search

വ്യാജത്തോണിയിലെ ‘ഐഫോൺ ചാകര’

cy520520 7 hour(s) ago views 681
  



കുറച്ചുനാൾ മുൻപ് കന്നഡയിൽ ഒരു സിനിമയിറങ്ങി – ലവ് യൂ. അങ്ങനെ എത്ര സിനിമകൾ ഇറങ്ങുന്നു, ഇതിലിപ്പോ എന്താ കാര്യം എന്നല്ലേ? സംഗീതം, ക്യാമറ, അഭിനയം തുടങ്ങി സകലതും ചെയ്തത് ഒരു ‘വ്യക്തി’യാണെന്നതാണു കാര്യം. പക്ഷേ, അതിലും പുതുമയില്ലല്ലോ – നമുക്കിവിടെ ബാലചന്ദ്രമേനോനൊക്കെ ഉള്ളതല്ലേ?

  • Also Read ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ അപകടം: 5 തീർഥാടകർക്ക് ദാരുണാന്ത്യം; 7 പേർക്ക് പരുക്ക്   


ലവ് യൂ സ്പെഷൽ ആണ് – ലോകത്തിലെ ആദ്യത്തെ സമ്പൂർണ എഐ ഫീച്ചർ ഫിലിമാണ് ലവ് യൂ എന്നാണു തയാറാക്കിയവർ അവകാശപ്പെട്ടത്. അതെ, സിനിമയിൽ അഭിനയിച്ചത് യഥാർഥ മനുഷ്യരല്ല – എഐ ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സൃഷ്ടിച്ച കൃത്രിമമനുഷ്യരാണ്. സംഗീതവും ദൃശ്യങ്ങളുമല്ലാം എഐ മായാജാലമാണ്, ആ സിനിമ മൊത്തത്തിൽ ഒരു കംപ്യൂട്ടറിൽ എഐ സങ്കേതങ്ങൾ ഉപയോഗിച്ചുണ്ടാക്കിയതാണ്. എഐ ഉപയോഗിച്ച് പലരും സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിനു ചിത്രങ്ങളും വിഡിയോകളും തയാറാക്കി പോസ്റ്റ് ചെയ്യുന്നുണ്ടെങ്കിലും ഒരു മുഴുനീള സിനിമ ഇന്ത്യയിൽ ആദ്യമായിരുന്നു.

  • Also Read ‘ഭൂമികുലുക്കമെന്നാണ് കരുതിയത്, രക്ഷപ്പെടാൻ പറഞ്ഞത് ഓട്ടോ ഡ്രൈവർ; കാറിൽ നിന്നിറങ്ങിയ ആ സ്ത്രീയ്ക്ക് ഓടാൻ പോലും കഴിഞ്ഞില്ല’   


മുഖ്യധാരാ സിനിമയിൽ ഇപ്പോൾ എഐ സങ്കേതങ്ങൾ കാര്യമായി ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ചും അനിമേഷനും മറ്റും തയാറാക്കാൻ. ചെലവു കുറയ്ക്കാനും പെർഫെക്‌ഷനുമെല്ലാം എഐ ഏറെ പ്രയോജനകരവുമാണ്.
    

  • എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
      

         
    •   
         
    •   
        
       
  • ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
      

         
    •   
         
    •   
        
       
  • കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കന്നഡയിൽ എഐ സിനിമ തിയറ്ററിൽ ഇറങ്ങിയെങ്കിൽ അങ്ങ് ഹോളിവുഡിലും വൻ പ്രോജക്ട് ഒരുങ്ങുന്നുണ്ട്. എഐ പുപ്പുലികളായ, ചാറ്റ് ജിപിടിയുടെ സൃഷ്ടാക്കളായ ഓപ്പൺഎഐ തന്നെ ഒരു മുഴുനീള എഐ അനിമേഷൻ സിനിമ ഒരുക്കുകയാണ്. കാട്ടിലെ ഗ്രാമത്തിലേക്ക് ഒരു അപരിചിതൻ എത്തുന്നതിനെത്തുടർന്ന് അവിടത്തെ ജീവികൾ നടത്തുന്ന സാഹസികയാത്രയാണത്രേ പ്രമേയം. ക്രിറ്റേഴ്സ് എന്നു പേരിട്ട പടം അടുത്ത വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യം പ്രദർശിപ്പിക്കുക. ഹോളിവുഡിൽ സാധാരണ ഒരു അനിമേഷൻ ഫീച്ചർ ഫിലിം തയാറാക്കാൻ 100 മുതൽ 200 മില്യൻ ഡോളർ വരെ ചെലവു വരുമെങ്കിൽ ക്രിറ്റേഴ്സിന്റെ ബജറ്റ് 30 മില്യൻ ഡോളറിൽ താഴെ മാത്രം. അതായത്, സംഗതി ചീപ്പ് ആണ്! മാത്രമല്ല ആർക്കും എടുത്തുപയോഗിക്കാം.

അങ്ങനെ കാര്യമായ ചെലവൊന്നുമില്ലാതെ, ആരൊക്കെയോ എടുത്തുപയോഗിച്ചു തയാറാക്കുന്ന എഐ വിഡിയോകളെക്കൊണ്ടു നിറയുകയാണ് നമ്മുടെ സമൂഹമാധ്യമങ്ങൾ. സത്യമേത്, മിഥ്യയേത് എന്നു തിരിച്ചറിയുക അസാധ്യമാക്കുന്ന മട്ടിലാണ് ഇവയുടെ ഒഴുക്ക്. വ്യാജവിവര ആവാസവ്യവസ്ഥയുടെ അടിസ്ഥാനമായി മാറിയിട്ടുണ്ട് എഐ ദൃശ്യങ്ങൾ എന്നതാണു സത്യം. ‌

ഈയിടെ വൈറലായ 3 എഐ വിഡിയോ വിരുതുകൾ ഒന്നു നോക്കാം:

1 ഐഫോൺ ചാകര: കടലിൽ ഒരു തോണിയിൽ രണ്ടുപേർ. അവരുടെ മുന്നിൽ കപ്പലുകളിൽ സാധനം കയറ്റുന്ന ഒരു കണ്ടെയ്നർ ഒഴുകിവരുന്നു. അതിൽ നിറയെ പുതുപുത്തൻ ഐ ഫോണുകൾ. കണ്ടെയ്നറിന്റെ താഴ്ഭാഗത്ത് ഒരു പൊട്ടലുണ്ട്. അതിലൂടെ ഫോണുകൾ താഴേക്കു വീഴുന്നു. തോണിയിലുള്ളവർ അതുമുഴുവൻ എടുക്കുന്നു. തോണിയിലാകെ മീൻപിടിച്ചിട്ട പോലെ ‘പെടപെടയ്ക്കുന്ന’ ഐഫോണുകൾ!.

2 രക്ഷകനായ ആന: വെള്ളപ്പൊക്കം. മേൽക്കൂര മാത്രം വെള്ളത്തിനു മുകളിൽ നിൽക്കുന്ന വീട്. അവിടെ ഒരു നായ. സാഹസികമായി നീന്തി വരുന്ന ആന തുമ്പിക്കൈ നീട്ടി നായയെ രക്ഷിക്കുന്നത് എഐ സൃഷ്ടിയാണെന്ന് എത്ര പേർ മനസ്സിലാക്കും!

3 കടുവപിടിത്തം: സിസിടിവി ദൃശ്യം. രാത്രി. ഒരു കെട്ടിടത്തിനു പുറത്തു കസേരയിൽ ഇരിക്കുന്ന മനുഷ്യൻ. പെട്ടെന്ന് ഒരു കടുവ പാഞ്ഞെത്തി ആ മനുഷ്യനെ കടിച്ചെടുത്ത് ഓടി. ഈ ‘സംഭവം’ നടന്നത് മഹാരാഷ്ട്രയിലാണെന്നും കർണാടകയിലാണെന്നുമൊക്കെ മാറിമാറി വിവരങ്ങൾ വന്നു. ഈ അതിഘോര സംഭവം നടന്നതു പക്ഷേ, ആരുടെയോ കംപ്യൂട്ടറിലെ ഒരു എഐ ടൂളിലാണ്!

കാണുന്ന വിഡിയോകളെല്ലാം കണ്ണടച്ചു വിശ്വസിക്കരുത്. ഇതു സംഭവിക്കാൻ സാധ്യതയുണ്ടോ എന്നു സ്വയം വിലയിരുത്തുക. അല്ലെങ്കിൽ വിശ്വസനീയമായ മാധ്യമങ്ങളിൽ വാർത്ത വന്നിട്ടുണ്ടോ എന്നു നോക്കുക. ഐഫോൺ ചാകര എന്നൊരു സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ, പത്രങ്ങൾ പോലെ വിശ്വസനീയ മാധ്യമങ്ങൾ അതു റിപ്പോർട്ട് ചെയ്യാതിരിക്കില്ലല്ലോ. English Summary:
Vireal: AI videos are increasingly prevalent, making it difficult to distinguish between fact and fiction. These AI-generated visuals are becoming the foundation of a fake information ecosystem. It\“s important to critically evaluate online content before accepting it as truth.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156310