തിരുവനന്തപുരം ∙ ‘തദ്ദേശ’ത്തിൽ 2010 ൽ നേടിയ റെക്കോർഡ് ജയത്തിനൊപ്പം നിൽക്കാവുന്ന മിന്നുന്ന പ്രകടനത്തോടെ സിപിഎമ്മിനെയും സർക്കാരിനെയും പിടിച്ചുലയ്ക്കുകയാണ് യുഡിഎഫ്. മാസങ്ങൾക്കു ശേഷം അന്നു സംസ്ഥാന ഭരണവും പിടിച്ച യുഡിഎഫിന് ഈ മുന്നേറ്റം വരാനിരിക്കുന്ന ഫൈനലിൽ അതേ പ്രതീക്ഷയും കരുത്തും പകരും. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി മറികടന്നു തുടർഭരണ വിളംബരം മുഴക്കാനാകുമെന്ന എൽഡിഎഫ് പ്രതീക്ഷ പൊലിഞ്ഞു. സംസ്ഥാന തലത്തിൽ ആഘോഷിക്കാൻ കാര്യമായില്ലെങ്കിലും തിരുവനന്തപുരത്ത് താമര വിരിയിക്കാനായതു മുന്നണികൾക്ക് ബിജെപിയുടെ മുന്നറിയിപ്പാണ്.
Also Read കടൽ കടന്ന് യുഡിഎഫ് ആഹ്ലാദം; ആഘോഷം ഉഷാറാക്കി അനുഭാവികൾ
തദ്ദേശത്തിന്റെ അഞ്ചു തലത്തിലും സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും യുഡിഎഫിന്റെ വൻ കുതിപ്പാണ് കണ്ടത്; അതുകൊണ്ടു തന്നെ ഈ വിധിയിൽ ഭരണവിരുദ്ധ തരംഗം കാണുന്നവരാണേറെ. 2020 ലെ നേട്ടം അതേപടി ആവർത്തിച്ചേക്കില്ലെന്നു സിപിഎം കരുതിയെങ്കിലും മുന്നിലെത്തുന്നത് മറ്റാരുമാകില്ലെന്ന് ഉറപ്പിച്ചിരുന്നു. പക്ഷേ, ശക്തികേന്ദ്രങ്ങളിലടക്കം പാർട്ടി പിന്നോട്ടു പോയി. ക്ഷേമ പ്രഖ്യാപനങ്ങളുടെ വലയ്ക്കകത്താണ് ജനങ്ങളിൽ പകുതിയോളം എന്നതുകൊണ്ട് അവരെല്ലാം പിന്തുണച്ചുകൊള്ളുമെന്ന പ്രതീക്ഷ പാളി. കഴിഞ്ഞ കോവിഡ് കാലത്തു തുടങ്ങിയ സിപിഎമ്മിന്റെയും സർക്കാരിന്റെയും ‘ഗുണഭോക്തൃ രാഷ്ട്രീയത്തിന്’ ഈ ജനവിധി ശക്തമായ പ്രഹരമാണ്.
Also Read ‘ജയം വിനയത്തോടെ സ്വീകരിക്കുന്നു; യുഡിഎഫ് പ്രതിനിധികൾ ജനങ്ങളുടെ ദാസന്മാർ’
തെക്കൻ– മധ്യകേരളം തിരിച്ചുപിടിച്ച് യുഡിഎഫ് ഭരണ വിരുദ്ധത പൊതുവിൽ യുഡിഎഫിന് അനുകൂലമായി. ശബരിമല സ്വർണക്കവർച്ച മുൻനിർത്തിയുള്ള യുഡിഎഫ് പ്രചാരണം വോട്ടർമാരെ സ്വാധീനിച്ചെന്നു വ്യക്തം. കഴിഞ്ഞ 2 തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലും തെക്കൻ– മധ്യകേരളത്തിൽ നടുവൊടിഞ്ഞ യുഡിഎഫ് അവിടെ ഉജ്വലമായ തിരിച്ചുവരവ് നടത്തി. കേരള കോൺഗ്രസ് (എം) ഒപ്പമില്ലാതെ തന്നെ അതിനു സാധിച്ചത് മുന്നണിക്കു കൂടുതൽ ആത്മവീര്യം പകരും. എൽഡിഎഫ് ശക്തികേന്ദ്രമായ വടക്കൻ കേരളത്തിൽ അവരെ യുഡിഎഫ് വിറപ്പിച്ചു. 5 കോർപറേഷനുകൾ കൈവശം ഉണ്ടായിരുന്ന എൽഡിഎഫിന് കോഴിക്കോട് കോർപറേഷനിലെ ഒന്നാംകക്ഷി സ്ഥാനം കൊണ്ടു മാത്രം തൃപ്തിപ്പെടേണ്ടി വന്നു. എൽഡിഎഫിന്റെ കയ്യിലുണ്ടായിരുന്ന കോർപറേഷനാണു തലസ്ഥാനത്ത് ബിജെപിക്ക് അടിയറവച്ചത് എന്നതു സിപിഎമ്മിനെ കൂടുതൽ നോവിക്കും.
രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
MORE PREMIUM STORIES
ആശയക്കുഴപ്പത്തിൽ എൽഡിഎഫ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ –ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് ഒരുപോലെ ചോർന്നതിനെ തുടർന്നു ന്യൂനപക്ഷ രാഷ്ട്രീയ ലൈൻ പൊളിച്ചെഴുതാൻ തീരുമാനിച്ച പാർട്ടിയുടെ ആശയക്കുഴപ്പം വർധിപ്പിക്കുന്ന രാഷ്ട്രീയ വിധിയാണ് ഉണ്ടായത്. വർഗീയ വികാരം ഇളക്കാനാണ് സിപിഎം ശ്രമിച്ചതെന്ന ആക്ഷേപം ഫലം വന്നതോടെ കൂടുതൽ ശക്തമായി. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വോട്ടർമാരെ ഏശിയില്ല. ആശാ സമരത്തോട് പുലർത്തിയ അവഗണന പോലെയുള്ള നടപടികളിലെ ശരിതെറ്റുകൾ ഇനി പാർട്ടിക്കകത്തു വിചാരണയ്ക്കു വിധേയമായേക്കാം.
Also Read 5 വർഷം വിവാദ കാലം, മുന്നറിയിപ്പുകൾ അവഗണിച്ചു, നേതാക്കൾ ചിറകിലൊതുക്കി സംരക്ഷിച്ചു; ഒടുവിൽ ഭരണം ബിജെപിക്ക്
നിയമസഭാതിരഞ്ഞെടുപ്പിൽ വീണ്ടും പിണറായി വിജയനെ മുഖ്യമന്ത്രിസ്ഥാനാർഥിയായി അവതരിപ്പിക്കാനുളള തീരുമാനത്തെ ഈ വിധി സ്വാധീനിക്കാനിടയില്ലെങ്കിലും തുടർച്ചയായ 2 പരാജയങ്ങൾ അക്കാര്യത്തിൽ ചർച്ചകൾക്കു തുടക്കമിടും. രാഷ്ട്രീയ കാലാവസ്ഥയിലെ ഈ പ്രതികൂല മാറ്റത്തെ പിണറായി എങ്ങനെയാണ് സമീപിക്കുന്നതെന്നതും അക്കാര്യത്തിൽ നിർണായകമാണ്.
സതീശൻ– കെ.സി.വേണുഗോപാൽ– രമേശ് ചെന്നിത്തല– സണ്ണി ജോസഫ് നേതൃത്വത്തിനു വലിയ അപസ്വരങ്ങളില്ലാതെ മുന്നോട്ടു പോകാനായത് കോൺഗ്രസിന് ഗുണം ചെയ്തു. കോൺഗ്രസ്– ലീഗ് ബന്ധം കൂടുതൽ ദൃഢമാകാനും ഈ വിധി സഹായകരമാകും. English Summary:
UDF\“s Stunning Victory: Detailed Analysis of Kerala Local Body Election Results 2024 indicate a significant shift in political dynamics, with the UDF achieving a remarkable victory. This outcome reflects an anti-incumbency sentiment and raises questions about the LDF\“s future strategies and leadership. The BJP\“s gains in certain areas also highlight evolving voter preferences in Kerala.