കോർപറേഷനിലെ വഞ്ചിയൂർ വാർഡിൽ ട്രാൻസ്ജെൻഡർ വോട്ടുചെയ്തതുമായി ബന്ധപ്പെട്ട് സംഘർഷം. വാർഡിൽ താമസമില്ലാത്തയാളാണു വോട്ടു രേഖപ്പെടുത്തിയതെന്ന ബിജെപി പ്രവർത്തകരുടെ ആരോപണമാണു പ്രശ്നങ്ങൾക്കു തുടക്കമിട്ടത്. എന്നാൽ വാർഡിലെ വോട്ടറാണെന്ന് സിപിഎം സ്ഥാനാർഥി വഞ്ചിയൂർ പി. ബാബു അവകാശപ്പെട്ടു. അധിക്ഷേപിച്ചെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകനെ ട്രാൻസ്ജെൻഡർ മർദിച്ചതോടെ സംഘർഷം മൂർഛിച്ചു.
Also Read തദ്ദേശ തിരഞ്ഞെടുപ്പ്: 7 ജില്ലകളിൽ വോട്ടെടുപ്പ്; പ്രതീക്ഷ, മൂന്നു തരം
ബിജെപി സ്ഥാനാർഥി ഉൾപ്പെടെ കുത്തിയിരുന്നു പ്രതിഷേധിച്ചു. അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബിജെപി പ്രവർത്തകരുടെ പരാതിയിൽ നടപടിയെടുക്കാമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവുവന്നത്.
പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക് മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
MORE PREMIUM STORIES
നെടുമങ്ങാട് നഗരസഭ ടവർ വാർഡിലെ യുഡിഎഫ് സ്ഥാനാർഥി പുങ്കുംമൂട് അജിയെ വോട്ടർമാർ നോക്കിനിൽക്കെ പോളിങ് ബൂത്തിൽവച്ച് മർദിച്ചതായി പരാതിയുയർന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് വെഞ്ഞാറമൂട് പുല്ലമ്പാറ പഞ്ചായത്തിലെ മുത്തിപ്പാറ വാർഡിലെ അങ്കണവാടി ബൂത്ത് പ്രത്യേക സുരക്ഷാ ബൂത്തായി പ്രഖ്യാപിച്ചു.
കൊല്ലം
കോർപറേഷൻ പോർട്ട് ഡിവിഷനിൽ തർക്കം മർദനത്തിൽ കലാശിച്ചു. എൽഡിഎഫ് പ്രവർത്തകർ ചേർന്നു കോൺഗ്രസ് കൊല്ലം സൗത്ത് മണ്ഡലം പ്രസിഡന്റ് എസ്.അലക്സാണ്ടറിനെ (60) മർദിച്ചെന്നാണു പരാതി. ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി വിൻസി ബൈജുവിനെ അസഭ്യം വിളിച്ചതായി പരാതി ഉയർന്നിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ യുഡിഎഫ് ഉപരോധിച്ചു.
കൊട്ടാരക്കര മൈലം അന്തമണിൽ പോളിങ് സ്റ്റേഷനു മുന്നിൽ ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. സിപിഎം പ്രവർത്തകരായ തോമസ് ഡാനിയേൽ (56), മനോഹരൻ (52), ബിജെപി പ്രവർത്തകൻ സുമേഷ് കൃഷ്ണ (34 എന്നിവർക്കു പരുക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്തനംതിട്ട
കടമ്മനിട്ടയിൽ സിപിഎം–ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. 2 ബിജെപി പ്രവർത്തകരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ല കുറ്റൂരിൽ ബിജെപി സ്ഥാനാർഥിയെ സിപിഎം പ്രവർത്തകർ മർദിച്ചെന്നും ആരോപണമുണ്ട്.
എറണാകുളം
ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് വോട്ടു ചെയ്തു ബൂത്തിൽനിന്നു പുറത്തിറങ്ങി മാധ്യമ പ്രവർത്തകരുമായി സംസാരിച്ചതിനെച്ചൊല്ലി കിഴക്കമ്പലത്തു സംഘർഷം. യുഡിഎഫ്–എൽഡിഎഫ് പ്രവർത്തകരാണു മാധ്യമപ്രവർത്തകർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബൂത്തിലേക്കുള്ള വഴി തടസ്സപ്പെടുത്തി വിഡിയോ ചിത്രീകരിക്കാൻ അനുവദിക്കില്ലെന്നു യുഡിഎഫ് സ്ഥാനാർഥി പറഞ്ഞതാണു സംഘർഷത്തിനു തുടക്കമിട്ടത്. പൊലീസ് ഇടപെട്ടാണു പ്രശ്നം പരിഹരിച്ചത്. ജോലി തടസ്സപ്പെടുത്തിയെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആരോപിച്ച് ഏഷ്യാനെറ്റ് റിപ്പോർട്ടർ അശ്വിൻ വല്ലത്ത്, ക്യാമറമാൻ കൃഷ്ണകുമാർ എന്നിവർ കുന്നത്തുനാട് പൊലീസിൽ പരാതി നൽകി. English Summary:
Kerala Election Day: A Look at the Minor Clashes in Thiruvananthapuram, Kollam, and Ernakulam