ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഇന്ത്യൻ മണ്ണിലെത്തിയിട്ടും, അദ്ദേഹം പന്തു തട്ടുന്നത് നേരിട്ടു കാണാനുള്ള ഭാഗ്യം ഇന്ത്യയിലെ ആരാധകർക്കുണ്ടായില്ല. കൊൽക്കത്തയിലും പിന്നീട് ഹൈദരാബാദിലും ശേഷം മുംബൈയിലും മെസ്സി എത്തിയെങ്കിലും പ്രമുഖരുമായി സംവദിക്കുകയും ആരാധകരെ അഭിവാദ്യം ചെയ്യുകയും മാത്രമാണുണ്ടായത്. സൗഹൃദമെന്ന രീതിയിൽപോലും അദ്ദേഹം പന്തു തട്ടിയില്ല.
- വെല്ലുവിളി വേണ്ടെന്ന് ഇന്ത്യ; ആദ്യം സമാധാനം, വഴങ്ങിയില്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടി Economy
മെസ്സിയുടെ ഇടതുകാലിനുള്ള 900 മില്യൻ ഡോളറിന്റെ (ഏകദേശം 8,000 കോടി രൂപ) ഇൻഷുറൻസാണ് ഇതിനു കാരണമെന്ന് ഒരു ദേശീയ ഇംഗ്ലിഷ് മാധ്യമം റിപ്പോർട്ട് ചെയ്തു. മെസ്സിയുടെ ഇന്ത്യൻ പര്യടനത്തിൽ രാജ്യാന്തര മത്സരങ്ങളോ സൗഹൃദമത്സരങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല. സൗഹൃദമത്സരവും ഇല്ലാത്തതിന് പിന്നിൽ ഇൻഷുറൻസ് ആണെന്നാണ് റിപ്പോർട്ട്.
ഔദ്യോഗിക മത്സരത്തിനിടെ, കരിയറിനുതന്നെ ദോഷം ചെയ്യുംവിധം പരിക്കേറ്റാൽ സാമ്പത്തികനഷ്ടമുണ്ടാകുന്നത് ഒഴിവാക്കാനാണ് ഈ ഭീമമായ ഇൻഷുറൻസ്. അതുകൊണ്ടുതന്നെ സ്വന്തം രാജ്യത്തിനോ ക്ലബ്ബിനോ വേണ്ടിയല്ലാതെ ഫുട്ബോൾ തട്ടാൻ മെസ്സിക്ക് കഴിയില്ല. കാരണം, ഇത്തരത്തിൽ സൗഹൃദവേളകളിൽ ഫുട്ബോൾ തട്ടുമ്പോൾ പരിക്കേറ്റാൽ ഇൻഷുറൻസ് കിട്ടില്ല. English Summary:
Lionel Messi\“s India visit didn\“t include playing football due to a massive insurance policy on his left foot. |
|