LHC0088 • Yesterday 11:26 • views 827
പത്തും പന്ത്രണ്ടും പേരുടെ അകമ്പടിയോടെ നടന്നയാൾ ചത്ത പട്ടിയെ കുഴിച്ചിടാൻ വിളിച്ചാൽ വരുമോ?’– മുൻ ഡിജിപി ആർ.ശ്രീലേഖ തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർഥിയായതിനെക്കുറിച്ചുള്ള ചോദ്യത്തിന് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയിയുടെ മറുപടി കേട്ട് പലരും നെറ്റിചുളിച്ചു. ചത്ത പട്ടിയെ കുഴിച്ചിടാനൊക്കെ കൗൺസിലർ പോകണോ? വഴിയിലൊരു തെരുവുനായ ചത്തുകിടക്കുന്നതു കണ്ടാൽ മാത്രമല്ല, വീട്ടിൽ പാമ്പുകയറിയാലും വൈദ്യുതി മുടങ്ങിയാലുമെല്ലാം ജനം ആദ്യം വിളിക്കുന്നതു തങ്ങളെയാണെന്നു നഗരസഭാ കൗൺസിലറും പഞ്ചായത്ത് അംഗവുമായി പ്രവർത്തിച്ചവർ പറയുന്നു. പഞ്ചായത്ത് രാജ്, നഗരപാലിക ചട്ടങ്ങളിൽ പറഞ്ഞിട്ടുള്ള ചുമതലകൾ എന്തായാലും ജനങ്ങൾക്ക് നാട്ടിലെ ഏതു കാര്യത്തിനും ആദ്യമെത്തേണ്ടയാളാണു മെംബർ.
- Also Read പത്തനംതിട്ടയിലെ വോട്ടിന് ചായ്‌വ് എങ്ങോട്ട് ? ശബരിമല സ്വർണക്കൊള്ള ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ജില്ല
മെംബറുടെ ചുമതലകൾ
വാർഡിന്റെ പൊതുവായ ആവശ്യങ്ങൾ ഭരണസമിതി യോഗങ്ങളിൽ ഉന്നയിക്കുക, വാർഡിൽ നടക്കുന്ന നിർമാണങ്ങളും തദ്ദേശസ്ഥാപനം നടത്തുന്ന പ്രവർത്തനങ്ങളും പരിശോധിക്കുക, 3 മാസത്തിലൊരിക്കൽ സഭകൾ വിളിച്ചുചേർക്കുക, നിർദേശങ്ങൾ തദ്ദേശസ്ഥാപനത്തിൽ അറിയിക്കുക, പദ്ധതിരൂപീകരണത്തിൽ പങ്കാളിയാകുക, തദ്ദേശസ്ഥാപനത്തിന്റെ ആസ്തി, ഫണ്ട്, വിഭവങ്ങൾ എന്നിവ സംരക്ഷിക്കുന്നതിലും വിനിയോഗിക്കുന്നതിലും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുക തുടങ്ങിയവയാണു തദ്ദേശ അംഗത്തിന്റെ അടിസ്ഥാന ചുമതലകൾ. ഇതിനൊപ്പം വാർഡ് തലത്തിലുള്ള ജാഗ്രതാസമിതി, വികസനസമിതി, മോണിറ്ററിങ് കമ്മിറ്റി, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി, അങ്കണവാടി വെൽഫെയർ കമ്മിറ്റി, ആരോഗ്യ–ശുചിത്വ–പോഷണ സമിതി, ദുരന്തനിവാരണ സമിതി എന്നിവയിൽ വാർഡ് അംഗം അധ്യക്ഷനോ അംഗമോ ആയിരിക്കും.
- കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
അതുക്കും മേലെ
ചട്ടങ്ങളിൽ പറയുന്നതു മാത്രമല്ല തദ്ദേശ അംഗത്തിന്റെ ശരിക്കുള്ള പണി. ചത്ത പട്ടിയെ കുഴിച്ചിടുന്ന കാര്യംതന്നെ നോക്കാം. പൊതുസ്ഥലത്തു പട്ടിയോ പൂച്ചയോ എലിയോ ചത്തുകിടന്നാൽ അതു മറവുചെയ്യേണ്ടതു തദ്ദേശസ്ഥാപനത്തിന്റെ ചുമതലയാണ്. നാട്ടുകാർ മെംബറെ വിളിക്കും. നഗരസഭകളിലാണെങ്കിൽ കൗൺസിലർ ആരോഗ്യവിഭാഗത്തെ അറിയിക്കും, ശുചീകരണത്തൊഴിലാളികളെത്തി കുഴിച്ചുമൂടും. പഞ്ചായത്തുകളിൽ ശുചീകരണത്തൊഴിലാളികൾ ഇല്ലാത്തതിനാൽ മെംബർ തന്നെ ഇതു കുഴിച്ചിടാൻ ആരെയെങ്കിലും ചുമതലപ്പെടുത്തും. കുഴിച്ചിടുന്നതിന്റെ ഫോട്ടോ സഹിതം അപേക്ഷിച്ചാൽ തനതുഫണ്ടിൽനിന്നു ചെലവ് അനുവദിക്കും.
ശുദ്ധജലവിതരണം നിലച്ചാലും വൈദ്യുതി മുടങ്ങിയാലും പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോക്ടർ ഇല്ലെങ്കിലുമൊക്കെ ജനം ആദ്യം വിളിക്കുന്നതു മെംബറെയാണ്. വാർഡിൽ ആത്മഹത്യയോ അസ്വാഭാവിക മരണമോ ഉണ്ടായാലും ആദ്യം വിളി വരുന്നതു മെംബർക്കാണ്. പൊലീസ് ഇൻക്വസ്റ്റിൽ സാക്ഷിയായി ഒപ്പിടേണ്ടതു പ്രദേശത്തെ ജനപ്രതിനിധിയാണ്.
ആനുകൂല്യങ്ങൾ ഉറപ്പാക്കണം
തദ്ദേശസ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന വ്യക്തിഗത ആനുകൂല്യങ്ങൾ വാർഡിലെ അംഗങ്ങൾക്കു നീതിപൂർവം വിതരണം ചെയ്യലും മെംബറുടെ ഉത്തരവാദിത്തമാണ്. പലയിടത്തും മെംബർമാർ നേരിട്ടു വീടുകളിലെത്തിക്കും. ഫോമുകൾ തിരിച്ചുവാങ്ങി വർക്കിങ് കമ്മിറ്റികൾ പരിശോധിച്ചാണ് അർഹരെ കണ്ടെത്തുക. ഒരു വാർഡിൽ ഓരോ വിഭാഗത്തിലും അൻപതും അറുപതും അപേക്ഷകരുണ്ടാകും. ആനുകൂല്യം ലഭിക്കുക പരമാവധി 10 പേർക്ക്. ബാക്കിയുള്ളവരുടെ അനിഷ്ടവും മെംബർക്കു സ്വന്തം.
എന്തു കിട്ടും?
രാപകൽ ഭേദമില്ലാതെ ജോലി ചെയ്യുന്ന മെംബർമാരുടെ വേതനം എത്രയാണ്? പഞ്ചായത്തിൽ 8000 രൂപയും നഗരസഭയിൽ 8600 രൂപയും കോർപറേഷനിൽ 9200 രൂപയുമാണു അംഗങ്ങളുടെ ഓണറേറിയം. വാർഡിന്റെ മുക്കിലും മൂലയിലും ദിവസവും ഓടിയെത്തേണ്ടതിനാൽ വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻതന്നെ ഇതിന്റെ പാതിയും ചെലവാകുമെന്ന് അംഗങ്ങൾ പറയുന്നു. ഇടതുപക്ഷ അംഗങ്ങൾ ഓണറേറിയത്തിന്റെ 10% പാർട്ടിക്കു ലെവി നൽകണം. മറ്റുള്ളവർക്കും പാർട്ടി പരിപാടികളുടെ സംഭാവനയും മറ്റുമായി നല്ലൊരു തുക ചെലവാകും.
ഇത്രയും ദുരിതം നിറഞ്ഞ ജോലിയായിട്ടും തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ ഇത്രയും പിടിവലി എന്തിനെന്ന ചോദ്യത്തിനു മറുപടി ഇങ്ങനെ: ‘ജനപ്രതിനിധിയാകുക എന്നത് പൊതുപ്രവർത്തകനു ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണ്. എല്ലാവർക്കും എംഎൽഎയും എംപിയും ആകാൻ പറ്റില്ലല്ലോ’. English Summary:
Local body representatives: Although the duties are clearly stated in the Panchayat Raj and Nagara Palika (Municipality) acts, what local body members have to do goes beyond that. |
|