Also Read വിവാഹദിവസം വാഹനാപകടത്തില്‍ പരുക്കേറ്റ ആവണിയുടെ ശസ്ത്രക്രിയ വിജയം; ചികില്‍സ സൗജന്യമാക്കി ആശുപത്രി
അപകടത്തിനുശേഷം ആദ്യമായി വിപിഎസ് ലേക്‌ഷോറിന്റെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്‌ഫോം വഴി പ്രതികരിക്കുകയായിരുന്നു ആവണി. സ്‌പൈന്‍ ശസ്ത്രക്രിയയ്ക്കുശേഷം ആവണിയെ തുടര്‍ചികിത്സക്കു മുറിയിലേക്കു മാറ്റിയിരുന്നു. എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്ന ആശുപത്രിയെ കുടുംബത്തോടൊപ്പം ചേര്‍ത്തുപിടിക്കുകയാണെന്ന് ആവണി പറഞ്ഞു.
‘‘വിവാഹ സമ്മാനമായി ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ ചികിത്സ സൗജന്യമാക്കിയതിനും ഇവിടുത്തെ ഓരോരുത്തരും നല്‍കിയ പിന്തുണകള്‍ക്കും പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ട്. സ്പര്‍ശനമറിയാതെ, കാലുകള്‍ അവിടെയുണ്ടെന്നുപോലും തിരിച്ചറിയാത്ത വിധത്തില്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടാണ് ഇവിടെയെത്തിയത്. വിരലുകള്‍പോലും അനക്കാനാകാത്ത തനിക്ക് ഇനി എഴുന്നേറ്റ് നടക്കാനാകുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ലായിരുന്നു. എന്നാല്‍ ഇവിടുത്തെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആത്മവിശ്വാസം പകര്‍ന്നു. ശസ്ത്രക്രിയയ്ക്കുശേഷം ഫിസിയോ തെറപ്പി ആരംഭിച്ചു. ഇപ്പോള്‍ സ്പര്‍ശനം തിരിച്ചറിയാനാകുന്നുണ്ട്. അധികം വൈകാതെ പഴയതുപോലെ എണീറ്റ് നടക്കാനാകുമെന്ന് ഇപ്പോള്‍ എനിക്ക് ഉറപ്പായി. അപകടമുണ്ടായതോടെ എന്റെ ചിന്ത മുഴുവന്‍ ഷാരോണിനെക്കുറിച്ചായിരുന്നു. എന്റെ ജീവിതമോ പോയി, ഷാരോണിനുകൂടി അതുണ്ടാകരുതെന്നാണ് ഓര്‍ത്തത്. എന്നാല്‍ ഷാരോണ്‍ എന്നെ ചേര്‍ത്തുപിടിച്ച് ഒപ്പം നിന്നു’’ - ആവണി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലേക്കു വിദേശിക്ക് വഴികാട്ടിയ മത്തിക്കൂട്ടം: കൂനനെ കാത്തിരുന്ന, ഗവേഷകർക്കു മുന്നിലേക്ക് നീലത്തിമിംഗലം; ആ സൂനാമിയെ ഭയക്കേണ്ടത് 2 പ്രദേശങ്ങൾ
‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
ആവണിക്ക് അപകടം സംഭവിച്ച വിവരം ഞെട്ടലോടെയാണ് കേട്ടതെന്ന് ഷാരോണ്‍ പറഞ്ഞു. എന്തുതന്നെ സംഭവിച്ചാലും ജീവിതകാലം മുഴുവന്‍ ഒപ്പമുണ്ടെന്ന് അറിയിക്കാന്‍ ഓടിയെത്തുകയായിരുന്നുവെന്നും ഷാരോണ്‍ വ്യക്തമാക്കി. വിപിഎസ് ലേക്‌ഷോറിലെ ഓരോരുത്തരും നല്‍കിയ പിന്തുണ വിലമതിക്കാനാകാത്തതാണ്. ആദ്യം തന്നെ, എല്ലാവരും കൂടെയുണ്ടെന്ന ഉറപ്പു നല്‍കി ന്യൂറോ സര്‍ജറി വിഭാഗം തലവന്‍ ഡോ. സുദീഷ് കരുണാകരന്‍ ധൈര്യം പകര്‍ന്നു. മറ്റ് ഡോക്ടര്‍മാര്‍, ആശുപത്രി മാനേജ്മെന്റ്, ജീവനക്കാര്‍, ബന്ധുക്കള്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്നു പിന്തുണ നല്‍കിയ എല്ലാവരോടും നന്ദി പറയുന്നു. പല ഭാഷകളില്‍നിന്നുള്ളവര്‍ സ്നേഹാശംസകള്‍ അറിയിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നുണ്ട്. എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. ആരോഗ്യസ്ഥിതി വീണ്ടെടുത്തതിനുശേഷം ചെറിയ രീതിയില്‍ ഒരു വിവാഹ സല്‍ക്കാരം നടത്തണമെന്ന ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു.
ആലപ്പുഴ തുമ്പോളിയില്‍ കഴിഞ്ഞ 21നാണ് വിവാഹദിനത്തിലെ മേയ്ക്കപ് ചെയ്യാനുള്ള യാത്രയ്ക്കിടെ ആവണി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. ഗുരുതര പരുക്കേറ്റ ആവണിയുടെ വിവാഹം മുന്‍നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ എറണാകുളം വിപിഎസ് ലേക്‌ഷോറിലെ അത്യാഹിത വിഭാഗത്തില്‍ നടക്കുകയായിരുന്നു. English Summary:
Aavani\“s Heartfelt Gratitude to VPS Lakeshore Hospital for Support: Avani, expresses her heartfelt gratitude to VPS Lakeshore Hospital and everyone who supported her after a severe accident on her wedding day.