തിരുവനന്തപുരം ∙ ബലാത്സംഗക്കേസില്‍ ഒളിവിൽ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തിരുവനന്തപുരത്ത് തന്റെ വക്കീൽ ഓഫിസിൽ ഇന്നലെ എത്തിയത് പൊലീസിന്റെ കണ്ണുവെട്ടിച്ച്. വഞ്ചിയൂർ കോടതി പരിസരത്തെ വക്കീൽ ഓഫിസിലാണ് ഇന്നലെ രാഹുൽ എത്തിയത്. രാഹുലിന്റെ പേരിൽ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്ന നേമം പൊലീസ് സ്റ്റേഷനിൽ നിന്നും 8.5 കിലോമീറ്റർ അകലെയാണ് വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫിസ്. രാഹുൽ തിരുവനന്തപുരത്ത് എത്തിയ വിവരം തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വിശ്വസ്തർ പോലും അറിഞ്ഞിരുന്നില്ല. ഇന്ന് വാർത്ത പുറത്തുവരുമ്പോഴാണ് ഇവരും രാഹുൽ ഇവിടെ വന്നുപോയ കാര്യം അറിയുന്നത്. രാഹുൽ തിരുവനന്തപുരത്തേക്ക് എത്തുമെന്ന് അന്വേഷണസംഘവും കരുതിയിരുന്നില്ല.
Also Read ‘രാഹുലിന് തെറ്റുപറ്റി, ശകാരിച്ചിട്ടുണ്ട്; ഇതിനേക്കാൾ എത്രയോ വലുത് കേരളത്തിലുണ്ടായിട്ടുണ്ട്’
വഞ്ചിയൂരിലെ ഓഫിസില്‍ രാഹുല്‍ എത്തിയതായി അഭിഭാഷകന്‍ ശാസ്തമംഗലം അജിത് കുമാർ പറയുന്നു. ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തില്‍ നേരിട്ടെത്തി വക്കാലത്ത് ഒപ്പിട്ടുവെന്നാണ് അദ്ദേഹം പറയുന്നത്. കേസിന് ആവശ്യമായ തെളിവുകള്‍ നല്‍കിയെന്നും അഭിഭാഷകന്‍ സൂചിപ്പിക്കുന്നു. യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തതിനു പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇന്നലെ കുറച്ചു നേരം ഫോണ്‍ ഓണ്‍ ആയപ്പോല്‍ പാലക്കാട് ടവര്‍ ലൊക്കേഷനാണ് കാണിച്ചിരുന്നത്. ഇതേത്തുടര്‍ന്നാണ് രാഹുല്‍ പാലക്കാട് ജില്ല വിട്ടുപോയിട്ടുണ്ടാകില്ല എന്ന നിഗമനത്തിലെത്തിയത്. നഗരത്തിലെ രാഹുലിന്റെ ഫ്ലാറ്റ് അടഞ്ഞുകിടക്കുകയായിരുന്നു.
Also Read ‘ജനങ്ങളാണ് ഏറ്റവും വലിയ ശക്തിയെന്ന് പഠിപ്പിച്ചത് ഉമ്മൻ ചാണ്ടി; സതീശനുമായുള്ള അടുപ്പത്തിൽ കുറവ് വന്നിട്ടില്ല’: ഷാഫി
രാഹുല്‍ നിലവില്‍ തിരുവനന്തപുരത്തു തന്നെ ഒളിവില്‍ താമസിക്കുകയാണോ, അതോ മറ്റെവിടേക്കെങ്കിലും പോയോ എന്നതില്‍ വ്യക്തതയില്ല. എംഎൽഎ ഓഫിസിൽ രാഹുൽ എത്തിയിട്ടില്ല. അടൂരിലെ വീട്ടിലേക്കും രാഹുൽ ചെന്നിട്ടില്ല. രാഹുലിന്റെ ഇന്നോവ ക്രിസ്റ്റ കാര്‍ പാലക്കാട്ടെ ഫ്ലാറ്റിൽ തന്നെയുണ്ട്. മറ്റൊരു കാറിലാണ് രാഹുല്‍ തിരുവനന്തപുരത്തേക്ക് പോയത്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഫോണ്‍ പാലക്കാട് തന്നെ സൂക്ഷിച്ചിരിക്കാമെന്നും സംശയമുണ്ട്. രാഹുലിന്റെ സന്തത സഹചാരിയായ ഒരു പഴ്സനൽ സ്റ്റാഫ് അംഗം അദ്ദേഹത്തിനൊപ്പമുണ്ട്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണ്.
Also Read യുവതിയുടെ പരാതി ബാഹ്യ പ്രേരണ കൊണ്ടെന്ന് രാഹുൽ; മുൻകൂർ ജാമ്യം ബുധനാഴ്ച പരിഗണിക്കും: വാണ്ടഡ് പോസ്റ്ററുമായി എസ്എഫ്ഐ
കേരളത്തിലേക്കു വിദേശിക്ക് വഴികാട്ടിയ മത്തിക്കൂട്ടം: കൂനനെ കാത്തിരുന്ന, ഗവേഷകർക്കു മുന്നിലേക്ക് നീലത്തിമിംഗലം; ആ സൂനാമിയെ ഭയക്കേണ്ടത് 2 പ്രദേശങ്ങൾ
‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
യുവതി നല്‍കിയ ബലാത്സംഗ പരാതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ബുധനാഴ്ച തിരുവനന്തപുരം സെഷന്‍സ് കോടതി പരിഗണിക്കും. ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ, രാഹുലിന്റെ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടക്കുമോയെന്ന് വ്യക്തമല്ല. രാഹുലിനു മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നത് തടയാന്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്ന ഊർജിത ശ്രമത്തിലാണ്.
Also Read കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
English Summary:
Rahul Mamkootathil\“s Secret Visit to Lawyer\“s Office: Rahul Mamkootathil is currently evading police after being accused in a rape case. The MLA visited his lawyer\“s office in Thiruvananthapuram, managing to evade authorities, while his anticipatory bail plea is pending in court.