തലശ്ശേരി ∙ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. തമിഴ്‌നാട് സേലം സ്വദേശിനി ധനകോടിയുടെ (63) അസ്ഥികൂടമാണ് ഇന്നലെ നഗരമധ്യത്തിലെ പണിപൂർത്തിയാകാത്ത കെട്ടിടത്തിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അമ്പായിരം (70) പൊലീസ് പിടിയിലായിരുന്നു. കൊന്നത് താനല്ലെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
- Also Read മദ്യലഹരിയിൽ കൈഞരമ്പ് മുറിച്ച് നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി; കേസിൽ വിധി ഡിസംബർ 8ന്
ജൂബിലി റോഡ് കാന്തലാട്ട് പള്ളിക്ക് സമീപത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കാനായുള്ള കുഴിയിൽ നിന്നാണ് അസ്ഥികൂടം കണ്ടെടുത്തത്. ധനകോടിയെ 6 മാസമായി കാണാനില്ലായിരുന്നു. ഭർത്താവിനൊപ്പം പഴയ സാധനങ്ങൾ ശേഖരിച്ചു വിൽപന നടത്തുന്ന ഇവരെ കാണാതായതിനെക്കുറിച്ച് ഇവരുടെ മക്കൾ അച്ഛനോട് അന്വേഷിച്ചപ്പോൾ നാട്ടിൽ പോയിട്ടുണ്ടെന്നായിരുന്നു മറുപടി. നാട്ടിൽ അന്വേഷിച്ചെങ്കിലും അവിടെ എത്തിയില്ലെന്ന് വിവരം കിട്ടി. കഴിഞ്ഞ ദിവസം മക്കൾ വീണ്ടും അച്ഛനോട് തിരക്കിയപ്പോൾ തലശ്ശേരിയിലേക്ക് വരാൻ പറയുകയായിരുന്നു. മക്കളും ബന്ധുക്കളും എത്തിയപ്പോൾ അസ്ഥികൂടമുണ്ടായിരുന്ന സ്ഥലം കാട്ടിക്കൊടുത്തു.
- Also Read ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
സ്ഥലത്ത് തമിഴ്നാട്ടുകാരായ ആളുകൾ കലഹിക്കുന്നത് കണ്ട് വാർഡ് കൗൺസിലർ ടി.സി. ഖിലാബ് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ലിഫ്റ്റിനായി എടുത്ത കുഴിയിൽ തലയോട്ടിയും അസ്ഥിയും കണ്ടെടുത്തത്. ഇതു കാണാതായ സ്ത്രീയുടേത് തന്നെയാണോ എന്നു ഫൊറൻസിക് പരിശോധനയിലൂടെയേ വ്യക്തമാവുകയുള്ളൂ.
- കേരളത്തിലേക്കു വിദേശിക്ക് വഴികാട്ടിയ മത്തിക്കൂട്ടം: കൂനനെ കാത്തിരുന്ന, ഗവേഷകർക്കു മുന്നിലേക്ക് നീലത്തിമിംഗലം; ആ സൂനാമിയെ ഭയക്കേണ്ടത് 2 പ്രദേശങ്ങൾ
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
English Summary:
Skeletal Remains Found in Under-Construction Building in Talassery: The police are currently investigating the case, with the husband of the missing woman being questioned. |