search

സിൽവർലൈൻ: വൈകിവന്ന തിരിച്ചറിവ്, നഷ്ടം 51 കോടി; പൊലീസിന്റെ തല്ലുകൊണ്ടവർ നൂറുകണക്കിന്, അൻപതിലേറെ കേസ്

deltin33 3 hour(s) ago views 821
  



തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതിയിൽ ഇനി പ്രതീക്ഷ വച്ചിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ലെന്ന തിരിച്ചറിവു മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടായപ്പോഴേക്കും സർക്കാർ ഖജനാവിൽനിന്നു ചെലവിട്ടത് 51.26 കോടി രൂപ. സാമൂഹികാഘാത പഠനത്തിനായി നാട്ടിയ മഞ്ഞക്കുറ്റികൾ പറിച്ചതിന്റെ പേരിൽ ഇപ്പോഴും നിലനിൽക്കുന്നത് അൻപതിലേറെ കേസുകൾ.

  • Also Read ‘നിങ്ങളുടെ ഔദാര്യം വേണ്ട; ഈ കടലാസ് കഷ്ണത്തിന് ഒരു വിലയുമില്ല’, കേന്ദ്രസർക്കുലർ കീറിയെറിഞ്ഞ് മമത ബാനർജി   


ഡിപിആറിന് അനുമതി കിട്ടാതിരുന്നിട്ടും കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെ റെയിൽ) വിവിധ പഠനങ്ങൾക്കായി വീണ്ടും പണം ചെലവിട്ടുകൊണ്ടിരുന്നതു മുഖ്യമന്ത്രിയുടെ വാക്കിന്റെ പുറത്താണ്. പ്രതീക്ഷയില്ലെന്നു മുഖ്യമന്ത്രി തന്നെ തുറന്നു സമ്മതിക്കുമ്പോൾ, ചെലവിട്ട കോടികൾക്കും സമരക്കാർ തല്ലുകൊണ്ടതിനും ആര് ഉത്തരവാദിത്തമേൽക്കും എന്നതിന് ഉത്തരമില്ല.

2020 ജൂണിൽ സമർപ്പിച്ച ഡിപിആർ 3 വർഷത്തോളം കയ്യിൽവച്ച ശേഷമാണു കേന്ദ്രം തിരുത്തൽ നിർദേശിച്ചത്. എന്നാൽ വഴങ്ങാൻ സംസ്ഥാനം തയാറായില്ല. അനിശ്ചിതത്വം നിലനിൽക്കുന്നതിനിടയിലാണു ബലപ്രയോഗത്തിലൂടെ സാമൂഹികാഘാത പഠനം നടന്നത്. 40 ലക്ഷം രൂപ ചെലവിട്ട പഠനം ജനങ്ങളുടെ എതിർപ്പിനെത്തുടർന്നു പാതിയിൽ ഉപേക്ഷിക്കേണ്ടിവന്നു.
    

  • ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
      

         
    •   
         
    •   
        
       
  • ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ‌‌ജീവിതംകൊണ്ടു പോരാടിയ രാജാ റാം
      

         
    •   
         
    •   
        
       
  • വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പദ്ധതി കടന്നുപോകുന്ന 11 ജില്ലകളിലും സിൽവർലൈൻ വിരുദ്ധ സമരസമിതി പ്രവർത്തകർക്കെതിരെ കേസുണ്ട്. കുറ്റി സ്ഥാപിച്ചുപോയ ഭൂമി ക്രയവിക്രയം ചെയ്യാൻ കഴിയാത്ത നിലയിലാണ്.

51.26 കോടി പോയവഴി ഇങ്ങനെ:

∙ കൺസൽറ്റൻസിയായ സിസ്ട്രയ്ക്കു നൽകിയത് 29.29 കോടി

∙ ഭൂമിയേറ്റെടുക്കലിന് ഓഫിസ് തുറക്കാൻ റവന്യു വകുപ്പിനു കൈമാറിയത് 16.75 കോടി

∙ വിവിധ സർവേകൾക്കു ചെലവായത് 5.22 കോടി\“ English Summary:
SilverLine Halted: Kerala Government Admits Setback After ₹51 Crore Loss
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469809