search

സീനിയോറിറ്റി ബാധകമായില്ല, നിഷ ബാനുവിന്റെ അപേക്ഷ തള്ളി രാഷ്ട്രപതി; ഹൈക്കോടതിയിൽ 20നകം ചുമതലയേൽക്കണം

cy520520 Yesterday 11:38 views 83
  



ചെന്നൈ ∙ മദ്രാസ് ഹൈക്കോടതിയിൽ നിന്നു കേരള ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റിയ ജസ്റ്റിസ് ജെ.നിഷ ബാനു 20ന് അകം ചുമതലയേൽക്കണമെന്നു രാഷ്ട്രപതി നിർദേശം നൽകി. ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച ശേഷമാണു വിജ്ഞാപനം. ഓഗസ്റ്റ് 27നാണു കൊളീജിയം നിഷ ബാനുവിനു സ്ഥലംമാറ്റം ശുപാർശ ചെയ്തത്.  



മദ്രാസ് ഹൈക്കോടതിയിലെ മൂന്നാമത്തെ സീനിയർ ജഡ്ജിയും കൊളീജിയത്തിന്റെ ഭാഗവുമായിരുന്നു അവർ. എന്നാൽ, സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും കേരള ഹൈക്കോടതിയിൽ ചുമതലയേറ്റില്ല. ഇതിനെതിരെ മദ്രാസ് ഹൈക്കോടതിയിലെ ഒരു കൂട്ടം അഭിഭാഷകർ രാഷ്ട്രപതി, ഉപരാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, മദ്രാസ്, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ, നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ എന്നിവർക്ക് കത്തയച്ചിരുന്നു.

  • Also Read കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...   


അതേസമയം, മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ബാർ അസോസിയേഷൻ ഭാരവാഹികൾ നിഷ ബാനുവിനെ പിന്തുണച്ചും രംഗത്തെത്തി. മുതിർന്ന ജഡ്ജിയെ സ്ഥലം മാറ്റുന്നതു സീനിയോറിറ്റിയെ ബാധിക്കുമെന്നും അവർ കേരള ഹൈക്കോടതിയിൽ 9–ാംസ്ഥാനത്താകുമെന്നുമായിരുന്നു പരാതി. സ്ഥലം മാറ്റം പുനഃപരിശോധിക്കാനായി നിഷ ബാനുവും അപേക്ഷ നൽകി. ഇതു തള്ളിയാണു രാഷ്ട്രപതിയുടെ നിർദേശം.
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


(Disclaimer: വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @imranhindu എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.) English Summary:
Justice Nisha Banu\“s transfer to Kerala High Court has been finalized after presidential order: Despite initial resistance and appeals, she is expected to assume office soon. The transfer sparked controversy regarding seniority issues within the High Court system.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156510