തിരുവനന്തപുരം∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് പാർട്ടി മുഖപത്രത്തിൽ വന്ന ലേഖനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം സിപിഎമ്മിനേയും എല്‍ഡിഎഫിനേയും ഉദ്ദേശിച്ചുള്ളതാണെന്നും രാഹുലിനെ ന്യായീകരിക്കാൻ പാർട്ടിയോ പാർട്ടി പത്രമോ തയാറായിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
Also Read ‘രാഹുലിന് തെറ്റുപറ്റി, ശകാരിച്ചിട്ടുണ്ട്; ഇതിനേക്കാൾ എത്രയോ വലുത് കേരളത്തിലുണ്ടായിട്ടുണ്ട്’
‘‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം സിപിഎമ്മിനേയും എല്‍ഡിഎഫിനേയും ഉദ്ദേശിച്ചുള്ളതാണ്. ചാർജ് ഷീറ്റ് കൊടുത്തിട്ടു പോലും മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കാതിരിക്കുകയും, രാഹുലിനെതിരെ വരുമ്പോൾ മാത്രം ധാർമികത പറയുകയും ചെയ്യുന്നതിന്റെ തെറ്റുകൾ ചൂണ്ടിക്കാണിച്ചാണ് മുഖപ്രസംഗം എഴുതിയത്. അല്ലാകെ രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കാൻ പാർട്ടിയോ പാർട്ടി പത്രമോ തയാറല്ല.
പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ എന്നത് പാർട്ടിയുടെ നയം തന്നെയാണ്. രാഹുലിനെ ഞങ്ങൾ അന്ന് തന്നെ പുറത്താക്കി. ആ ചാപ്റ്റർ അന്ന് തന്നെ ക്ലോസ് ചെയ്തു. പക്ഷേ, അതിന്റെ പേരിൽ ഇപ്പോഴും ഞങ്ങളെ ഉപദേശിക്കാൻ വരുന്നവർ അവരുടെ ജനപ്രതിനിധികളെ തന്നെയാണ് മാതൃക കാണിക്കേണ്ടത്.
Also Read യുവതിയുടെ പരാതി ബാഹ്യ പ്രേരണ കൊണ്ടെന്ന് രാഹുൽ; മുൻകൂർ ജാമ്യം ബുധനാഴ്ച പരിഗണിക്കും: വാണ്ടഡ് പോസ്റ്ററുമായി എസ്എഫ്ഐ
കേരളത്തിലേക്കു വിദേശിക്ക് വഴികാട്ടിയ മത്തിക്കൂട്ടം: കൂനനെ കാത്തിരുന്ന, ഗവേഷകർക്കു മുന്നിലേക്ക് നീലത്തിമിംഗലം; ആ സൂനാമിയെ ഭയക്കേണ്ടത് 2 പ്രദേശങ്ങൾ
‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
കഴിഞ്ഞ ദിവസം ബിനോയ് വിശ്വം കോണ്‍ഗ്രസിന്റെ മുഖത്തിനെ പറ്റി പരാമർശിച്ചു. സ്വർണം കട്ടതിൽ അദ്ദേഹത്തിന്റെ പാർട്ടിക്കും പങ്കുണ്ട്. ആ അംഗങ്ങളെ പുറത്താക്കാത്ത പാർട്ടി നേതാവ് ഞങ്ങളുടെ മുഖത്തിന്റെ രൂപത്തിനെ കുറിച്ച് കമന്റടിക്കാൻ വരണ്ട. സ്വർണക്കൊള്ള മറച്ചുവയ്ക്കാനായി രാഹുൽ വിഷയം ഉയർത്തിക്കാട്ടാൻ ശ്രമിച്ചാൽ അതേ രീതിയിൽ തന്നെ പ്രതിരോധിക്കാൻ കോൺഗ്രസും യുഡിഎഫും ഉണ്ടാകും. ഇതിന്റെ പേരിൽ യുഡിഎഫിനെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താമെന്ന് മാർക്സിസ്റ്റ് പാർട്ടി കരുതണ്ട. നിരപരാധിത്വം രാഹുൽ തെളിയിക്കുന്നതു വരെ അയാളെ പാർട്ടിയിൽ തിരിച്ചെടുക്കില്ല.
Also Read അങ്ങനെ ചെയ്യാത്തതിന് കാരണമുണ്ട്, ആ കുറ്റം ഞാൻ ഏറ്റെടുക്കുന്നു; 2021ലെ യുഡിഎഫ് അല്ല അപ്പോഴുള്ളത്; കോണ്‍ഗ്രസ് ശ്രദ്ധിക്കണം
മുകേഷ് ചെയ്തതും രാഹുൽ ചെയ്തതും ഒരേ പ്രവർത്തിയാണ്. സ്ത്രീകൾക്കെതിരെ ആര് പ്രവർത്തിച്ചാലും ശരിയല്ല. സ്വർണം കട്ട കള്ളൻമാർ ഞങ്ങളെ മര്യാദ പഠിപ്പിക്കാൻ വരണ്ട’’ മുരളീധരൻ പറഞ്ഞു. English Summary:
K Muraleedharan\“s Criticism of CPM and LDF: He asserts that Congress will defend UDF if the gold smuggling case is used to overshadow the Rahul issue. Muraleedharan also stated that Rahul will not be taken back to the party until he proves his innocence.