search

ഓൺ‍ലൈൻ സെക്സ് റാക്കറ്റ്: വൻ സംഘത്തിലെ 3 പേർ പിടിയിൽ; പ്രവർത്തനം സമൂഹമാധ്യമ ഗ്രൂപ്പ് വഴി

LHC0088 Yesterday 11:35 views 480
  



ഗുരുവായൂർ ∙ കേരളത്തിൽ വ്യാപകമായ രീതിയിൽ പ്രവർത്തനം നടത്തിയ ഓൺ‍ലൈൻ സെക്സ് റാക്കറ്റിലെ 3 പേരെ ഗുരുവായൂർ ടെംപിൾ പൊലീസ് അറസ്റ്റ് ചെയ്തു. റാക്കറ്റിലെ പ്രധാനിയും വാട്സാപ് ഗ്രൂപ്പ് അഡ്മിനുമായ ഗുരുവായൂർ നെന്മിനി അമ്പാടി വീട്ടിൽ അജയ് വിനോദ് (24), ഏജന്റുമാരായ കൊടുങ്ങല്ലൂർ എസ്എൻപുരം പനങ്ങാട് മരോട്ടിക്കൽ എം.ജെ.ഷോജിൻ (24), പടിഞ്ഞാറെനടയിൽ ലോഡ്ജ് നടത്തുന്ന പാലക്കാട് പെരിങ്ങോട് അയിനിക്കാട് രഞ്ജിത്ത് (41) എന്നിവരാണ് അറസ്റ്റിലായത്.

  • Also Read നിർത്തിയിട്ട സ്കൂട്ടറിലിരുന്ന കുട്ടി വാഹനമോടിച്ചെന്ന് കേസ്; പൊലീസിന് അമളിപറ്റി, പെറ്റിയടിച്ച് തലയൂരി!   


സംഘത്തിലെ മറ്റൊരു ഗ്രൂപ്പ് അഡ്മിൻ ആയ സ്ത്രീയെ പിടികൂടാനുണ്ട്. പതിനായിരത്തിലേറെ ഉപഭോക്താക്കളുള്ള 4 വാട്സാപ് ഗ്രൂപ്പുകളുടെയും ബ്രോഡ്കാസ്റ്റിങ് ഗ്രൂപ്പുകളുടെയും അഡ്മിനാണ് അജയ് വിനോദും പിടികിട്ടാനുള്ള സ്ത്രീയുമെന്ന് പൊലീസ് പറയുന്നു. കേരളത്തിൽ ഏതു സ്ഥലത്തുള്ള ആളുകളുമായും ചേർന്നു പ്രവർത്തിക്കുന്നതായിരുന്നു ഇവരുടെ രീതി. ഓരോ പ്രദേശത്തും ഏജന്റുമാരുണ്ട്. ആവശ്യക്കാർ അവരുടെ സ്ഥലം അറിയിച്ചാൽ ആ പരിസരത്തുകാരായവരുടെ ചിത്രങ്ങൾ നൽകും. ഒരു വർഷത്തോളമായി ഇവർ പ്രവർത്തനം ആരംഭിച്ചിട്ട്. വിശ്വസ്തരായവരെ മാത്രമേ  ഗ്രൂപ്പിൽ ചേർക്കുകയുള്ളൂ.  

അജയ് വിനോദിന്റെ ഫോണിൽ നിന്ന് ഗ്രൂപ്പിലുള്ളവരുടെ വിവരങ്ങളും ഗൂഗിൾ പേ വഴിയും ഓൺലൈൻ ട്രാൻസ്ഫർ വഴിയും പണം കൈമാറിയതിന്റെ വിശദാംശങ്ങളും ലഭിച്ചു. പൊലീസ് ഇവരെ ഒരു മാസമായി നിരീക്ഷിച്ചു വരികയായിരുന്നു.  
    

  • പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
      

         
    •   
         
    •   
        
       
  • വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക്‌ മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
      

         
    •   
         
    •   
        
       
  • ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മിഷണർ നകുൽ ദേശ്മുഖ് രൂപീകരിച്ച സ്പെഷൽ സ്ക്വാഡിലെ അസി. പൊലീസ് കമ്മിഷണർ സി.പ്രേമാനന്ദകൃഷ്ണൻ, ടെംപിൾ സ്റ്റേഷൻ ഇൻസ്പെക്ടർ ജി.അജയ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. English Summary:
Guruvayur Crime: Guruvayur Police Bust Major Online Sex Racket; 3 Key Members Arrested
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158761