search

ജയിച്ചത് ഭരണവിരുദ്ധവികാരം: ഫലിക്കാതെ പോയ പ്രീണനചേരുവകൾ

LHC0088 Yesterday 11:39 views 1058
  



ഈ നൂറ്റാണ്ടിനു മുൻപായിരുന്നെങ്കിൽ ഈ തെരഞ്ഞെടുപ്പ് വിജയത്തിൽ ആർക്കും വലിയ അദ്ഭുതമൊന്നും തോന്നുമായിരുന്നില്ല. അന്നൊക്കെ ഒരു പാർട്ടിയുടെ 5 കൊല്ലത്തെ ഭരണം സ്വാഭാവികമായും ഭരണവിരുദ്ധ വികാരം ഉണ്ടാക്കിയിരുന്നു. ദുർഭരണം ആണെങ്കിൽ പറയുകയും വേണ്ട. ഈ പാറ്റേണുകൾ ലോകമെമ്പാടും തെറ്റുന്നതായാണ് കാണുന്നത്. ജനമനസ്സുകളെ സ്വാധീനിക്കാൻ കയ്യിൽ സമ്പത്തും അധികാരവും ഉള്ള ഭരണാധികാരികൾ പുതിയ പുതിയ മാർഗങ്ങൾ അവലംബിക്കാൻ തുടങ്ങി. ജയിക്കാൻ ജനക്ഷേമ നടപടികളോ, അഴിമതിരാഹിത്യമോ നിയമവാഴ്ച ഉറപ്പാക്കും എന്ന വാഗ്ദാനമോ ഒന്നും ആവശ്യമില്ലാതായി.

  • Also Read തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു   


ഉദാഹരണത്തിന്, 2021 ലെ സിപിഎമ്മിന്റെ വിജയം ഒട്ടും മൂല്യാധിഷ്ഠിതമായിരുന്നില്ല. ഭരണനേട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമല്ല. അഴിമതി, ഹിംസ, ഭരണകൂടം നടത്തുന്ന നിയമലംഘനങ്ങൾ, സ്വജനപക്ഷപാതം എന്നിവയൊക്കെ ആവോളമുണ്ടായിരുന്നിട്ടും വോട്ടറെ സ്വാധീനിക്കുന്ന പുതിയ തന്ത്രങ്ങൾ ഉപയോഗിച്ച് ആ പാർട്ടി 5 കൊല്ലം മുമ്പ് വിജയം ഉറപ്പിച്ചു. ജനങ്ങൾക്ക് ശരിയായ കക്ഷിയെ തിരഞ്ഞെടുക്കാനുള്ള കഴിവുണ്ട് എന്ന വിശ്വാസം ഒരുപാടുപേരിൽ നഷ്ടപ്പെട്ടു. തന്മൂലം, ജനങ്ങളുടെ വിവേചന ശക്തിയെക്കുറിച്ചുള്ള ആശങ്കയോടെയാണ് ഒരു പാർട്ടിയോടും പ്രത്യേകിച്ച് താൽപര്യമില്ലാത്ത എന്നെപ്പോലുള്ള ഒരാൾ തദ്ദേശതിരഞ്ഞെടുപ്പിനെ കണ്ടത്.

  • Also Read ‘ജയം വിനയത്തോടെ സ്വീകരിക്കുന്നു; യുഡിഎഫ് പ്രതിനിധികൾ ജനങ്ങളുടെ ദാസന്മാർ’   


നാലരക്കൊല്ലത്തെ ദുർഭരണത്തിനു ശേഷം ഇപ്പോഴും 2021 ലെ തിരഞ്ഞെടുപ്പ് ജയിക്കാൻ ഉപയോഗിച്ച ജനപ്രീണനചേരുവകൾ എല്ലാം സിപിഎം പുറത്തെടുത്തു. ദിവസവും ഭരണകൂടവുമായോ പാർട്ടിയുമായോ ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ ഉയരുന്നതു കാണുക ജനങ്ങൾക്കു ശീലമായി. അതിൽ ഞെട്ടൽ ഇല്ലാതായി. സ്വജനപക്ഷപാതം മുൻപെങ്ങും ഇല്ലാത്ത വിധത്തിൽ നടപ്പു രീതിയായി. മുഖ്യമന്ത്രിയുടെ ചുറ്റുമുള്ളവരിൽ അഴിമതി ആരോപണങ്ങളോ ലൈംഗികാരോപണങ്ങളോ നേരിടാത്തവർ കുറവായി.
    

  • രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
      

         
    •   
         
    •   
        
       
  • കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
      

         
    •   
         
    •   
        
       
  • ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദ‌ം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അതു പോരാതെ, അദ്ദേഹവും കുടുംബവും വിവിധ അഴിമതിക്കേസുകളിൽ ആരോപിതരായി. ഈ ആരോപണങ്ങളിൽ മിക്കതിലും കേന്ദ്ര അന്വേഷണ ഏജൻസികൾ ഇടപെട്ടിട്ടുണ്ട്. എങ്കിലും അരഡസനിലേറെ കേസുകളിലും വിചിത്രമായ വിധത്തിൽ കേന്ദ്രസർക്കാർ അന്വേഷണം മരവിപ്പിച്ചിട്ടിരിക്കുന്നത് ജനങ്ങളെ ഹതാശരാക്കി. ഈ കേസുകൾ ഒരു വിചാരണയും ഇല്ലാതെ പല കോടതികളിൽ കെട്ടിക്കിടക്കുന്നു. ഇത്തരം അഴിമതിക്കഥകളും, പൊതുമരാമത്ത് -ആരോഗ്യ–വിദ്യാഭ്യാസം ഉൾപ്പെടെയുള്ള സകല വകുപ്പുകളിലെയും കെടുകാര്യസ്ഥതയും കഴിവുകേടും ദാരിദ്ര്യവും മറച്ചുവയ്ക്കാൻ നവീനമായ പബ്ലിക് റിലേഷൻ രീതികൾ കാർപെറ്റ് ബോംബിങ് പോലെ ജനങ്ങൾക്കുമേൽ പ്രയോഗിക്കപ്പെടുന്നു.

  • Also Read ‘എറിയെടാ, പൊട്ടിക്കെടാ, ഇത് ബോംബാട്ടോ’; പാനൂരിൽ തെരുവുയുദ്ധം, കൊലവിളി –വിഡിയോ   


ജനങ്ങളുടെ അവസാനത്തെ ആശ്രയമായ കോടതി പോലും തുണയ്ക്കാതായപ്പോൾ അവർക്ക് ഇപ്പോൾ ചെയ്തതുപോലെ വിധിയെഴുതാതിരിക്കാൻ ആകുമായിരുന്നില്ല. എങ്കിലും 2021 ൽ വിജയം സംഘടിപ്പിച്ച രീതികൾ ഓർമയുള്ളതുകൊണ്ട് ജനങ്ങൾ സ്വയം പരാജയപ്പെടുത്തുമോ എന്നും നിരീക്ഷകർക്ക് നല്ല ഭയമുണ്ടായിരുന്നു.

  • Also Read ഇടം–വലം ആഘോഷം: കോട്ടകൾ നിലനിൽത്തി എൽഡിഎഫ്; എങ്കിലും...അപ്രതീക്ഷിത നേട്ടമുണ്ടാക്കി യുഡിഎഫ്   


കഴിഞ്ഞ 5 വർഷങ്ങളിൽ ജനങ്ങൾ പീഡിപ്പിക്കപ്പെടുകയും അവഗണിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്ത സന്ദർഭങ്ങളിലെല്ലാം കോൺഗ്രസും ബിജെപിയും ഉൾപ്പെട്ട പ്രതിപക്ഷം അവസരത്തിനൊത്ത് ഉയർന്നോ എന്ന് എനിക്ക് സംശയമുണ്ട്. ഉദാഹരണത്തിന്, ശബരിമലയിലെ സ്വർണം അപഹരിച്ച കേസിലൊക്കെ ഹൈക്കോടതിക്കോ ചില മാധ്യമങ്ങൾക്കോ തുല്യമായി പ്രതിപക്ഷ കക്ഷികൾ സക്രിയമായി എന്ന് എനിക്ക് തോന്നുന്നില്ല. എങ്കിലും ജനങ്ങളിലെ അഭൂതപൂർവമായ ഭരണവിരുദ്ധവികാരം ഇടതുപക്ഷത്തെ തോൽപ്പിക്കാനായി കോൺഗ്രസിനെയും ബിജെപിയെയും ജയിപ്പിക്കുകയായിരുന്നു.

  • Also Read ആഹ്ലാദം, അമർഷം; വ്യാപക അക്രമം: വെള്ളിയൂരിൽ സംഘർഷം   


അന്തച്ഛിദ്രങ്ങളും വ്യക്തിഗതമായ നിക്ഷിപ്ത താൽപര്യങ്ങളും ധാരാളമുള്ള പ്രതിപക്ഷം അതിന്റെ ദൗർബല്യങ്ങൾ പരിഹരിക്കുന്നതിൽ കുറെയെങ്കിലും വിജയിച്ചാൽ ഈ വിജയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കൈവരിക്കാൻ സാധ്യതയുണ്ട് . പക്ഷേ തിരഞ്ഞെടുപ്പുതന്ത്രത്തിൽ അതീവ പ്രഗൽഭരായ സിപിഎമ്മിനോട് മത്സരിക്കുന്നതിന് പ്രതിപക്ഷത്തിന് വലിയ ഒരുക്കം ആവശ്യമുണ്ടെന്ന് മറക്കാനാവില്ല. കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഒരു ഫാന്റസി ഹൊറർ ചിത്രമാണ് ‘ഭ്രമയുഗം’. അതിലെ കൊടുമൺ പോറ്റിയുടെ കയ്യിൽ തന്ത്രങ്ങൾ പലതാണ്. അയാളിൽ നിന്നുള്ള മോചനം ശ്രമകരമാണ്.
( ലേഖകൻ സാമൂഹിക വിമർശകനും എഴുത്തുകാരനുമാണ്) English Summary:
Analyzing the Recent Kerala local body Election Results: The article delves into the reasons behind the anti-incumbency wave and the effectiveness of different political strategies, also highlights corruption in the political landscape.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158749