search

സിൻഡിക്കറ്റിലെ നിയമനം: എംജി വി.സിയുടെ പട്ടിക വെട്ടി ഗവർണർ

LHC0088 Yesterday 11:40 views 918
  



കോട്ടയം ∙ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർക്കാരുമായി പോരാട്ടം തുടരുന്നതിനിടെ, എംജി സർവകലാശാലയിൽ ഗവർണറുടെ അസാധാരണ നടപടി. എംജി സർവകലാശാലാ സിൻഡിക്കറ്റിലേക്കു വി.സി ശുപാർശ ചെയ്ത 3 പ്രഫസർമാരിൽ രണ്ടുപേരെ ഗവർണർ രാജേന്ദ്ര ആർലേക്കർ തള്ളി. പകരം സ്വന്തം പാനലിൽനിന്നുള്ളവരെ ഗവർ‍ണർ നിയമിച്ചു. സിൻഡിക്കറ്റിൽ ഡീൻ വിഭാഗത്തിൽ ഒഴിവുവന്ന പ്രതിനിധികളുടെ പട്ടികയാണു ഗവർണർ വെട്ടിയത്.

  • Also Read തദ്ദേശ തോൽവി: ഇടതുപാർട്ടികളിലെ ഭിന്നത പുറത്ത്; ഇന്ന് എൽഡിഎഫ് യോഗം   


സർവകലാശാലാ ക്യാംപസിലുള്ള അധ്യാപകരായ സ്കൂൾ ഓഫ് ബയോസയൻസസിലെ ഡോ. കെ.ജയചന്ദ്രൻ, സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസിലെ ഡോ. പി.പി.നൗഷാദ്, സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിലെ ഡോ. റോബിനെറ്റ് ജേക്കബ് എന്നിവരെയാണു വി.സി ശുപാർശ ചെയ്തത്. ഇതിൽ ഡോ. റോബിനെറ്റിനെ നിലനിർത്തി ബാക്കി രണ്ടുപേരുകളും ഗവർണർ ഒഴിവാക്കി. പകരം കേരള സർവകലാശാലയിലെ കൊമേഴ്സ് ഡീനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വിഭാഗം മേധാവിയുമായ ഡോ. വസന്ത ഗോപാൽ, കുസാറ്റ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഡീനും ഇന്റർനാഷനൽ സ്കൂൾ ഓഫ് ഫോട്ടോണിക്സ് പ്രഫസറുമായ ഡോ. പ്രമോദ് ഗോപിനാഥ് എന്നിവരെ ഗവർണർ നിയമിച്ചു. എംജി ക്യാംപസിലുള്ള സ്ഥാപനങ്ങളിലെ ഡീൻമാരിൽനിന്നു നിയമനം നടത്തുന്നതാണു കീഴ്‌വഴക്കമെന്ന കത്തും വി.സി നൽകിയിരുന്നെങ്കിലും ഗവർണർ പരിഗണിച്ചില്ല. English Summary:
Governor Rejects VC\“s Syndicate Nominees: MG University Syndicate appointment row escalates as the Governor rejects VC\“s nominee list. The Governor\“s decision has sparked controversy within the higher education sector in Kerala.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159154