search

വീടുകൾ കയറി മോഷണം, കൈക്കലാക്കിയത് 56 പവൻ സ്വർണം; പ്രതികളെ വെടിവച്ച് കീഴ്പ്പെടുത്തി പൊലീസ്

LHC0088 The day before yesterday 11:26 views 66
  



കോയമ്പത്തൂർ∙ കവർച്ച കേസിലെ പ്രതികളെ പൊലീസ് വെടിവച്ചു കീഴ്‍പ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശികളായ ആസിഫ് (48), ഇർഫാൻ (45), ആരിഫ് ഗ്വാജിവാല (60) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൗണ്ടംപാളയം ഹൗസിങ് യൂണിറ്റിലുള്ള 13 വീടുകളിൽ നിന്നായി 56 പവൻ ആഭരണങ്ങളും, 3 കിലോ വെള്ളി സാധനങ്ങളും 3 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളാണിവർ.  

  • Also Read ഗർഭഛിദ്രം നടത്താനുള്ള ശ്രമം പരാജയപ്പെട്ടു, പിന്നാലെ കൊലപാതകം; അനിത വധക്കേസിൽ രണ്ടാം പ്രതിക്കും വധശിക്ഷ   


കുനിയമുത്തൂർ ബികെ പുതൂരിൽ നിന്നും കുളത്തുപ്പാളയം പോകുന്ന വഴിയിലെ തിരുനഗർ കോളനിയിൽ വച്ചാണ് ശനിയാഴ്ച രാവിലെ പ്രതികളെ പൊലീസ് വെടിവച്ചിട്ടത്. മൂവരെയും കോയമ്പത്തൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പകൽ 10നും 3നും ഇടയിലാണ് ഓട്ടോറിക്ഷയിൽ വന്ന പ്രതികൾ വീടുകളുടെ വാതിൽ പൊളിച്ചു അകത്ത് കടന്ന് മോഷണം നടത്തിയത്. സർക്കാർ ഉദ്യോഗസ്ഥർ  താമസിക്കുന്ന ആയിരത്തോളം വീടുകളുള്ള ഹൗസിങ് യൂണിറ്റിലായിരുന്നു സംഭവം.

  • Also Read കാലിൽ ഇഷ്ടിക കെട്ടി കിണറ്റിൽ തള്ളി, മനോരമയെ കൊന്നത് ക്രൂരമായി; വിചാരണയ്ക്കിടെ രക്ഷപ്പെടാൻ ശ്രമം, പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്   
English Summary:
Coimbatore Robbery Case: Coimbatore robbery leads to police shooting of suspects. The Uttar Pradesh natives were involved in a large theft from multiple homes, and authorities apprehended them after a shootout, recovering stolen gold and silver.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159319