search

സ്ഥാനാർഥിയോട് ഒറ്റച്ചോദ്യം: ‘കരുവന്നൂർ ബാങ്കിലിട്ട എന്റെ പണം തിരിച്ചുതരാമോ’

cy520520 3 hour(s) ago views 1007
  



മാപ്രാണം (തൃശൂർ) ∙ ‘എന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വോട്ട് നിങ്ങൾക്ക് തരാം. പക്ഷേ, കരുവന്നൂർ ബാങ്കിലെ എന്റെ നിക്ഷേപത്തുക തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് തരാമോ?’ കഴിഞ്ഞ ദിവസം നഗരസഭ 40–ാം വാർഡായ തളിയക്കോണത്ത് പുത്തനങ്ങാടി ജോയിയുടെ (57) വീട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ എൽഡിഎഫ് സ്ഥാനാർഥിയോട് ബാങ്കിലെ നിക്ഷേപകൻ കൂടിയായ ജോയ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹം തന്നെ പങ്കുവച്ചു.  

  • Also Read കള്ളവോട്ട് കണ്ടെത്തുന്നതിലും കള്ളക്കളി   


ഗ്യാസ് ഏജൻസി ജീവനക്കാരനായിരുന്ന ജോയ് 2016ലാണ് 12 ലക്ഷം രൂപ ബാങ്കിന്റെ മാപ്രാണം ശാഖയിൽ നിക്ഷേപിച്ചത്. പലതവണയായി 5 ലക്ഷം രൂപ ലഭിച്ചു. മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി വലിയതുക ആവശ്യപ്പെട്ട സമയത്ത് 10,000 രൂപ വീതം മാത്രമാണ് ലഭിച്ചത്. പലിശ ലഭിച്ചിട്ടു 4 മാസമായി. സെപ്റ്റംബറിൽ മൂത്ത മകന്റെ ചികിത്സയ്ക്ക് 70,000 രൂപ ചെലവായതിന്റെ ബില്ലുകൾ നൽകി ഈ മാസം 8ന് അപേക്ഷിച്ചിട്ടും ഇതുവരെ ബാങ്കിൽനിന്നു മറുപടി പോലും ലഭിച്ചില്ലെന്ന് ജോയ് പറയുന്നു. English Summary:
\“Can You Get My Money Back?\“: Karuvannur Depositor\“s Viral Question to LDF Candidate
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156184