search

യൂറിയയും പൊട്ടാഷും തേടി നെട്ടോട്ടം

cy520520 3 hour(s) ago views 86
  



രാസവള ക്ഷാമം രൂക്ഷമായതു കാർഷിക കേരളത്തെ കടുത്ത ആധിയിലാക്കിയിരിക്കുന്നു. പല ജില്ലകളിലും യൂറിയയും പൊട്ടാഷും കിട്ടാനില്ല. കേരളത്തിലെ കർഷകർക്ക് അനുവദിക്കേണ്ട രാസവളത്തിന്റെ അളവ് നേർപകുതിയാക്കി കേന്ദ്ര സർക്കാർ വെട്ടിക്കുറയ്ക്കുകയും ചെയ്തു. വളപ്രയോഗത്തിന്റെ സമയം തെറ്റിയാൽ ഉൽപാദനത്തെ ബാധിക്കുമെന്നതിനാൽ സംസ്ഥാനത്തെ കാർഷികമേഖലയിൽ ഇപ്പോഴത്തെ സാഹചര്യം വലിയ ആശങ്കയ്ക്കു കാരണമായിരിക്കുന്നു.

രണ്ടു മാസമായി ക്ഷാമമുണ്ടെങ്കിലും ഇപ്പോൾ ഒട്ടും വളം ലഭിക്കാത്ത സ്ഥിതിയാണ്. വളം വിതരണം ചെയ്യുന്ന സഹകരണ സംഘങ്ങളിൽ പലയിടത്തും ആവശ്യത്തിനു യൂറിയ സ്റ്റോക്കില്ല. നെല്ല്, വാഴ, പച്ചക്കറി കൃഷികൾ ആരംഭിക്കാൻ സമയമായതോടെ വളം തേടിയുള്ള ഓട്ടപ്പാച്ചിലിലാണ് കർഷകർ. ക്ഷാമം മുൻകൂട്ടി കണ്ടു പല കർഷകരും യൂറിയ ശേഖരിച്ചുവയ്ക്കാറുണ്ടെങ്കിലും ഇത്തവണ അധികം പേർക്ക് അതിനു സാധിച്ചിട്ടില്ല. നെല്ല് ഉൽപാദനത്തെയാവും വളം ദൗർലഭ്യം കാര്യമായി ബാധിക്കുക. നെല്ലു മുളപൊട്ടുന്ന സമയത്ത് ഉപയോഗിക്കേണ്ട വളങ്ങൾ ഇല്ലാതെവന്നാൽ ഉൽപാദനം കുത്തനെ കുറയും. യൂറിയയ്ക്കെ‍ാപ്പം നൽകേണ്ട പെ‍ാട്ടാഷിനും ഒരുവർഷത്തേ‍ാളമായി ഇടയ്ക്കിടെ കടുത്തക്ഷാമം നേരിടുന്നുണ്ട്. പൂർണമായും ഇറക്കുമതി ചെയ്യുന്ന വളമാണ് പെ‍ാട്ടാഷ്.

രാസവളങ്ങളുടെ ക്ഷാമം രൂക്ഷമായ കേരളത്തിന് ഓരോ മാസവും അനുവദിക്കേണ്ട ഈ വളങ്ങളുടെ ക്വോട്ടയിൽ ഇപ്പോൾ പകുതി മാത്രമാണു ലഭിക്കുന്നത്. അളവ് വെട്ടിക്കുറച്ചതിനെതിരെ പലതവണ കേരള സർക്കാർ കത്തു നൽകിയിട്ടും മറുപടിയില്ലാത്ത സാഹചര്യമാണ്. മറ്റു വളങ്ങളുടെ അളവും കേന്ദ്രം ഗണ്യമായി വെട്ടിക്കുറച്ചിരിക്കുന്നു. കാർഷിക കേരളത്തെ തളർത്തുന്ന നടപടിയാണിത്.
    

  • ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
      

         
    •   
         
    •   
        
       
  • ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ‌‌ജീവിതംകൊണ്ടു പോരാടിയ രാജാ റാം
      

         
    •   
         
    •   
        
       
  • വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സംസ്ഥാനത്തു യൂറിയ ക്ഷാമം രൂക്ഷമായതിനു പ്രധാന കാരണം കേന്ദ്ര ഇറക്കുമതിനയത്തിലെ മാറ്റം കൂടിയാണ്. യൂറിയ ഇറക്കുമതി നിയന്ത്രിക്കാനും തദ്ദേശീയമായി ഉൽപാദിപ്പിച്ച യൂറിയ കർഷകർക്കെത്തിക്കാനും കേന്ദ്ര സർക്കാർ നിർദേശിച്ചതു കുറച്ചു മാസം മുൻപാണ്. ഇതോടെ കേരളം പോലെ യൂറിയ ഉൽപാദനമില്ലാത്ത സംസ്ഥാനങ്ങളിൽ ക്ഷാമമാരംഭിച്ചു. ഇറക്കുമതി ചെയ്തു സബ്സിഡിയോടെ കർഷകർക്കു യൂറിയ നൽകുന്നതു വലിയ സാമ്പത്തികഭാരം സർക്കാരിനുണ്ടാക്കിയതും ഇറക്കുമതി നിയന്ത്രണമേർപ്പെടുത്തുന്നതിനു കാരണമായി.   

കേന്ദ്ര സർക്കാർ സബ്സിഡിയുള്ള യൂറിയയും പൊട്ടാഷും ഓരോ ജില്ലയ്ക്കും നിശ്ചിത ക്വോട്ടയനുസരിച്ചാണ് അനുവദിക്കുന്നത്. സബ്സിഡി യൂറിയയ്ക്ക് കയറ്റിറക്ക്, ചരക്കുനീക്കച്ചെലവുകൾ കണക്കാക്കി പല ജില്ലകളിലും സഹകരണ സംഘങ്ങളും വ്യാപാരികളും കൂടുതൽ വില ഈടാക്കുന്നുവെന്ന പരാതിയുമുണ്ട്. യൂറിയയ്ക്കു പകരം മറ്റു വളങ്ങൾ ഉപയോഗിക്കേണ്ട അവസ്ഥയിലാണു കർഷകരിൽ പലരും. ഈ വളങ്ങൾക്കു സബ്സിഡിയില്ലെന്നു മാത്രമല്ല, യൂറിയയെക്കാൾ പലമടങ്ങു വില കൂടുതലാണുതാനും.

കുട്ടനാട്ടിലെ നെൽക്കൃഷിമേഖലയിലടക്കം യൂറിയ ക്ഷാമം രൂക്ഷമാണ്. രണ്ടാംവിള നടീൽ തകൃതിയായി നടക്കുന്ന സമയത്ത് യൂറിയ കിട്ടാൻ നെട്ടേ‍ാട്ടത്തിലാണ് പാലക്കാട് ജില്ലയിലെ കർഷകർ. സംസ്ഥാനത്തു കൂടുതൽ നെൽക്കർഷകരുള്ള പാലക്കാട്ട് ഈ സമയത്ത് യൂറിയയ്ക്കു ക്ഷാമം നേരിടാൻ കാരണം വളംകമ്പനികളുടെ നടപടികളാണെന്നു കർഷകർ പരാതിപ്പെടുന്നുണ്ട്. മറ്റു ജില്ലകളിലേക്കു യൂറിയ വാഗൺ സമയത്തിനെത്തിയെങ്കിലും പാലക്കാട്ട് അതുണ്ടായില്ല.   

സഹകരണ സംഘങ്ങളിലൂടെയാണ് യൂറിയ പ്രധാനമായും കർഷകർക്കു ലഭ്യമാക്കുന്നത്. സീസൺ ആരംഭിക്കുന്നതിനു മുൻപ്, വളം ഡിപ്പോകളിൽ ഇവ ആവശ്യത്തിനു സ്റ്റോക്കുണ്ടോ എന്നതിനെക്കുറിച്ച് കൃഷി ഓഫിസർമാർ പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്നാണ് സംസ്ഥാന കൃഷി വകുപ്പിന്റെ നിർദേശം. എന്നാൽ, വളം ഇൻസ്പെക്ടർമാർ (ഫെർട്ടിലൈസർ ഇൻസ്പെക്ടർ) കൂടിയായ ക‍ൃഷി ഓഫിസർമാർ ഇതിൽ ഗുരുതരവീഴ്ച വരുത്തുന്നതായാണു കർഷകരുടെ പരാതി. സാധാരണ, മാസത്തിൽ ഒരു തവണ വീതം പരിശോധന നടക്കാറുള്ളതാണെങ്കിലും 2 മാസമായി പലയിടത്തും ഈ പരിശോധന കൃത്യമായി നടക്കുന്നില്ലെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു.   

വളം ആവശ്യത്തിനു ലഭ്യമാക്കിയും ലഭ്യമായ വളത്തിന്റെ വിതരണത്തിൽ ഇടപെടൽ നടത്തിയും കാർഷികകേരളത്തിന്റെ ആധിയകറ്റേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ആത്മാർഥമായി ഏറ്റെടുത്തേതീരൂ. കേരളത്തിലെ കർഷകർക്ക് അനുവദിക്കേണ്ട രാസവളത്തിന്റെ അളവ് വെട്ടിക്കുറച്ച അന്യായ നടപടി കേന്ദ്ര സർക്കാർ പിൻവലിക്കുകയും വേണം. English Summary:
Crisis in the Fields: Why Kerala\“s Farmers Can\“t Find Urea and Potash
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156184