തിരുവനന്തപുരം ∙ വോട്ടെടുപ്പ് കഴിഞ്ഞ 7 ജില്ലകളിലും പ്രതീക്ഷയോടെ മുന്നണികൾ. ആധിപത്യം നിലനിർത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുമുന്നണി. തിരിച്ചുവരികതന്നെ ചെയ്യുമെന്ന പ്രത്യാശയിലാണ് യുഡിഎഫ്. ഇരുമുന്നണികളെ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പുരീതിയിൽനിന്നുള്ള മാറ്റത്തിന്റെ തുടക്കമാകും ഇതെന്നാണ് എൻഡിഎ കരുതുന്നത്.
- Also Read തദ്ദേശ വോട്ടെടുപ്പ്: ചില്ലറ തമ്മിലടി, ശേഷം ശുഭം; സംസ്ഥാനത്തു പൊതുവേ സ്ഥിതി ശാന്തം
∙ എൽഡിഎഫ്: തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകൾ നിലനിർത്തുമെന്നു കണക്കുകൂട്ടൽ. തിരുവനന്തപുരത്തു കഴിഞ്ഞ തവണത്തെ 52 സീറ്റിൽനിന്നു പിന്നോട്ടുപോകുമോയെന്ന ആശങ്കയുണ്ടെങ്കിലും ഏറ്റവും വലിയ കക്ഷി മറ്റാരുമാകില്ലെന്ന് ഉറപ്പിക്കുന്നു. കൊച്ചിയെക്കുറിച്ചുള്ള യുഡിഎഫ് പ്രതീക്ഷ അസ്ഥാനത്താകുമെന്നു പറയുന്ന സിപിഎം കൊല്ലത്തിന്റെ കാര്യത്തിൽ ആശങ്കയില്ലെന്നും വ്യക്തമാക്കി. ജില്ലാ പഞ്ചായത്തുകളിൽ നിലവിൽ കൈവശമില്ലാത്ത എറണാകുളം ഒഴിച്ച് ആറിടത്തും ജയിക്കുമെന്നാണ് പാർട്ടി കണക്ക്. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും വ്യക്തമായ ലീഡ് പ്രതീക്ഷിക്കുന്നു. മുനിസിപ്പാലിറ്റികളുടെ എണ്ണത്തിൽ പിന്നോട്ടുപോകില്ലെന്നാണ് കണക്കുകൂട്ടൽ.
∙ യുഡിഎഫ്: കൊച്ചി കോർപറേഷൻ ഉറപ്പായും ഇക്കുറി തിരിച്ചുപിടിക്കുമെന്നു കരുതുന്നു. കൊല്ലം കോർപറേഷനിൽ അട്ടിമറി വിജയമുണ്ടാകുമെന്ന അവകാശവാദം അവിടെനിന്നുള്ള ചില നേതാക്കൾ പങ്കുവയ്ക്കുന്നുണ്ടെങ്കിലും നേതൃത്വം വിശ്വാസത്തിലെടുത്തിട്ടില്ല. തിരുവനന്തപുരം കോർപറേഷനിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്നും യുഡിഎഫ് നില മെച്ചപ്പെടുത്തുമെന്നുമാണ് കോൺഗ്രസ് വിലയിരുത്തൽ. ജില്ലാ പഞ്ചായത്തുകളിൽ എറണാകുളം നിലനിർത്തും. ഇടുക്കിയും പത്തനംതിട്ടയും തിരിച്ചുപിടിക്കുമെന്നു വിചാരിക്കുന്ന മുന്നണിക്ക് കോട്ടയത്തെക്കുറിച്ചും ശുഭപ്രതീക്ഷ. നഗരസഭകളിലെ മേധാവിത്വം തുടരും. ഗ്രാമപ്പഞ്ചായത്തുകളിൽ പകുതിയെങ്കിലും വിജയിക്കുമെന്നും വിലയിരുത്തൽ.
- പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
- വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക് മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
- ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
MORE PREMIUM STORIES
∙ എൻഡിഎ: തിരുവനന്തപുരം കോർപറേഷനിൽ ഭരണം കിട്ടുമെന്നാണു വിശ്വാസം. 3 ദിവസം മുൻപത്തെ പാർട്ടി സർവേയും ഇതു ശരിവയ്ക്കുന്നു. കൊല്ലം, കൊച്ചി കോർപറേഷനുകളിൽ സ്ഥിതി മെച്ചപ്പെടുത്തും. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇരുമുന്നണികളെയും അമ്പരപ്പിക്കുന്ന ഫലങ്ങൾ ഉണ്ടാകുമെന്നും വിശ്വാസം. English Summary:
Kerala Local Body Election: LDF Confident, UDF Hopeful, NDA Predicts Upset |