തിരുവനന്തപുരം ∙ വോട്ടെടുപ്പിന് പഞ്ചായത്തുകളിൽ പോളിങ് സ്‌റ്റേഷനിൽനിന്ന് 200 മീറ്റർ അകലത്തിലും നഗരസഭകളിൽ 100 മീറ്റർ അകലത്തിലും മാത്രമേ രാഷ്ട്രീയ പാർട്ടികളുടെ ബൂത്തുകൾ സ്ഥാപിക്കാവൂ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. സ്ഥാനാർഥിയുടെ പേര്, പാർട്ടിചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനർ ബൂത്തിൽ സ്ഥാപിക്കാം. പഞ്ചായത്തുകളിൽ പോളിങ് സ്‌റ്റേഷനുകളുടെ 200 മീറ്റർ പരിധിക്കുള്ളിലും നഗരസഭകളിൽ 100 മീറ്റർ പരിധിക്കുള്ളിലും വോട്ട് പിടിക്കാനോ പ്രചാരണം നടത്താനോ പാടില്ല. രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ഉള്ള മാസ്ക്, വസ്ത്രം, തൊപ്പി എന്നിവ ഈ പരിധിക്കുള്ളിൽ ഉപയോഗിക്കാൻ പാടില്ല.
വോട്ടർമാർക്ക് വിതരണം ചെയ്യുന്ന സ്ലിപ്പുകൾ വെള്ളക്കടലാസിലായിരിക്കണം. അവയിൽ സ്ഥാനാർഥിയുടെയോ കക്ഷിയുടെയോ പേരോ ചിഹ്നമോ ഉണ്ടാകരുത്. രാഷ്ട്രീയ കക്ഷികളോ സ്ഥാനാർഥികളോ വോട്ടർമാരെ പോളിങ് സ്‌റ്റേഷനിൽ എത്തിക്കാൻ വാഹന സൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്. തിരഞ്ഞെടുപ്പ് നിരീക്ഷകൻ, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥർ, പ്രിസൈഡിങ് ഓഫിസർ, വെബ് കാസ്റ്റിങ് ഓഫിസർ, സെക്ടറൽ ഓഫിസർ എന്നിവർ ഒഴികെ ആരും പോളിങ് സ്റ്റേഷനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല.
- Also Read പ്രശ്നബാധിത ബൂത്തുകൾ: പ്രശ്നമില്ലാതെ കോട്ടയം; കണ്ണൂരിൽ സർവത്ര
അഡിഷനൽ പട്ടിക കുരുക്കാകുമോ ?
- എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
- ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
- കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
MORE PREMIUM STORIES
തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുമ്പോൾ വോട്ടർപട്ടികയിലെ അഡിഷനൽ പട്ടിക കുരുക്കാകുമോയെന്ന് ഉദ്യോഗസ്ഥർക്ക് ആശങ്ക. അന്തിമപട്ടിക ഒക്ടോബർ അവസാനം പ്രസിദ്ധീകരിച്ച ശേഷം നവംബർ 4, 5 തീയതികളിൽ പട്ടിക പുതുക്കാൻ അവസരം നൽകിയിരുന്നു. ഇങ്ങനെ ഇറക്കിയ സപ്ലിമെന്ററി പട്ടികയാണു കുരുക്കാകുന്നത്. പുതിയ വോട്ടർമാരെ ചേർത്ത ഇത്തരം പട്ടികയാണ് എല്ലാ പോളിങ് ബൂത്തുകളിലെയും ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. പ്രധാന പട്ടികയിൽ 1 മുതൽ ക്രമനമ്പറിൽ തുടങ്ങിയാണ് വോട്ടർമാരുടെ വിവരങ്ങൾ. എന്നാൽ, സപ്ലിമെന്ററി പട്ടികയിലും 1 മുതലുള്ള ക്രമനമ്പറാണെന്നത് തർക്കങ്ങൾക്ക് ഇടയാക്കുമെന്നാണ് ആക്ഷേപം. English Summary:
Election Commission Guidelines: Kerala Election guidelines prohibit campaigning near polling booths. The Election Commission has strict rules regarding permissible distances for political booths and the use of party symbols on election day to ensure fair voting practices. Violations can lead to serious consequences. |
|