search

അടിച്ചേൽപിച്ച വിമാനദുരിതം

deltin33 3 hour(s) ago views 691
  



പ്രതിദിനം 3.8 ലക്ഷം യാത്രക്കാർ ആശ്രയിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ സർവീസുകൾ താളംതെറ്റിയതു നമ്മുടെ വ്യോമഗതാഗതത്തിന്റെ മുഖ്യചിറകുകളിലൊന്നിനെയാണു തളർത്തിയത്. ഇപ്പോഴുണ്ടായ യാത്രാപ്രതിസന്ധി കണക്കിലെടുത്ത്, നവംബർ ഒന്നിനു പ്രാബല്യത്തിലായ പൈലറ്റ് ഡ്യൂട്ടി ചട്ടത്തിലെ ചില വ്യവസ്ഥകളിൽ 2026 ഫെബ്രുവരി 10 വരെ ഇൻഡിഗോക്ക് ഇളവു നൽകിയെങ്കിലും അടിസ്ഥാനപ്രശ്നങ്ങൾ ബാക്കിനിൽക്കുന്നു.

എന്തു സമ്മർദത്തിന്റെ പേരിലാണെങ്കിലും യാത്രാസുരക്ഷയ്ക്കു വേണ്ടിയുള്ള ചട്ടങ്ങളിൽ വെള്ളംചേർക്കരുതെന്ന ആവശ്യവും ഇതോടെ‍ാപ്പം ഉയരുന്നുണ്ട്.

കഴിഞ്ഞ നാലു ദിവസമായി വിമാനയാത്രക്കാർ അനുഭവിച്ചതു സമാനതകളില്ലാത്ത ദുരിതമാണ്. വ്യാപകമായി സർവീസുകൾ മുടങ്ങിയതോടെ രാജ്യമെമ്പാടും യാത്രക്കാർ പെരുവഴിയിലായി. ഇന്നലെ മാത്രം ആയിരത്തിലേറെ വിമാനസർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ഇന്നും ആയിരത്തിൽ താഴെ സർവീസുകൾ റദ്ദാക്കേണ്ടിവരുമെന്നാണ് അറിയിപ്പ്. വിമാനങ്ങൾ പലയിടത്തും 12 മണിക്കൂർവരെ വൈകിയിട്ടുണ്ട്. യാത്രക്കാരുടെ പ്രതിഷേധങ്ങൾ വിമാനത്താവളങ്ങളിൽ നിറഞ്ഞു.
    

  • എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
      

         
    •   
         
    •   
        
       
  • ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
      

         
    •   
         
    •   
        
       
  • കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സമയകൃത്യതയുടെ അടിത്തറയിൽ കെട്ടിപ്പടുക്കപ്പെട്ട എയർലൈൻ കമ്പനികളുടെ പ്രതിഛായയാണ് ഇപ്പോഴത്തെ യാത്രാദുരിതത്തിലൂടെ ചോദ്യംചെയ്യപ്പെട്ടത്. ഇൻഡിഗോയുടെ സർവീസ് മുടക്കവും യാത്രക്കാരുടെ നിസ്സഹായതയും മുതലെടുത്ത് ഇതര വിമാനക്കമ്പനികൾ കെ‍ാള്ളനിരക്ക് ഏർപ്പെടുത്തുകകൂടി ചെയ്തപ്പോൾ കാര്യങ്ങൾ കൈവിട്ടുപോയി. വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) കെ‍ാണ്ടുവന്ന വ്യവസ്ഥകളിൽ ഇളവു നൽകാൻ ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ മുന്നിട്ടിറങ്ങിയതെന്നാണു കരുതുന്നത്. എങ്കിൽത്തന്നെയും, വിമാനയാത്രാ പ്രതിസന്ധിയിൽനിന്നു കരകയറാൻ ഇനിയും സമയമെടുക്കുമെന്നു തീർച്ച.

അതേസമയം, ഡിജിസിഎ ഏർപ്പെടുത്തിയ ചട്ടങ്ങളുടെ പ്രസക്തി ഓർമിക്കാതിരിക്കാനുംവയ്യ. വിമാനയാത്രയെന്നത് യന്ത്രങ്ങളുടെ മാത്രം കാര്യമല്ല, അസാധാരണ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന മനുഷ്യശരീരങ്ങളും തലച്ചോറുകളും കൂടി ഉൾപ്പെട്ട പ്രക്രിയയാണെന്ന് ഈ മേഖലയിലെ വിദഗ്ധർ ഓർമിപ്പിക്കുന്നുണ്ട്. അതുകെ‍ാണ്ടാണ് ലോകമെമ്പാടുമുള്ള വ്യോമയാന നിയന്ത്രണ ഏജൻസികൾ വിമാനജീവനക്കാരുടെ ജോലിക്കു കർശന സമയക്രമം നി‍ർബന്ധമാക്കിയത്.  പൂർണമായും വിശ്രമിച്ച ശേഷമല്ലാതെ പൈലറ്റുമാർ ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യം യാത്രക്കാരുടെ സുരക്ഷിതത്വത്തിനു വെല്ലുവിളി തന്നെയാണ്.

യാത്രാസുരക്ഷയും മനുഷ്യത്വവും മുൻനിർത്തിയാണ് പൈലറ്റുമാരടക്കമുള്ള വിമാന ജീവനക്കാരുടെ ജോലിസമയക്രമം ഡിജിസിഎ കർശനമായി പരിഷ്കരിച്ചത്. പുതിയ ചട്ടം വിശ്രമസമയത്തിനു പ്രാധാന്യം നൽകുന്നു. എന്നാൽ, പൈലറ്റുമാരുടെ അവധി നിർബന്ധിത പ്രതിവാര വിശ്രമമായി പരിഗണിക്കരുതെന്ന വ്യവസ്ഥ ഇന്നലെ പിൻവലിച്ചു. ഇത് എല്ലാ വിമാനക്കമ്പനികൾക്കും ബാധകമാണ്. പൈലറ്റുമാരുടെ രാത്രി ഡ്യൂട്ടി, രാത്രി ലാൻഡിങ് എന്നിവയിലുള്ള വ്യവസ്ഥകളിൽ ഇൻഡിഗോക്കു മാത്രം ഫെബ്രുവരി 10 വരെ ഇളവു നൽകുകയും ചെയ്തു. പൈലറ്റുമാർക്കു പ്രതിവാരം രാത്രി ലാൻഡിങ് രണ്ടായി പരിമിതിപ്പെടുത്തിയ വ്യവസ്ഥ ഒഴിവാക്കി 6 ലാൻഡിങ് പുനഃസ്ഥാപിച്ചു.

നേരത്തേ, പ്രതിവാര രാത്രി ലാൻഡിങ് രണ്ടായി കുറച്ചതാണ് ഇൻഡിഗോ പൈലറ്റുമാരുടെ ഷെഡ്യൂളിങ് താറുമാറാക്കിയത്. സർവീസുകളുടെ ബാഹുല്യം, അവയിൽ കൂടുതലും രാത്രി സർവീസുകൾ എന്നീ കാരണങ്ങൾ ഇൻഡിഗോയിലെ പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്തു. എന്നാൽ, 2 വർഷം മുൻപു പുറത്തിറക്കിയ ചട്ടം നടപ്പാക്കാത്തതു കമ്പനികളുടെ പിഴവാണെന്ന് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ആരോപിക്കുന്നു. ഇൻഡിഗോക്കു മാത്രമായി ഇപ്പോൾ നൽകുന്ന ഇളവ് അപകടകരമായ കീഴ്‌വഴക്കമാണു സൃഷ്ടിക്കുന്നതെന്നും അസോസിയേഷൻ ആരോപിച്ചു.

യാത്രക്കാരോട് ഇൻഡിഗോ തുടർച്ചയായി ക്ഷമാപണം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും യാത്രാദുരിതം അതിൽ മാഞ്ഞുപോകുന്നതെങ്ങനെ? വിമാന ജീവനക്കാരുടെ എണ്ണമടക്കമുള്ള അടിസ്ഥാനപരമായ ആവശ്യങ്ങൾ വിലയിരുത്തുന്നതിൽ ഇൻഡിഗോക്കു പാളിച്ചപറ്റിയെന്നുകൂടി വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ. ക്രൂ റിക്രൂട്മെന്റിനും പരിശീലനത്തിനും വിന്യാസത്തിനും ഡിജിസിഎയുടെ സജീവമായ മേൽനോട്ടം അനിവാര്യമായിരിക്കുന്നു. എയർലൈനുകളുടെ സ്റ്റാഫ് ഘടന ഉടച്ചുവാർക്കേണ്ടതുമുണ്ട്.

ഒരു വിമാനക്കമ്പനിയുടെ സർവീസ് പ്രതിസന്ധിയിലായാൽ മറ്റു കമ്പനികൾ നിരക്കു കൂട്ടുന്ന പ്രവണതയ്ക്കു തടയിട്ടേതീരൂ. ഇന്നലെ മുതൽ ഡിസംബർ 15 വരെയുള്ള എല്ലാ ടിക്കറ്റ് കാൻസലേഷനുകൾക്കും ടിക്കറ്റ് തുക പൂർണമായും മടക്കിനൽകുമെന്നും റീഷെഡ്യൂൾ ചെയ്യുന്നതിനു തുക ഈടാക്കില്ലെന്നും ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു കാരണവശാലും ഉദാസീനത പാടില്ല. സർവീസ് റദ്ദാക്കുന്നതു പ്രശ്നങ്ങൾക്കുള്ള പരിഹാരമല്ലെന്നും യാത്രക്കാരോടുള്ള ക്രൂരതയാണെന്നും വിമാനക്കമ്പനികൾ തിരിച്ചറിയുകയുംവേണം. English Summary:
India\“s Air Travel Crisis: How IndiGo\“s Disruption Highlights a Flaw in Aviation Policy
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469809