search

ശബരിമല സ്വർണക്കൊള്ള: അറസ്റ്റെല്ലാം ഇനി തിരഞ്ഞെടുപ്പിന് ശേഷം

deltin33 7 hour(s) ago views 402
  



തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റായ സിപിഎം നേതാവ് എ.പത്മകുമാറിന്റെ അറസ്റ്റ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചതോടെ തുടർ അറസ്റ്റുകളില്ലാതെ കരുതലോടെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നീക്കം. കഴിഞ്ഞ മാസം 20ന് ആണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് 3 ആഴ്ചയ്ക്കിടെ കേസിൽ പ്രതിചേർത്ത മറ്റുള്ളവരെ പോലും അറസ്റ്റ് ചെയ്യാൻ സംഘം തയാറായിട്ടില്ല.

  • Also Read ‘ശബരിമല സ്വർണക്കൊള്ളക്കാരെ ചേർത്തുപിടിക്കുന്ന തൊലിക്കട്ടി അപാരം’: പിണറായിയുടെ 13 ചോദ്യങ്ങൾക്കും സതീശന്റെ മറുപടി   


ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും നടക്കുന്നുണ്ട്. ഇനി തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കുകയുള്ളൂ എന്നാണ് സൂചന. അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി 6 ആഴ്ച കൂടി നൽകിയിട്ടുമുണ്ട്. വിഷയം തണുപ്പിച്ചു നിർത്താനായി ഉന്നതതല നിർദേശത്തെ തുടർന്നാണ് അന്വേഷകർ കടുത്ത നടപടികളിലേക്കു കടക്കാതെ നിൽക്കുന്നതെന്നാണു പ്രതിപക്ഷ ആരോപണം.

സ്വർണക്കൊള്ളയിൽ 2 കേസുകളിലായി 15 പ്രതികളാണുള്ളത്. ഇതിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എൻ.വാസു, എ.പത്മകുമാർ, മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി എന്നിവരുൾപ്പെടെ 6 പ്രതികളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. പത്മകുമാർ പ്രസിഡന്റും കെ.പി.ശങ്കരദാസ്, പി.വിജയകുമാർ എന്നിവർ അംഗങ്ങളുമായ ബോർഡ് പ്രതിസ്ഥാനത്താണെങ്കിലും 2 അംഗങ്ങളെയും ചോദ്യം ചെയ്തു വിട്ടയച്ചു. പത്മകുമാർ മറ്റ് ഉന്നതരുടെ പങ്കും എസ്ഐടിയോടെ വെളിപ്പെടുത്തിയെന്നാണു സൂചന. എന്നാൽ ആരിലേക്കും പ്രത്യക്ഷ നടപടികളുണ്ടായിട്ടില്ല.  അതേസമയം, ശബരിമല സ്വർണപ്പാളികളുടെ പരിശോധനാ ഫലം ഈ ആഴ്ച ലഭിച്ചേക്കും. കേസിൽ ഏറെ നിർണായകമാണിത്. വിഎസ്‌എസ്‌സിയിലെ ലാബിലാണ് പരിശോധന നടന്നത്.
    

  • ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
      

         
    •   
         
    •   
        
       
  • ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ‌‌ജീവിതംകൊണ്ടു പോരാടിയ രാജാ റാം
      

         
    •   
         
    •   
        
       
  • വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Sabarimala Gold Theft: Investigation Stalls After CPM Leader\“s Arrest, No More Arrests Until Elections
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469890