കൊച്ചി∙ ജനങ്ങളാണ് ഏറ്റവും വലിയ ശക്തിയെന്നു പഠിപ്പിച്ചത് അന്തരിച്ച ഉമ്മൻ ചാണ്ടിയാണെന്ന് ഷാഫി പറമ്പിൽ എം.പി. താൻ കാരണം പാർട്ടി ക്രൂശിക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും പ്രവർത്തങ്ങളെ വിലയിരുത്തേണ്ടതു ജനങ്ങളാണെന്നും ഷാഫി പറഞ്ഞു. മനോരമ ഹോർത്തൂസിലെ ‘നിലപാടുതറ’ വേദിയിൽ ‘ഊർജം രസം തന്ത്രം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാഫി. മനോരമ ചീഫ് ന്യൂസ് എഡിറ്റർ സണ്ണി ജോസഫിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read അപർണ്ണ സെന്നിനോടുള്ള പ്രണയത്തിൽ ബംഗാളി പഠിച്ചു, അവരോട് എന്നും പ്രണയം: കമൽഹാസൻ പറയുന്നു
ശശി തരൂർ എന്തൊക്കെ സംസാരിക്കണമെന്നും നിയന്ത്രിക്കണമെന്നും തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും ഷാഫി പറഞ്ഞു. ‘‘ശശി തരൂർ പാർട്ടി റാങ്ക് ആൻഡ് ഫയലിലൂടെ വളർന്നുവന്ന വ്യക്തിയല്ല. രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് അദ്ദേഹത്തെ പോലുള്ള ഒരാൾ കടന്നുവന്നപ്പോൾ അർഹമായ പരിഗണന പാർട്ടി നൽകി. ആ സ്പേസിൽ നിന്നുകൊണ്ട് അദ്ദേഹം തിരുവനന്തപുരത്തിന്റെ എംപിയായി മാറി.
Also Read അങ്ങനെ ചെയ്യാത്തതിന് കാരണമുണ്ട്, ആ കുറ്റം ഞാൻ ഏറ്റെടുക്കുന്നു; 2021ലെ യുഡിഎഫ് അല്ല അപ്പോഴുള്ളത്; കോണ്‍ഗ്രസ് ശ്രദ്ധിക്കണം
അതുകൊണ്ട് എന്തൊക്കെ സംസാരിക്കണമെന്നും എന്തിലൊക്കെ നിയന്ത്രണം വേണമെന്നും തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. തരൂർ പലപ്പോഴായി നടത്തിയ പരാമർശങ്ങളെക്കുറിച്ചു ചില പാർട്ടി വേദികളിൽ ചർച്ചകൾ നടന്നിട്ടുണ്ട്. നേതൃത്വം അദ്ദേഹത്തോടു ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ലിമിറ്റ് എവിടെ വേണമെന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. പാർട്ടി നിയന്ത്രിക്കേണ്ട ഘട്ടം ആവശ്യമായി വരില്ലെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്’’ – ഷാഫി പറഞ്ഞു.
കേരളത്തിലേക്കു വിദേശിക്ക് വഴികാട്ടിയ മത്തിക്കൂട്ടം: കൂനനെ കാത്തിരുന്ന, ഗവേഷകർക്കു മുന്നിലേക്ക് നീലത്തിമിംഗലം; ആ സൂനാമിയെ ഭയക്കേണ്ടത് 2 പ്രദേശങ്ങൾ
‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
ദൂരെനിന്ന് നോക്കുമ്പോൾ നമുക്ക് ഒരാളോടു തോന്നുന്ന ഇഷ്ടം അടുക്കുമ്പോൾ കുറയാറുണ്ട്. രാഹുൽ ഗാന്ധിയോട് അടുത്ത് സംസാരിച്ചാലും അദ്ദേഹം പുറത്ത് കാണുന്നതുപോലെയാണ്. ചെയ്യുന്ന കാര്യങ്ങളോട് 100% സത്യസന്ധത പുലർത്തുന്ന നേതാവാണ് രാഹുൽ ഗാന്ധിയെന്നും ഷാഫി പറഞ്ഞു. ‘‘അദ്ദേഹത്തിന്റെ ആ സത്യസന്ധത സമൂഹത്തിനു മുന്നിൽ തെളിയിക്കപ്പെടുമെന്ന് ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. ആർഎസ്എസ് - ബിജെപി അജണ്ടകൾക്കു വിധേയമാകില്ലെന്നു തുറന്നുപറഞ്ഞ നേതാവാണ് രാഹുൽ ഗാന്ധി. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആറു ദിവസം മുൻപും രണ്ടാം ഘട്ടത്തിനു നാലു ദിവസം മുൻപും ജനങ്ങളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ വീതം നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകി. ബിഹാറിലെ ഒരു ശരാശരി കുടുംബത്തിന്റെ വരുമാനം എത്രയെന്ന് എല്ലാവർക്കും അറിയാം.
Also Read രാഹുൽ ഇറങ്ങിയത് പാർട്ടി നിർദേശമല്ല; ‘ഒരാൾ’ സ്പോൺസർ ചെയ്യുന്നതല്ല യുവനേതൃത്വം; ഇനി ആരും ഇടപെടില്ലെന്ന് ഷാഫി
2004ൽ ജയലളിത സമാനമായ രീതിയിൽ പണം കൊടുക്കാൻ തീരുമാനിച്ചപ്പോൾ അതു വിലക്കിയ ഒരു തിരഞ്ഞെടുപ്പ് കമ്മിഷണറും 2023ൽ ആന്ധ്രയിൽ സമാനമായ രീതിയിൽ ശ്രമങ്ങൾ ഉണ്ടായിരുന്നപ്പോൾ അതിനെ വിലക്കിയ തിരഞ്ഞെടുപ്പ് കമ്മിഷണറും ഉണ്ടായിരുന്നു. സർക്കാരിന്റെ പണം ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭരണ തുടർച്ചയ്ക്കു വേണ്ടി വിനിയോഗിക്കാൻ തിരഞ്ഞെടുപ്പ് സമയത്ത് പരിപൂർണ്ണമായ സമ്മതം നൽകുന്ന തിരഞ്ഞെടുപ്പ് കമ്മിഷനാണു നിലവിലുള്ളത്.
ഇലക്‌ഷൻ കമ്മിഷൻ ഓഫ് ഇന്ത്യയല്ല മറിച്ച് ഇലക്‌ഷൻ കമ്മിഷൻ ഓഫ് ബിജെപിയാണ് രാജ്യത്തുള്ളത്. സിസ്റ്റം മുഴുവൻ ഒരു വിഭാഗത്തിന് ഒപ്പം നിൽക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു സംഘമാണ് ഇതിനോട് പോരടിച്ചു നിൽക്കുന്നത്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ജനങ്ങൾക്ക് അല്ലാതെ മറ്റാർക്കും സാധിക്കില്ല. ജനങ്ങൾക്കിടയിലേക്ക് ഈ പ്രശ്നങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് പാർട്ടി നടത്തുന്നത്. യുവതലമുറയും ഇതോടൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ’’ – ഷാഫി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള അടുപ്പത്തിൽ കുറവ് വന്നിട്ടില്ലെന്നും ഷാഫി പറഞ്ഞു. ‘‘പുതിയ കെപിസിസി നേതൃത്വം അധികാരത്തിൽ വന്നതിനുശേഷം വി.ഡി. സതീശനെ വേണ്ടത്ര വിശ്വാസത്തിൽ എടുക്കാതെ നീങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്. ആ വാർത്തകൾ തെറ്റാണ് എന്നതാണ് യാഥാർഥ്യം. ഞങ്ങളുടെ എല്ലാവരുടെയും മുന്നിലുള്ള അജണ്ട തദ്ദേശ തിരഞ്ഞെടുപ്പും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമാണ്.
എന്റെ പാർട്ടി കാരണം കേരളത്തിലെ ജനങ്ങൾക്കു യാതൊരുവിധ പ്രയാസവും ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കേരളത്തിലെ ജനം ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ആ മാറ്റം യാഥാർഥ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തം യുഡിഎഫിനുണ്ട്. അതിന്റെ റിസൾട്ട് ഉണ്ടാകും. ജനങ്ങളുടെ ശബ്ദമായി അനിവാര്യമായ മുന്നേറ്റം പാർട്ടി ഉണ്ടാക്കും. മാറ്റം സാധ്യമാകും’’ - ഷാഫി പറഞ്ഞു.
തലശേരി- മൈസുരൂ റെയിൽ പുനഃസ്ഥാപിക്കുന്ന ശ്രമങ്ങൾ നടന്നുവരുന്നുണ്ടെന്ന സന്തോഷ വാർത്തയും ഹോർത്തൂസ് വേദിയിൽ ഷാഫി പങ്കുവച്ചു. ‘‘ആദ്യഘട്ട പഠനം പൂർത്തിയാക്കി പോസിറ്റീവ് ആയിട്ടുള്ള റിപ്പോർട്ട് ആണ് കൊങ്കൺ റെയിൽവെ കെ റെയിലിനു കൈമാറിയിട്ടുള്ളത്. കർണാടക സർക്കാരിന്റെ അനുമതിയാണ് ഇനി ലഭിക്കേണ്ടത്. കർണാടക റെയിൽവേ മന്ത്രിയുമായി സംസാരിച്ചിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ ഉടൻ കൂടികാഴ്ച നടത്തും’’ – ഷാഫി പറഞ്ഞു. English Summary:
Shafi Parambil Opens Up in Hortus: No Rift with Satheesan, Oommen Chandy is My Guru: Shafi Parambil Opens Up