില്ല; ഉത്തരവാദിത്തം ഷെഹബാസ് ഷെരീഫ് സര്‍ക്കാരിന്’   


ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ്റെ അവസ്ഥ വളരെ ദയനീയമാണെന്ന്‌ സഹോദരി നിയാസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജയിലിലെ അദ്ദേഹത്തിൻ്റെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ അധികാരികൾ മനഃപൂർവം മറച്ചുവയ്‌ക്കുകയാണെന്നും അദ്ദേഹത്തെ ബന്ധപ്പെടാനുള്ള അവകാശം നിഷേധിക്കുകയാണെന്നുമായിരുന്നു അവർ ഉന്നയിച്ച ആരോപണങ്ങൾ.

‘‘ഇമ്രാൻ ഖാനെ ശാരീരികമായി ഉപദ്രവിക്കാൻ ആരും ധൈര്യപ്പെടില്ല. കാരണം അതൊരു ചുവന്ന വരയാണ്. ആ വര ഭേദിച്ച് അങ്ങനെ ചെയ്താൽ രാജ്യം അരാജകത്വത്തിലാകും. കാരണം പൊതുജനങ്ങൾ അദ്ദേഹത്തിന്റെ പിന്നിലുണ്ട്, അവർ അദ്ദേഹത്തെ കാണാൻ കാത്തിരിക്കുകയാണ്. അതിനാലാണ് അധികാരികൾ അദ്ദേഹത്തെ ഒന്നും ചെയ്യാൻ ധൈര്യപ്പെടാത്തത്“– നിയാസി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.   

  • Also Read ഇമ്രാൻ ഖാൻ സുരക്ഷിതൻ: അഭ്യൂഹങ്ങൾ തള്ളി ജയിൽ അധികൃതർ; വ്യാജവാർത്ത പ്രചരിപ്പിച്ചവരെ കുറിച്ച് അന്വേഷിക്കണമെന്ന് പാർട്ടി   

    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അതേസമയം ഇമ്രാൻ ഖാൻ്റെ ജയിൽവാസ വ്യവസ്ഥകളെ നിയാസി വിമർശിച്ചു. ‘‘തടവുകാരെ നാല് ദിവസത്തിൽ കൂടുതൽ ഏകാന്ത തടവിൽ പാർപ്പിക്കേണ്ടതില്ല, എന്നാൽ ഏകദേശം ഒരു മാസത്തോളം അദ്ദേഹം ഏകാന്ത തടവിലായിരുന്നു. അദ്ദേഹത്തെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതിന് തുല്യമാണിത്. ഇത് ജയിൽ മാനുവൽ അനുസരിച്ച് കുറ്റമാണ്. അദ്ദേഹത്തിൻ്റെ സന്ദേശങ്ങൾ ജയിലിന് പുറത്തെത്താതിരിക്കാൻ അധികാരികൾ കുടുംബയോഗങ്ങൾ വരെ നിരസിക്കുകയാണ്. അദ്ദേഹത്തിൻ്റെ നീതിക്ക് വേണ്ടി ഞങ്ങൾ നിലകൊള്ളും, അദ്ദേഹത്തിന് നീതി ലഭിക്കും“– നിയാസി കൂട്ടിച്ചേർത്തു.

  • Also Read ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’   


ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹം ജയിൽ അധികൃതർ കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. ഇമ്രാൻ പൂർണ ആരോഗ്യവാനാണെന്നും ഇക്കാര്യം പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) നേതൃത്വത്തെ അറിയിച്ചതായും അധികൃതർ പറഞ്ഞു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് 2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ മരിച്ചതായി കഴിഞ്ഞ ദിവസമാണു സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. English Summary:
Imran Khan\“s Sister Criticizes Jail Conditions: Noreen Niazi, His sister, has criticized the conditions, warning against any physical harm to him. She claims he is being held in isolation and his rights are being violated.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160666